For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒമ്പതര മാസത്തിലും ഹെവി സീനുകളും ഫൈറ്റും ചെയ്ത് ചന്ദ്ര ലക്ഷ്മൺ, സീരിയൽ സെറ്റിൽ ബേബി ഷവർ ഒരുക്കി സുഹൃത്തുക്കൾ!

  |

  കുടുംബപ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് നടി ചന്ദ്ര ലക്ഷ്മണിന്റേത്. സീരിയലുകളിൽ ചന്ദ്ര അഭിനയിച്ച് തുടങ്ങിയതോടെയാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

  2002ല്‍ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ചന്ദ്ര ലക്ഷ്‍മണ്‍. അതേവര്‍ഷം സ്റ്റോപ്പ് വയലന്‍സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി.

  Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  ശേഷം ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, ബെല്‍റാം വേഴ്സസ് താരാദാസ്, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2003ല്‍ സ്വന്തം എന്ന പരമ്പരയില്‍ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയല്‍ ലോകത്തേക്ക് എത്തിയത്.

  പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതിലേറെ പരമ്പരകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വന്തം സുജാതയിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് ചന്ദ്ര ലക്ഷ്‍മണ്‍ അവതരിപ്പിക്കുന്നത്.

  Also Read: 'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  സുജാതയെ സഹായിക്കുന്ന അഡ്വ: ആദം ജോണ്‍ എന്ന കഥാപാത്രത്തെയാണ് താരത്തിന്റെ ഭർത്താവും നടനുമായ ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ചന്ദ്ര ലക്ഷ്മണിന്റേയും ടോഷ് ക്രിസ്റ്റിയുടേയും പ്രണയ വിവാഹമായിരുന്നു.

  സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടതും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. സൗഹൃദം പതിയെ പ്രണയത്തിലേക്ക് മാറുകയും വിവാ​ഹിതരാകാൻ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. രണ്ട് മതത്തിൽപ്പെട്ടവരാണെങ്കിൽ കൂടിയും ഇരുവർക്കുമൊപ്പം കുടുംബവും കൂട്ടുകാരും നിന്നു.

  Also Read: അയൽക്കാരായി തുടങ്ങിയ സൗഹൃദം, ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നിക്കി ​ഗൽറാണി

  കഴിഞ്ഞ വർഷം നവംബറിലായിരുന്നു ടോഷ്-ചന്ദ്ര വിവാഹം ആ​ഘോഷമായി നടന്നത്. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

  പ്രണയത്തിനുമപ്പുറം അറേഞ്ച്‍ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്‍മണ്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് പറഞ്ഞത്. 'ആര്‍ട്ടിസ്റ്റെന്ന നിലയില്‍ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയില്‍ വന്നതിന് ശേഷമാണ് സുഹൃത്തായത്.'

  'വീട്ടുകാര്‍ക്ക് ഇഷ്‍ടമായി ടോഷിനെ. എന്നെ ടോഷിന്റെ വീട്ടുകാര്‍ക്കും ഇഷ്‍ടമായി. അങ്ങനെ വിവാഹമെന്ന ചിന്തയിലേക്ക് എത്തുകയായിരുന്നു. എല്ലാം അനുയോജ്യമായി വന്നപ്പോള്‍ വിവാഹിതരായി മുന്നോട്ടുപോകാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും', ചന്ദ്ര ലക്ഷ്‍മണ്‍ പറഞ്ഞിരുന്നു.

  വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ഇരുവരും. സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് ക്രിസ്റ്റി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഇപ്പോൾ ഇരുവരും തങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാരണം ചന്ദ്ര ലക്ഷ്മൺ ​ഗർഭിണിയാണ്.

  ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദമ്പതികൾ. അതേസമയം വയറും വെച്ച് ഒമ്പതര മാസത്തിലും സ്വന്തം സുജാത സീരിയലിൽ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത് എല്ലാവരേയും അമ്പരപ്പിച്ചു.

  ഫൈറ്റ് സീനും ഹെവി റിസ്ക്കുള്ള സീനുകളും വയറും വെച്ച് ചന്ദ്ര ലക്ഷ്മൺ പൂർത്തിയാക്കി. ഇപ്പോഴിത പ്രസവിക്കാനായി മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാൻ പോകുന്ന ചന്ദ്രയ്ക്ക് ഭർത്താവ് ടോഷും സീരിയൽ അണിയറപ്രവർത്തകരും ചേർന്ന് ബേബി ഷവറും യാത്രയയപ്പും നൽകിയിരിക്കുകയാണ്.

  ചന്ദ്രയ്ക്ക് സൂചനകളൊന്നും നൽകാതെ വളരെ രഹസ്യമായി പരിപാടി ആസൂത്രണം ചെയ്തത് ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും ചേർന്നായിരുന്നു. പ്രിയപ്പെട്ടവരുടെ സർപ്രൈസിൽ ചന്ദ്രയും ഞെട്ടി. രണ്ട് വർഷമായി സ്വന്തം സുജാതയുടെ ഭാ​ഗമാണ് ചന്ദ്ര ലക്ഷ്മൺ.

  ചന്ദ്ര മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാൻ സമയമായതിനാൽ‍ സീരിയലിന് തടസം വരാത്ത രീതിയിൽ ചന്ദ്രയുടെ സീനുകളും എപ്പിസോഡുകളും നേരത്തെ ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട് സ്വന്തം സുജാത അണിയറപ്രവർത്തകർ. ഭാര്യ ചന്ദ്രയ്ക്ക് നൽകിയ സർപ്രൈസിന്റെ സന്തോഷം ടോഷ് ക്രിസ്റ്റി തന്റെ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെച്ചത്.

  Read more about: actress
  English summary
  Chandra Lakshman Did Heavy Scenes And Fights In Nine And A Half Month Pregnancy, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X