»   » കാവ്യാ മാധവന് പിന്നാലെ ചന്ദ്രാ ലക്ഷമണും ബിസിനസ്സിലേക്ക്

കാവ്യാ മാധവന് പിന്നാലെ ചന്ദ്രാ ലക്ഷമണും ബിസിനസ്സിലേക്ക്

Posted By:
Subscribe to Filmibeat Malayalam


മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരു കാലത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു ചന്ദ്രാ ലക്ഷമണ്‍. എന്നാല്‍ മലയാളി പ്രേക്ഷകര്‍ ചന്ദ്രാ ലക്ഷമണിനെ കാണാന്‍ ഇപ്പോള്‍ വഴിയില്ല. താരം ഇപ്പോള്‍ തമിഴില്‍ ചില സീരിയലുകളിലും അഭിനയിച്ച് വരികയാണ്.

തമിഴ് സീരിയലുകള്‍ കൂടാതെ താരം ഇപ്പോള്‍ ചെറിയ ബിസിനസും ചെയ്ത് വരുന്നുണ്ട്. ആങ്ക്‌ലറ്റ്‌സ് ബൈ ചന്ദ് എന്ന വെബ് പേജുണ്ടാക്കി മനോഹരമായ പാദസരങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിക്കുകയാണിപ്പോള്‍ താരം. നേരത്തെ ഉണ്ടായിരുന്ന ഹോബി ഇപ്പോള്‍ ബിസിനസ് രൂപത്തിലേക്ക് മാറ്റിയതാണെന്ന് ചന്ദ്രാ ലക്ഷമണ്‍ പറയുന്നു.

chandra-lakshman

ഫേസ്ബുക്ക് വഴി പാദസരം ആവശ്യപ്പെട്ട് വരുന്നവര്‍ ഒട്ടേറെയുണ്ട്. ഞാന്‍ ഉണ്ടാക്കിയ പാദസരത്തിന്റെ ഫോട്ടോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. പിന്നീട് ആ ഫോട്ടോ കണ്ടാണ് പലരും പാദസരം ആവശ്യപ്പെട്ട് വരുന്നതെന്നും ചന്ദ്ര ലക്ഷമണ്‍ പറയുന്നു.

2002ല്‍ പുറത്തിറങ്ങിയ സ്റ്റോപ്പ് വൈലന്‍സ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് ചന്ദ്രാ ലക്ഷമണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ശേഷം കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, പായും പുലി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ചന്ദ്രാ ലക്ഷമണ്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Chandra Lakshman is an Indian film and television actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam