സിത്താര ഇന്ന് വരെയും അഡ്ജസ്റ്റ്മെന്റിന് പോയില്ല, പോയ നടിമാർക്ക് സംഭവിച്ചത്: ചാർമിള
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പലരും തുറന്ന് പറച്ചിൽ നടത്തിയിട്ടുണ്ട്. ഈയടുത്ത് മലയാളസിനിമാ രംഗത്ത് ഇക്കാര്യത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു. മലയാളം, തമിഴ് സിനിമാ രംഗത്ത് സുപരിചിതയാണ് നടി ചാർമിള. ഒരു കാലത്ത് തിരക്കേറിയ നായിക നടിയായിരുന്ന ചാർമിള ഇന്ന് അമ്മ വേഷങ്ങളാണ് കൂടുതലും ചെയ്യുന്നത്. സിനിമാ രംഗത്തെ അഡ്ജസ്റ്റ്മെന്റിനെക്കുറിച്ച് സംസാരിക്കുകയാണ് ചാർമിളയിപ്പോൾ. ആഗായം സിനിമാസ് എന്ന യൂട്യൂബ് ചാനലിലാണ് തുറന്ന് പറച്ചിൽ.
അഡ്ജസ്റ്റ് ചെയ്താൽ കരിയറിൽ മുന്നോട്ട് വരാമെന്നാണ് അവർ കരുതുന്നത്. സനം ഷെട്ടി എന്ന നടി എന്തുകൊണ്ട് കരിയറിൽ മുന്നേറിയില്ല? കാരണം അവർ അഡ്ജസ്റ്റ്മെന്റിന് പോയില്ല. ഇവൻ വേറെ മാതിരി എന്ന സിനിമയിൽ എന്റെ മകളായി അഭിനയിച്ച സുരഭിയും അഡ്ജസ്റ്റ്മെന്റിന് തയ്യാറാകില്ല. ഇങ്ങനയുള്ള സ്ത്രീകൾ കരിയറിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്യുന്നു. ടോപ് ഹീറോകൾക്കൊപ്പം സിനിമകൾ ലഭിക്കുന്നില്ല. അതിനർത്ഥം ടോപ് ഹീറോകൾ ഇക്കാര്യം പ്രതീക്ഷിക്കുന്നു എന്നല്ല. ഓരോരുത്തർക്കും ഓരോ ഫ്രണ്ട്സ് സർക്കിൾ ഉണ്ട്. അവരെ നായികയാക്കുന്നു.

അഡ്ജസ്റ്റ്മെന്റ് ഒരു ട്രാപ്പാണെന്ന് അറിഞ്ഞ് കൊണ്ട് എന്തിനതിൽ പോയി വീഴുന്നു. സിത്താര എന്ന നടി ഇന്ന് വരെയും അഡ്ജസ്റ്റ്മെന്റിന് പോയിട്ടില്ല. കന്നഡത്തിലും തെലുങ്കിലും എത്രയോ സിനിമകൾ അവർ ചെയ്യുന്നു. ഇതെന്ത് കൊണ്ട് മറ്റുള്ളവർ പിന്തുടരുന്നില്ലെന്ന് ചാർമിള ചോദിക്കുന്നു. അഡ്ജസ്റ്റ്മെന്റ് ചെയ്ത നടിമാരിൽ എത്ര പേർ സ്വന്തം പേര് കളഞ്ഞ് സിനിമാ രംഗത്ത് നിന്നും പുറത്തായിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റ് കാരണം ഫീൽഡ് വിട്ട് പോയവരാണ് കൂടുതലും. ഫീൽഡിൽ മുന്നേറിയവർ കുറവാണെന്നും ചാർമിള പറയുന്നു.
അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്ന് ഞാൻ പുറത്തായിട്ടുണ്ട്. തിരക്കുള്ള ആർട്ടിസ്റ്റാകാൻ കഴിഞ്ഞില്ല. ഒരു സിനിമയിൽ നിന്നും അടുത്ത സിനിമ ലഭിക്കുന്നതിന് ഗ്യാപ്പുണ്ടായിരുന്നു. തുടരെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. 1994 ന് ശേഷമാണ് തുടരെ സിനിമകൾ ചെയ്തത്. ഗ്ലാമർ റോളുകൾ ചെയ്താൽ ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന ചിന്ത തെറ്റാണ്. അഡ്ജസ്റ്റ്മെന്റ് ചെയ്തും സിനിമയിൽ നിൽക്കാനാകില്ല. ഒരുപാട് ഗ്ലാമർ ചെയ്ത നടിമാർ ഇന്ന് സിനിമകളിലില്ല. അഡ്ജസ്റ്റ്മെന്റിന് തയ്യാറായവരും ഇന്നില്ല. സിനിമാ രംഗത്ത് അടിസ്ഥാനപരമായി വേണ്ടത് ഭാഗ്യമാണെന്ന് നേരത്തെയും ചാർമിള പറഞ്ഞിരുന്നു.
ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളും ചാർമിളയ്ക്കുണ്ടായിട്ടുണ്ട്. നടൻ കിഷോർ സത്യയാണ് ചാർമിളയുടെ ആദ്യ ഭർത്താവ്. 1995 ൽ വിവാഹിതരായ ഇരുവരും 1999 ൽ പിരിഞ്ഞു. പിന്നീട് രാജേഷ് എന്നയാളെ നടി വിവാഹം ചെയ്തു. 2006 ൽ വിവാഹം ചെയ്ത ഇരുവരും 2016 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്.


Click it and Unblock the Notifications











