സിദ്ദിഖിന് പണി കൊടുക്കാൻ ഒരുങ്ങി മുകേഷ്!! കരുവാക്കിയത് പാവം മമ്മൂട്ടിയെ, പക്ഷെ ചീറ്റിപ്പോയി

സിനിമ എന്നൊരു മോഹം മാത്രമേ ‌ അന്നൊക്കെ തങ്ങളുടെ മനസിൽ ഉണ്ടായിരുന്നുളളു.

മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ കോമഡി താരജോഡികളാണ് മുകേഷും സിദ്ദിഖും. തെണ്ണൂറുകളിലെ താരങ്ങളായിരുന്നു ഇവർ. ചെയ്യുന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾക്കും റോളിനും മാറ്റം സംഭവിക്കുമെന്നില്ലാതെ ഇവർക്ക് പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സിനിമയിൽ എത്തി ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അടുത്ത സുഹൃത്തുക്കളായി. ഇപ്പോഴും ആ സൗഹൃദം നീണ്ടു പോകുകയാണ്. തങ്ങളുടെ മുപ്പത് വർഷത്തെ സൗഹൃദത്തിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് സിദ്ദിഖും മുകേഷും.

മഴവില്ല് മനോരമ അവതരിപ്പിക്കുന്ന നക്ഷത്ര തിളക്കം എന്ന പരിപാടിയിലാണ് ത താരങ്ങൾ തങ്ങളുടെ മനസ് തുറന്നത്. വളരെ ചെറിയ കാലയളവിലെ വ്യത്യാസത്തിലാണ് ഇരുവരും സിനിമയിൽ എത്തുന്നത്. ആദ്യം മുകേഷും പിന്നീടാണ് സിദ്ദിഖ് സിനിമയിൽ എത്തിയത്. സിനിമ എന്നൊരു മോഹം മാത്രമേ ‌ അന്നൊക്കെ തങ്ങളുടെ മനസിൽ ഉണ്ടായിരുന്നുളളു. അല്പ സമയത്തേയ്ക്ക് ഇരു താരങ്ങളും മുപ്പത് വർഷം പിന്നിലേയ്ക്ക് സഞ്ചരിച്ചു. ഇവർ പറയുന്നത് കേൾക്കാം

 ഏറ്റവും വലിയ ആഗ്രഹം സിനിമ

ഏറ്റവും വലിയ ആഗ്രഹം സിനിമ

അന്ന് കാലത്ത് സിനിമ മാത്രമായിരുന്നു മനസിൽ. എങ്ങനേയും സിനിമയിൽ കയറി പറ്റുക. തന്നെ സംബന്ധിച്ചടത്തോളം ചെറിയ വേഷങ്ങളെങ്കിലും ചെയ്താൽ മതിയെന്നായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. പിന്നെ പ്രധാന ആഗ്രഹം മറ്റു താരങ്ങളെ പരിചയപ്പെടുക അവരെയൊക്കെ ഒന്ന് കാണുക എന്നു മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സിദ്ദിഖിനെക്കാലും മുൻപേ സിനിമയിൽ എത്തിയത് മുകേഷ് ആയിരുന്നു. എന്നാൽ അന്നത്തെ കാലത്ത് മോഹൻ ലാൽ , മമ്മൂട്ടി എന്നീ നടന്മാർക്ക് മാത്രമായിരുന്നു പ്രധാന പരിഗണന. ഇവരുടെ സഹോദരനായിട്ടോ, അല്ലെങ്കിൽ ഇവരോടൊപ്പമോ സിനിമ ലഭിക്കാരുണ്ടായിരുന്നുള്ളു. എന്നാൽ റാം ജി റാവു സ്പിക്കിങ് സിനിമ വന്നതിനു ശേഷമാണ് ഇതിനൊരു മാറ്റം വന്നു തുടങ്ങിയതെന്നു മുകേഷ് പറഞ്ഞു. സഹനടനിൽ കരിയർ ഒതുങ്ങി പോകുമോ എന്ന് വിചാരിച്ചിരുന്നുവെന്നും മുകേഷ് കൂട്ടിച്ചേർത്തു.

പെട്ടെന്നുള്ള സൗഹൃദം

പെട്ടെന്നുള്ള സൗഹൃദം

താനും മുകേഷുമായി വളരെ വേഗമാണ് സൗഹൃദത്തിലായത്. നായർസാറിന്റെ ഷൂട്ടിങ്ങിനിടയിലാണ് തങ്ങൾ പരിചയപ്പെടുന്നത്. ശ്രീനഗറിൽ വച്ചായിരുന്നു ഷൂട്ടിങ്. വീട്ടിൽ ഫോൺ ഇല്ലായിരുന്നു. ഒരാൾ വിട്ടിൽ വന്ന് വിരം ധരിപ്പിക്കുകയായിരുന്നു. എത്രയും വേഗം ശ്രീനഗറിൽ എത്തണമെന്നായിരുന്നു സന്ദേശം. ഉടൻ തന്നെ ട്രെയിനും ബസും പിടിച്ച് ശ്രീനഗറിൽ എത്തി. വൈകിട്ടായിരുന്നു ലൊക്കേഷനിൽ എത്തിയത്. ആദ്യം പോയത് ഒരു ഗസ്റ്റ് ഹൗസിലായിരുന്നു. അവിടെ വച്ചാണ് മുകേഷിനെ ഉൾപ്പെടെ എല്ലാവരേയും കാണുന്നത്. പെട്ടെന്ന് തന്നെ മുകേഷുമായി അടുപ്പത്തിലാവുകയായിരുന്നു.

മുകേഷ്  ആദ്യമായി ചോദിച്ചത്

മുകേഷ് ആദ്യമായി ചോദിച്ചത്

താൻ എത്തുന്നതിനും മുൻപ് തന്നെ മുകേഷും മറ്റു താരങ്ങളും അവിടെ എത്തിയിരുന്നു. അന്ന് ആദ്യമായി എന്നോട് വന്ന സംസാരിക്കുന്നത് മുകേഷായിരുന്നു. മണിയൻ പിളള രാജുവിനെ നേരത്തെ പരിചയമുണ്ട്. മുകേ‌ഷിനെ പരിചയപ്പെടാൻ ചെന്നപ്പോൾ എന്റെ തോളിൽ കൈവച്ച് ചോദിച്ചു ‘ഒരുപാട് ബുദ്ധിമുട്ടിയാണ് വന്നത് അല്ലേ'. എങ്ങനെയാണ് മുകേഷ് അതറിഞ്ഞതെന്ന് എനിക്ക് അറിയില്ല. ഹേയ് കുഴപ്പമില്ലെന്ന് ഞാൻ മറുപടിയും നൽകിയിരുന്നു.അന്നത്തെ സൗഹൃദം ഇന്നും തുടരുന്നെന്നും സിദ്ദിഖ് പറഞ്ഞു.

സിദ്ദിഖിന് നൽകിയ റാഗിങ്ങ്

സിദ്ദിഖിന് നൽകിയ റാഗിങ്ങ്

ഈ സംഭവം സിദ്ദിഖ് പറഞ്ഞതിനു തൊട്ടു പിന്നാലെ അന്ന് നടന്ന മറ്റൊരി സംഭവം മുകേഷ് പറഞ്ഞു. സിദ്ദിഖ് സിനിമയിൽ പുതിയ ആളാണ്. ചെറിയ റാഗിങ് ഒന്നുമല്ല എങ്കിലും ആളെ പരിചയപ്പെടാനുളള ചില സൂത്രപണികൾ കൊടുത്തിരുന്നു. അങ്ങനെ ഒരുദിവസം റൂമിൽ എല്ലാവരും ഇരിപ്പുണ്ട്. മമ്മൂക്ക വരാറായി. അപ്പോൾ സിദ്ദിക്ക് എന്റെ കൂടെ ഇരിപ്പുണ്ട്. മമ്മൂക്ക ഒരു വശത്തു നിന്ന് നടന്ന് വരുന്നുണ്ട്. അപ്പോൾ ഞാൻ പറ‍ഞ്ഞു കസേര വലിക്കെന്നു . അപ്പോൾ പുള്ളി പകുതി പോയി, പെട്ടന്ന് സിദ്ദിഖിന് കാര്യം മനസ്സിലായി ‘അയ്യോ കസേര. അപ്പോഴേയ്ക്കും മമ്മൂക്ക കസേരയിൽ ഇരുന്നു കഴിഞ്ഞിരുന്നു. അപ്പോൾ തനിയ്ക്ക് മനസിലായി ആള് ചില്ലറക്കാരനല്ലെന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X