ഇവന്റെ കല്യാണത്തിന് ശേഷം നടക്കാൻ പോവുന്നത്; അലറൽ അതിനായിരിക്കുമെന്ന് ചെകുത്താൻ

റോബിൻ രാധാകൃഷ്ണന് ഇത് സോഷ്യൽ മീഡിയ റോസ്റ്റിം​ഗിന്റെ കാലമാണ്. നാല് ഭാ​ഗത്ത് നിന്നും വ്യാപക വിമർശനങ്ങളാണ് ആഴ്ചകളായി റോബിന് വരുന്നത്. പൊതുവേദികളിലെ അലറൽ, അഭിനയം ട്രോളായത്, വാവിട്ട വാക്കുകൾ തുടങ്ങിയ പല ഘടകങ്ങൾ ഇതിന് കാരണമായി.

സോഷ്യൽ മീഡിയയിൽ വളരുന്നവർ അതേ വേ​ഗത്തിൽ തന്നെ താഴേക്ക് വീഴാനും സാധ്യതയുണ്ടെന്നാണ് റോബിനെ ഉദാഹരിച്ച് ഇന്ന് പലരും പറയുന്നത്. ബി​ഗ് ബോസിന് ശേഷം വൻ താരത്തിളക്കത്തിൽ നിന്നിരുന്ന റോബിന് എവിടെയാണ് പിഴയ്ക്കുന്നതെന്നാണ് ഉയർന്ന് വരുന്ന ചോദ്യം.

ശാലു പേയാട്, ആരവ് തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങളാണ് സാഹചര്യം ഇത്രയും മോശമാക്കിയത്. ആരാധകർക്ക് പോലും പിന്തുണയ്ക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ പോയി. മാത്രമല്ല റോബിന്റെ ആരാധകർ ഭൂരിഭാ​ഗവും ബി​ഗ് ബോസ് പ്രേക്ഷകരാണ്.

ഇവരാണെങ്കിൽ ബി​ഗ് ബോസ് അഞ്ചാം സീസൺ വന്നാൽ റോബിനൊപ്പം ഉണ്ടാവുമോ എന്ന് പറയാൻ പറ്റില്ല. ഇപ്പോഴിതാ റോബിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ സാന്നിധ്യമായി ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ്. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Robin Radhakrishnan

ഡോക്ടർ ടാ​ഗിട്ട പൊട്ടനെന്നാണ് റോബിനെ ചെകുത്താൻ വിശേഷിപ്പിക്കുന്നത്. അവനിനി എവിടെയും ജോലി ചെയ്യാൻ പോവുന്നില്ല. ഇത്രയും നാളായിട്ടെന്താണ് പണിക്ക് പോവാത്തത്. ഏതെങ്കിലും ഡോക്ടർ ഈ പരിപാടിക്ക് വരുമോ. കൊള്ളാവുന്ന ജോലിയാണ് മെഡിക്കൽ പ്രൊഫഷൻ. ഡോക്ടർ റോബിനെ ഷോ കഴിഞ്ഞ് വന്ന് ഉദ്ഘാടനത്തിനൊക്കെ വന്ന് അലറിയപ്പോഴാണ് മനസ്സിലായത്. അലററിലും എക്സ്പ്രഷനിലും എന്തോ കുഴപ്പം തോന്നിയെന്നും ചെകുത്താൻ പറയുന്നു.

അടുത്ത സീസൺ വന്നാലും റോബിൻ വാർത്തകളിൽ തന്നെ തുടരാനാണ് സാധ്യതയെന്നും ചെകുത്താൻ പറയുന്നു. ഇവിനിച്ചിരി പാടാണ്. ബി​ഗ് ബോസ് താരമല്ല ശരിക്കും. ബി​ഗ് ബോസ് കാണാത്ത ഒത്തിരി പേരുണ്ട്. അവർക്കും ഇന്ന് റോബിനെ അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവൻ കല്യാണം കഴിച്ച് വീട്ടിൽ പെണ്ണുണ്ടാക്കിയ ഇഡ്ഡലി ശരിയായില്ലെന്ന് തോന്നിയാൽ അടുത്ത ഉദ്ഘാടനത്തിന് വന്നിട്ട് പറയും എടീ നീയുണ്ടാക്കിയ ഇഡ്ഡലിയുണ്ടല്ലോ എന്ന് പറഞ്ഞ് അലറും, അജു അലക്സ് ചിരിച്ച് കൊണ്ട് പറഞ്ഞു. ബി​ഗ് ബോസിൽ നിന്ന് വിളിച്ചിരുന്നു. അവസാന റൗണ്ടിൽ എന്നെ എടുക്കേണ്ടെന്ന് അവർ തീരുമാനിച്ചു. ബി​ഗ് ബോസ് സീസൺ രണ്ടാം സീസണിലേക്കാണ് വിളിച്ചത്. കിട്ടാത്തതിൽ വിഷമം തോന്നിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Robin Radhakrishnan

തനിക്കെതിരെ വ്യാപക ഡീ ​ഗ്രേഡിം​ഗ് നടക്കുന്നുണ്ടെന്ന് റോബിൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന പല കമന്റുകളും പെയ്ഡാണ്. അനാവശ്യമായി തന്റെ സ്വകീര്യ ജീവിതത്തിലേക്ക് കടന്ന് വരരുതെന്നും റോബിൻ മുന്നറിയിപ്പ് നൽകി. അടുത്തിടെയാണ് റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സംരഭകയായ ആരതി പൊടിയാണ് റോബിന്റെ ജീവിത പങ്കാളിയാവാൻ പോവുന്നത്. വിവാഹ നിശ്ചയ ദിവസം റോബിൻ അലറിയതും ട്രോളായി മാറിയിരുന്നു.

അന്നും ഇന്നും നിരവധി പേർ റോബിന് പിന്തുണയായും ഉണ്ട്. റോബിനെ തങ്ങൾ കൈവിടില്ലെന്നാണ് ആരാധകർ പറയുന്നത്. റോബിനുള്ള ജനപിന്തുണ തള്ളിക്കളയാൻ പറ്റില്ലെന്ന് വിമർശകരും സമ്മതിക്കുന്നുണ്ട്. ബി​ഗ് ബോസ് അഞ്ചാം സീസൺ വന്ന ശേഷം റോബിന്റെ ലൈ ലൈറ്റിലെ ജീവിതം അവസാനിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X