പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലെ പുതിയ സന്തോഷം, പങ്കുവെച്ച് താരദമ്പതികള്‍
അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. പേളിയുടെതായി വരാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും എല്ലാവരുടെയും ഇഷ്ട താരമാണ്. ബിഗ് ബോസില്‍ എത്തിയശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു ഇരുവരും. ലോക്ഡൗണില്‍ പേളിയുടെയും ശ്രീനിഷിന്റെതുമായി പുറത്തിറങ്ങിയ അവസ്ഥ വെബ്‌സീരിസ് ശ്രദ്ധേയമായി മാറിയിരുന്നു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് ഒരുക്കിയ വെബ് സീരിസിന് മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. പേളി മാണിയുടെ തന്നെ യൂടൂബ് ചാനലിലൂടെയായിരുന്നു ഈ വെബ് സീരിസ് പ്രേക്ഷകരിലേക്ക് എത്തിയത്. അവസ്ഥയില്‍ പേളിയും ശ്രീനിഷും തന്നെയാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. വെബ് സീരിസില്‍ ഇരുവരുടെതുമായി തരംഗമായ ഗാനമാണ് ചെല്ലക്കുട്ടിയേ. തമിഴ് വരികളിലുളള റൊമാന്റിക്ക് ഗാനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്.
പേളി തന്നെ വരികള്‍ എഴുതിയ പാട്ട് ജെസിന്‍ ജോര്‍ജ്ജ് ആണ് സംഗീതമൊരുക്കി ആലപിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് യൂടൂബില്‍ എത്തിയ പാട്ട് ഇതിനോടകം 3 മില്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. അതേസമയം ചെല്ലകുട്ടിയേ പാട്ട് മുപ്പത് ലക്ഷത്തിലധികം ആളുകള്‍ കണ്ട സന്തോഷം പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അവസ്ഥ വെബ്‌സീരിസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് നടിയുടെ പുതിയ ഇന്‍സ്റ്റ സ്റ്റോറി വന്നിരിക്കുന്നത്. ഒപ്പം തന്റെ ഹീറോ ശ്രീനിഷിനും എഡിറ്റ് ചെയ്ത തനിക്കും നന്ദി പറയുന്നുണ്ട് പേളി.
Recommended Video
അടുത്തിടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തുന്ന സന്തോഷം ഇരുവരും പങ്കുവെച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കുഞ്ഞുവാവ എത്തുകയെന്നും പേളിയും ശ്രീനിഷും ആരാധകരെ അറിയിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം പേളി എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അടുത്തിടെ വയറ്റില്‍ കുഞ്ഞ് അനങ്ങി തുടങ്ങിയെന്ന സന്തോഷവും പേളി മാണി പങ്കുവെച്ചിരുന്നു. ഇത് സഹോദരിയെ അറിയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും പേളി മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു പേളി മാണി.


Click it and Unblock the Notifications