Don't Miss!
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Automobiles
മഹീന്ദ്ര ഥാർ ഫൈവ് ഡോർ 4x2 RWD വേർഷനിൽ; വെളിപ്പെടുത്തലുകളുമായി പുത്തൻ സ്പൈ ചിത്രങ്ങൾ
- News
കേന്ദ്രബജറ്റ് 2023: 157 പുതിയ നഴ്സിംഗ് കോളേജുകള്‍, ആരോഗ്യമേഖലയില്‍ ഗവേഷണം വിപുലമാക്കും
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
ചെമ്പന്‍ വിനോദിനും സുരാജ് വെഞ്ഞാറമൂടിനും കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ?ഉത്തരമിങ്ങനെ
ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന രണ്ട് താരങ്ങളാണ് ചെമ്പന്‍ വിനോദും സുരാജ് വെഞ്ഞാറമൂടും. നായകനോ, വില്ലനോ, കോമഡി കഥാപാത്രങ്ങളോ എന്തും ഇരുവര്‍ക്കും ഇണങ്ങുമെന്ന് പല സിനിമകളിലൂടെയും തെളിയിച്ചിട്ടുണ്ട്.
ഇരുവരെയും കുറിച്ച് പ്രേക്ഷകര്‍ അറിയാത്ത പല കാര്യങ്ങളും താരങ്ങള്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
മഴവില്‍ മനോരമയിലെ ശ്രദ്ധേയമായ ചാറ്റ് ഷോ ആണ് നെവര്‍ ഹാവ് ഐ എവര്‍. താരങ്ങളെ ഉദ്ദേശിച്ച് ആരംഭിച്ചിരിക്കുന്ന പരിപാടിയിലൂടെ കുഴപ്പിക്കുന്ന ചോദ്യങ്ങളായിരിക്കും ചോദിക്കുന്നത്. ഇത്തവണ അതിനെല്ലാം ഉത്തരം പറയേണ്ടി വന്നിരിക്കുന്നത് ചെമ്പന്‍ വിനോദിനും സുരാജ് വെഞ്ഞാറമൂടിനുമാണ്.

നെവര്‍ ഹാവ് ഐ എവര്‍
മലയാള സിനിമാപ്രേമികള്‍ തങ്ങളുടെ പ്രിയതാരങ്ങളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും അഭിമുഖങ്ങളിലൂടെയാണ് പുറത്ത് വരുന്നത്. എന്നാല്‍ താരങ്ങളെ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായിട്ടാണ് നെവര്‍ ഹാവ് ഐ എവര്‍ എന്ന പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. മഴവില്‍ മനോരമയിലെ ഈ ഷോയില്‍ ഇതിനകം ഒരുപാട് താരങ്ങളാണ് വന്ന് പോയിരിക്കുന്നത്. നോണ്‍ സ്റ്റോപ്പായി ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള ഉത്തരം വേഗം പറയുകയും ചെയ്യണം. ചെമ്പന്‍ വിനോദിനെയും സുരാജ് വെഞ്ഞാറമൂടിനെയും കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്.

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ?
ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ചെമ്പന്‍ വിനോദ് പറഞ്ഞത്. ഉണ്ടെന്നായിരുന്നു സുരാജിന്റെ ഉത്തരം. അതിപ്പോ ചില സമയത്ത് അവരത് ആഗ്രഹിക്കുന്നു എന്ന് തോന്നുമ്പോള്‍ ഞാനങ്ങ് പറഞ്ഞ് പോവും. അബദ്ധമാണത്. എന്നാലും ഞാനത് തുറന്ന് പറയും. എനിക്ക് അത് മനസിലായില്ല എന്ന് ഒരുപാട് സുഹൃത്തുക്കളോട് അറിയാതെ പറഞ്ഞ് പോവും. അതോണ്ട് പലരും ഇപ്പോള്‍ അഭിപ്രായം ചോദിക്കാറില്ലെന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്.

ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ?
ഈ ചോദ്യത്തിന് ഇല്ലെന്നാണ് ഇരുവരും പറയുന്നത്.

കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ?
കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് രണ്ട് പേരും പറയുന്നത്. സത്യമാണൈന്ന് ചെമ്പന്‍ പറയുമ്പോള്‍ പിന്നെ നീ എന്തിനാണ് മുഖം മറച്ചതെന്ന് സുരാജ് ചോദിച്ചിരുന്നു. അത് ഉണ്ടെന്ന് പറഞ്ഞാല്‍ അതാരാണെന്ന് ഇവര്‍ ചോദിക്കും. അപ്പോള്‍ നമ്മള് പെട്ടുപോവുമെന്നാണ് താരത്തിന്റെ ഉത്തരം. ചില ഉത്തരങ്ങള്‍ ഓപ്പണായി ഉത്തരം പറഞ്ഞാല്‍ കുഴപ്പമാവുമെന്നാണ് രണ്ട് പേരും വ്യക്തമാക്കിയത്.

അഭിമുഖങ്ങളില്‍ നുണ പറഞ്ഞിട്ടുണ്ടോ?
നിങ്ങള്‍ ചോദിക്കു.. ഞങ്ങള്‍ സത്യസന്ധമായിട്ടേ പറയുകയുള്ളു.

സെലിബ്രിറ്റി സാറ്റസിന്റെ ഗുണങ്ങള്‍ എടുക്കാറുണ്ടോ?
സെലിബ്രിറ്റി സാറ്റസിന്റെ ഗുണങ്ങള്‍ എടുക്കാറുണ്ടെന്നും ഇല്ലെന്നും പറയാം. ചെയ്ത കാര്യങ്ങള്‍ നല്ല കാര്യത്തിന് വേണ്ടി ഉപയോഗിച്ചുണ്ട്. അതോണ്ട് കണ്‍ഫ്യൂഷനാണെന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്.

ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ?
രണ്ട് പേരും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടെന്നാണ് പറയുന്നത്. എന്റെ സിനിമ തന്നെ കണ്ട് ഉറങ്ങിയിട്ടുണ്ടെന്നാണ് സുരാജിന്റെ അഭിപ്രായം. ചിലത് കാണുമ്പോള്‍ എനിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഡ്ബ് ചെയ്യുമ്പോള്‍ പല പ്രാവിശ്യം കണ്ടിട്ടുള്ളത് കൊണ്ട് ഇനി എന്ത് സംഭവിക്കുമെന്ന് നമുക്കറിയാം. അത് കൊണ്ടാണ് ഉറങ്ങുന്നതന്നൊണ് ചെമ്പന്‍ പറയുന്നത്. എല്ലാവരുടെയും സിനിമ നമ്മള് കണ്ടിട്ടില്ലെന്നാണ് സുരാജിന്റെ കൗണ്ടര്‍. ഇഷ്ടപ്പെടാത്ത സിനിമ കണ്ടാല്‍ ഉറങ്ങുമെന്നും താരങ്ങള്‍ വ്യക്തമാക്കുന്നു.

മറ്റൊരു നടന് ഒരു റോള്‍ കിട്ടിയതില്‍ അസൂയ തോന്നിയിട്ടുണ്ടോ?
ഉണ്ടെന്നായിരുന്നു ഉത്തരം. എന്റെ ഗുരുവായ അമ്പിളി ചേട്ടന് കിലുക്കം എന്ന സിനിമയില്‍ അഭിനയിച്ചത്. ഒരുപാട് പ്രാവിശ്യം ഞാന്‍ കണ്ട് ആരാധന തോന്നിയ സിനിമയാണ്. കിലുക്കം ഇനി റീക്രിയേറ്റ് ചെയ്യുകയാണെങ്കില്‍ അമ്പിളിചേട്ടന്റെ റോള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് സുരാജ് പറയുന്നു. അത് അത്രയധികം എന്നെ സിനിമയിലേക്ക് സ്വാധീനിച്ചിട്ടുണ്ടെന്നും താരം. സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ബാബുരാജ് ചെയ്ത വേഷമാണ് വിനോദിന് ഇഷ്ടപ്പെട്ടത്. അത് എനിക്ക് കിട്ടിയെങ്കില്‍ നന്നായിരുന്നെനേ എന്ന് അസൂയയോടെ ഞാന്‍ ബാബു ചേട്ടനെ നോക്കാറുണ്ടെന്നും താരം പറയുന്നു.

ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടോ?
രണ്ട് പേര്‍ക്കും കൊടുക്കേണ്ടി വന്നിട്ടുണ്ട്. അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ നമ്പര്‍ കൊടുക്കാറുള്ളു. പേര്‍സണല്‍ നമ്പര്‍ പലയിടത്തും കൊടുക്കാതെ ഒഴിവായിട്ടുണ്ടെന്നാണ് സുരാജ് പറയുന്നത്. എനിക്ക് ചില ആളുകളെ പരിചയപ്പെട്ടിട്ട് അവര്‍ നമ്പറ് ചോദിക്കുമ്പോള്‍ ഞാന്‍ പഴയ നമ്പര്‍ കൊടുക്കും. അത് ബാഗ്ലൂര് നമ്പറാണ്.

മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ?
രണ്ട് പേരും മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തില്‍ എനിക്ക് എന്റെ മകന്റെ ടൂത്ത് ബ്രഷ് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സൂരാജ് പറഞ്ഞത്. ഒരുപാട് ആളുകളുടെ ടൂത്ത് ബ്രഷ് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്.

പ്രായം കുറച്ച് പറഞ്ഞിട്ടുണ്ടോ?
ഒരിക്കലുമില്ല. ഇപ്പോള്‍ പറഞ്ഞില്ലെങ്കിലും അത് ഓപ്പണാണ്. പാസ്പോര്‍ട്ടും മറ്റും സോഷ്യല്‍ മീഡിയയിലൂടെ കറങ്ങി തിരിയാറുണ്ടാവുമെന്ന് ചെമ്പന്‍ വിനോദ് പറയുന്നു.

ഈ സെഗ്മെന്റില്‍ നുണ പറഞ്ഞിട്ടുണ്ടോ?
ഇല്ല. തലചുറ്റി പോയെന്ന് വേണമെങ്കില്‍ പറയാമെന്നാണ് ഈ സെഗ്മെന്റിനെ കുറിച്ചുള്ള അഭിപ്രായം. നല്ല റൗണ്ടായിരുന്നെന്നും രണ്ട് പേരും പറയുന്നു.
-
തോളിലിട്ട കൈ പിന്നിലേക്ക് ഇറക്കി, രാത്രി മൂന്നരയ്ക്ക് വാതിലില്‍ മുട്ടി; ദുരനുഭവം വെളിപ്പെടുത്തി ആര്യ
-
'ഞങ്ങളുടെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്, അതിന് കാരണമുണ്ട്!': ശ്രീവിദ്യയുടെ വരൻ
-
ഞാനൊരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല! അതിന്റെ സമയം കഴിഞ്ഞു; പ്രേമിക്കാത്തതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്