മതം മാറി ക്രിസ്ത്യാനിയാവേണ്ടി വന്നു; ഹിന്ദു വധുവാകണമെന്ന ആഗ്രഹമുണ്ട്, ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന് വിനീഷ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരായി മാറിയിരിക്കുകയാണ് സ്റ്റെബിനും ഭാര്യ വിനീഷയും. ചെമ്പരത്തി സീരിയലിലെ ആനന്ദ് എന്ന നായക വേഷത്തിലൂടെയാണ് സ്റ്റെബിന്‍ ജനപ്രീതി നേടുന്നത്. കഴിഞ്ഞ വര്‍ഷം സ്റ്റെബിന്‍ വിവാഹിതനായി. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഡോക്ടര്‍ കൂടിയായ വിനീഷയെ ഭാര്യയാക്കുന്നത്.

രണ്ടാളും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവര്‍ ആയിരുന്നെങ്കിലും ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം നടത്തിയത്. ഇതിന് വേണ്ടി തനിക്ക് മതം മാറേണ്ടി വന്നുവെന്ന് പറയുകയാണ് വിനീഷയിപ്പോള്‍. ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന സീ കേരളത്തിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ വെച്ചാണ് കുടുംബ ജീവിതത്തെ കുറിച്ച് താരങ്ങള്‍ മനസ് തുറക്കുന്നത്.

രണ്ട് വ്യത്യസ്ത മതത്തില്‍ പെട്ട ആളുകളായത് കൊണ്ട് വിനീഷ മതം മാറി

'ഞങ്ങള്‍ രണ്ട് പേരും രണ്ട് വ്യത്യസ്ത മതത്തില്‍ പെട്ട ആളുകളായിരുന്നു. അതുകൊണ്ട് വിനീഷ മതം മാറി ക്രിസ്ത്യാനി ആയി. എനിക്ക് വേണ്ടി നീ ഒരുപാട് ബുദ്ധിമുട്ടിയെന്ന് എനിക്ക് അറിയാമെന്നാണ്', ഭാര്യയോട് സ്റ്റെബിന്‍ പറയുന്നത്. അതേസമയം 'ഇനി എന്റെ ജീവിതത്തില്‍ അത്തരം ഒരു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവരുത് എന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്ന', വിനീഷ പറയുന്നു.

ഹിന്ദു ആചാര പ്രകാരം വിവാഹം കഴിക്കണമെന്ന് വിനീഷയ്ക്ക് വലിയ ആഗ്രഹമായിരുന്നു

ഹിന്ദു ആചാര പ്രകാരം വിവാഹം കഴിക്കണമെന്ന് വിനീഷയ്ക്ക് വലിയ ആഗ്രഹമായിരുന്നു. അതെനിക്ക് അറിയാമായിരുന്നുവെന്ന് സ്റ്റെബിന്‍ പറയുമ്പോള്‍ അത് തന്റെ വലിയ ആഗ്രഹമായിരുന്നെന്ന് വിനീഷയും സൂചിപ്പിച്ചു. എന്നാല്‍ നടക്കാതെ പോയ ഭാര്യയുടെ ആഗ്രഹം ഞാനും എന്റാളും വേദിയില്‍ നടത്തുകയാണ് സ്‌റ്റെബിന്‍. വിനീഷയ്ക്ക് പുടവ കൊടുക്കുകയും മഞ്ഞച്ചരടില്‍ താലിക്കെട്ടുകയും സിന്ദൂരം അണിയിക്കുന്നതുമൊക്കെ പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്.

 നടി ദര്‍ശന ദാസും ഭര്‍ത്താവ് അനൂപുമാണ് വേദിയില്‍ വച്ച് വിവാഹിതരായത്

മുന്‍പ് സമാനമായ രീതിയിലൊരു വിവാഹം ഞാനും എന്റാളും വേദിയില്‍ നടന്നിരുന്നു. സീരിയല്‍ നടി ദര്‍ശന ദാസും ഭര്‍ത്താവ് അനൂപുമാണ് വേദിയില്‍ വച്ച് വിവാഹിതരായത്. വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി പോയതിനാല്‍ തങ്ങളുടെ ജീവിതത്തില്‍ ഒരു കല്യാണം നടന്നിട്ടില്ലെന്ന് ദര്‍ശന പറഞ്ഞിരുന്നു. അങ്ങനൊരു വിവാഹം വലിയ ആഗ്രഹമാണെന്ന് പറഞ്ഞതിനാല്‍ അത് റിയാലിറ്റി ഷോ യുടെ വേദിയില്‍ ഒരുക്കുകയായിരുന്നു. സമാനമായ രീതിയില്‍ സ്‌റ്റെബിനും വിനീഷയ്ക്കും അങ്ങനൊരു അവസരം ലഭിച്ചിരിക്കുകയാണ്.

സ്റ്റെബിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് വിനീഷ ഉറച്ച് നിന്നു

തങ്ങളുടെ പ്രണയവിവാഹത്തെ കുറിച്ച് സ്റ്റെബിനും വിനീഷയും തുറന്ന് സംസാരിച്ചിരുന്നു. സ്റ്റെബിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് വിനീഷ ഉറച്ച് നിന്നു. അതുപോലെ വിനീഷ ഭാര്യയായാല്‍ മതിയെന്ന് സ്‌റ്റെബിനും തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടെങ്കിലും മറ്റൊരു വിവാഹമില്ലെന്ന നിലപാട് എടുത്തതോടെ അവരും സമ്മതിക്കുകയായിരുന്നു. എന്നാല്‍ വിവാഹം നടത്തുന്നതിനായി വിനീഷയ്ക്ക് മതം മാറേണ്ടി വന്നു.

സ്‌റ്റെബിന്‍ സീരിയലുകളിലും മറ്റ് ചാനല്‍ പരിപാടികളിലും സജീവമാണ്

സ്‌റ്റെബിന്‍ സീരിയലുകളിലും മറ്റ് ചാനല്‍ പരിപാടികളിലും സജീവമാണ്. വിനീഷ തന്റെ കരിയറുമായി മുന്നോട്ട് പോവുന്നു. ഇതിനിടയിലാണ് സീ കേരളത്തിലെ റിയാലിറ്റി ഷോ യില്‍ ഇരുവരും ഒരുമിച്ചെത്തിയത്. ഇതിന് പുറമേ യൂട്യൂബ് ചാനലിലും സജീവമായി വീഡിയോസ് പങ്കുവെച്ച് താരദമ്പതിമാര്‍ ശ്രദ്ധേയരാവാറുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X