പല്ലിന്റേയും എല്ലിന്റേയും എണ്ണം അതേപോലെ നിലനിര്‍ത്തി കൊണ്ട് 365 ദിവസങ്ങള്‍; ഭാര്യയെ കുറിച്ച് നടന്‍ സ്റ്റെബിന്‍

ചെമ്പരത്തി സീരിയലിലെ നായക കഥാപാത്രമായ ആനന്ദ് നാരായണനെ അവതരിപ്പിക്കുന്ന നടനാണ് സ്റ്റെബിന്‍ ജേക്കബ്. സീരിയലിലെ കല്യാണിയും ആനന്ദും പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ്. അതേ സമയം യഥാര്‍ഥ ജീവിതത്തിലെ തന്റെ പ്രിയതമയെ കുറിച്ച് സ്റ്റെബിന്‍ പലപ്പോഴും തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഭാര്യ വിനീഷയ്‌ക്കൊപ്പം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹഫോട്ടോ പങ്കുവെച്ചതിനൊപ്പം ഈ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ചും നടന്‍ പറഞ്ഞിരുന്നു. രസകരമായ ക്യാപ്ഷൻ നൽകി കൊണ്ടാണ് ഫോട്ടോയുമായി സ്റ്റെബിൻ എത്തിയത്. ഇതിന് താഴെ ആശംസകൾ അറിയിക്കുന്നതിനൊപ്പം നിരവധി കമൻ്റുകളുമായി ആരാധകരും വന്ന് കൊണ്ടിരിക്കുകയാണ്.

'പല്ലിന്റേയും എല്ലിന്റേയും എണ്ണം അതേപോലെ നിലനിര്‍ത്തി കൊണ്ട്, സുന്ദരമായ 365 ദിനങ്ങള്‍... ലവ് യു മൈ സ്വീറ്റി പൈ...' എന്നാണ് സ്‌റ്റെബിന്‍ വിവാഹ വാര്‍ഷികത്തിന് പങ്കുവെച്ച ചിത്രത്തിന് നല്‍കിയ ക്യാപ്ഷനിലൂടെ പറയുന്നത്. ഈ പറഞ്ഞ കാര്യങ്ങളൊക്കെ പോവാന്‍ ആണെങ്കില്‍ ഇനിയും സമയം ഉണ്ടല്ലോ എന്നാണ് പോസ്റ്റിന് താഴെ വരുന്ന ചില കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. സ്റ്റെബിനും വിനീഷയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

stebin-jacob

2021 ഫെബ്രുവരി ഏഴിനാണ് സ്റ്റെബിനും വിനീഷയും വിവാഹിതരാവുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങളുടെ വിവാഹം. പിന്നീട് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഇരുവരും എത്തുന്നതും പതിവായിരുന്നു. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയത് കൊണ്ട് രണ്ട് വീട്ടിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി താരങ്ങള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന് പറഞ്ഞതോട് കൂടിയാണ് വീട്ടുകാര്‍ അതാരാണെന്ന് അന്വേഷിച്ചത്.

രണ്ട് പേരും വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ എല്ലാവരും സമ്മതിച്ചതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ വിവാഹം വളരെ പെട്ടെന്ന് നടത്തിയതാണെന്നാണ് താരങ്ങള്‍ പറഞ്ഞത്. കല്യാണത്തിന് രണ്ട് ദിവസം മുന്‍പ് സീരിയല്‍ ഷൂട്ടിങ് നിര്‍ത്തി വന്നു. ശേഷം രണ്ട് ദിവസം കൊണ്ട് തിരിച്ച് പോവുകയും ചെയ്തു. വിവാഹത്തിന് തനിക്ക് നാല് ദിവസം മാത്രമേ ലീവ് കിട്ടിയിരുന്നുള്ളു എന്നാണ് നടന്‍ പറഞ്ഞിട്ടുള്ളത്.

തന്റെ ഒരു സുഹൃത്തിന്റെ അടുത്ത സുഹൃത്തായിരുന്നു വിനീഷ. ആ സുഹൃത്തിലൂടെയാണ് വിനീഷയുമായി പരിചയപ്പെടുന്നത്. പിന്നീട് പലപ്പോഴായി കണ്ടുമുട്ടലുകള്‍ വന്നതോടെ ഒത്തിരി സംസാരിച്ചു. ഫോണ്‍ നമ്പര്‍ കിട്ടിയതോടെ കൂടുതല്‍ സംസാരവും ഫോണിലൂടെയായി. മെസേജ് അയച്ചും ഫോണില്‍ വിളിച്ചും സംസാരിച്ച് തുടങ്ങി. ആദ്യം കണ്ടപ്പോള്‍ വിവാഹം കഴിക്കുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല പ്രണയമായതിന് ശേഷം തങ്ങള്‍ കാര്യമായി കറങ്ങി നടന്നിട്ടൊന്നും ഇല്ലെന്നാണ് താരങ്ങള്‍ വ്യക്തമാക്കുന്നത്.

സംസാരിച്ച് തുടങ്ങിയപ്പോള്‍ രണ്ടാള്‍ക്കും ഒരു വൈബ് കിട്ടി എന്നല്ലാതെ തങ്ങള്‍ പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ല. ഇഷ്ടമാണെന്ന് ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു എന്ന് മാത്രം. ചേട്ടായിക്ക് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടോന്ന് ഒരിക്കല്‍ വിനീഷ ചോദിച്ചിരുന്നു. വളരെ കുറച്ച് കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു. ഇപ്പോള്‍ ഭീകരമായി പ്രണയിച്ച് തുടങ്ങിയെന്നുമാണ് വിവാഹത്തിന് ശേഷം നല്‍കിയൊരു അഭിമുഖത്തിലൂടെ സ്റ്റെബിന്‍ പറഞ്ഞത്. ഒരു വർഷത്തെ സന്തോഷ ജീവിതവുമായി ഇനിയും ഒത്തിരി വർഷങ്ങൾ സ്റ്റെബിനും വിനീഷയ്ക്കും ജീവിക്കാൻ സാധിക്കട്ടേ എന്നാണ് സുഹൃത്തുക്കളും ആരാധകരുമെല്ലാം പറയുന്നത്. ഒപ്പം സ്റ്റെബിൻ്റെ സീരിയലിനെ പറ്റിയുള്ള ചോദ്യങ്ങളും ഉയർന്ന് വരുന്നുണ്ട്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X