For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രിസ്ത്യാനി പെണ്‍കുട്ടിയെ തന്നെ കെട്ടണമെന്ന് ആഗ്രഹിച്ചു; വിനീഷയെ മതം മാറ്റി കെട്ടിയതിനെ കുറിച്ച് സ്റ്റെബിൻ

  |

  ചെമ്പരത്തി സീരിയലിലെ ആനന്ദ് എന്ന നായകവേഷം ചെയ്ത് തിളങ്ങി നില്‍ക്കുകയായിരുന്നു നടന്‍ സ്റ്റെബിന്‍ ജേക്കബ്. ഇതിനിടയിലാണ് നടന്‍ രഹസ്യമായി വിവാഹം കഴിക്കുന്നത്. അധികമാരെയും അറിയിക്കാതെ വിവാഹത്തിന് ശേഷം ലൈവിലെത്തിയതാണ് താന്‍ വിവാഹിതനായെന്ന് സ്റ്റെബിന്‍ പറഞ്ഞത്.

  ഭാര്യ വിനീഷയെ കുറിച്ച് പിന്നീട് പലപ്പോഴായി നടന്‍ തുറന്ന് സംസാരിച്ചിരുന്നു. വിനീഷ ഹിന്ദു ആയതിനാല്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയിട്ടാണ് പള്ളിയില്‍ വച്ച് വിവാഹം കഴിച്ചത്. അതൊക്കെ തന്റെ സ്വാര്‍ഥത ആയിരുന്നുവെന്നും അവളുടെ മനസില്‍ ഹിന്ദുവേഷത്തില്‍ വിവാഹ ം കഴിക്കണമെന്നാണെന്നും സ്റ്റെബിന്‍ പറയുന്നു. മാത്രമല്ല പ്രണയകഥ വീട്ടില്‍ അറിഞ്ഞപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് കുടുംബം തന്നെ ഞാനും എന്റാളും എന്ന പരിപാടിയില്‍ വച്ച് വെളിപ്പെടുത്തി. വിശദമായി വായിക്കാം..

  Also Read: ജാതിയും മതവും നോക്കാതെ കെട്ടിക്കുമായിരുന്നു, നാണക്കേട് ഉണ്ടാക്കേണ്ടായിരുന്നു; നടി ദര്‍ശനയെ കുറിച്ച് പിതാവ്

  ഇതുവരെ പറയാത്ത രഹസ്യങ്ങള്‍ തുറന്ന് പറയാനുള്ള അവസരം റിയാലിറ്റി ഷോ യില്‍ നല്‍കിയിരുന്നു. കെട്ടുവാണെങ്കില്‍ ഒരു ക്രിസ്ത്യാനി പെണ്ണിനെ കെട്ടണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നെന്നാണ് സ്റ്റെബിന്‍ പറയുന്നത്. വിനീഷ ഹിന്ദുവാണെങ്കിലും അവളെ മതം മാറ്റി കെട്ടാമെന്ന് മനസില്‍ കരുതി. അതിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. അതൊക്കെ തന്റെ സ്വാര്‍ഥതയായിരുന്നു. വേണമെങ്കില്‍ അതില്ലാതെയും വിവാഹം കഴിക്കാമായിരുന്നുവെന്ന് നടന്‍ പറയുന്നു.

  Also Read: ഭിക്ഷ ചോദിച്ചത് മമ്മൂട്ടിയോട്; അദ്ദേഹം രക്ഷകനായി, മെഗാസ്റ്റാര്‍ സംരക്ഷിച്ച ശ്രീദേവിയുടെ വാക്കുകള്‍

  എല്ലാവരും അറിഞ്ഞതിന് ശേഷം അവസാനമായിട്ടാണ് സ്‌റ്റെബിന്‍ പ്രണയത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്നായിരുന്നു നടന്റെ പിതാവ് പറഞ്ഞത്. സ്‌റ്റെബിന്റെ അനിയനും പ്രണയിച്ച് കല്യാണം കഴിച്ചതാണ്. അമ്മാവനാണ് ഞങ്ങളുടെ കാര്യത്തില്‍ എല്ലാത്തിനും സപ്പോര്‍ട്ടായി നിന്നതെന്നാണ് താരം പറയുന്നത്. ചെറുക്കന് പെണ്ണ് നോക്കണ്ടേ, ഞങ്ങളൊന്നും പറഞ്ഞിട്ട് കേള്‍ക്കുന്നില്ല. ചേട്ടനൊന്ന് അവനോട് പറഞ്ഞ് നോക്കൂ എന്ന് സ്റ്റെബിന്റെ മമ്മി എന്നോട് പറഞ്ഞിരുന്നതായി അമ്മാവനും പറയുന്നു.

  വിവാഹക്കാര്യം പറയുമ്പോള്‍ ഞാന്‍ എവിടെയെങ്കിലും സമാധാനത്തോടെ ജീവിച്ചോട്ടെ എന്നാണ് അവന്‍ പറഞ്ഞത്. എല്ലാവരുമായി കൂടിയിരിക്കുന്ന സമയത്താണ് സ്‌റ്റെബിനോട് വീണ്ടും കല്യാണത്തെക്കുറിച്ച് പറഞ്ഞത്. അന്നങ്ങനെ കുത്തി പറഞ്ഞപ്പോഴാണ് പ്രണയത്തെക്കുറിച്ചുള്ള വിവരം പുറത്ത് വരുന്നത്. അപ്പോള്‍ തന്നെ വിനീഷയെ വിളിച്ച് തരികയും ചെയ്തു. അങ്ങനെയാണ് വിനീഷയുമായി സംസാരിക്കുന്നത്.

  സംസാരത്തിനിടയിലാണ് വിനീഷ ഹിന്ദുവാണെന്ന് പറയുന്നത്. ഇത് കേട്ടാല്‍ എല്ലാവരും എന്നെ കൊലവിളിക്കുമല്ലോ എന്നോര്‍ത്തിട്ടാണ് വിനീഷയെ വിളിച്ച് കൊടുത്തതെന്ന് സ്‌റ്റെബിന്‍ പറയുന്നു. വിനീഷയോട് സംസാരിച്ച് തുടങ്ങിയപ്പോള്‍ സ്‌റ്റെബിനൊരു കാര്യം പറഞ്ഞിട്ടുണ്ടല്ലോ, സത്യമാണോ, സീരിയസാണോ എന്നൊക്കെ ചോദിച്ചു. വീട്ടില്‍ സമ്മതിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിപ്പിച്ചോളാമെന്നായിരുന്നു വിനീഷയുടെ മറുപടി.

  അതിന് ശേഷം ഞാന്‍ പെങ്ങളോടും അളിയനോടും കാര്യം പറഞ്ഞു. ഞാന്‍ വാക്ക് കൊടുത്ത് പോയി, അതിനി മാറ്റാന്‍ പറ്റില്ലെന്നായിരുന്നു അവന്‍ എന്നോട് പറഞ്ഞത്. കല്യാണാലോചനകളോടെല്ലാം നോ പറഞ്ഞതിന്റെ കാരണം അപ്പോഴാണ് വീട്ടിലുള്ളവര്‍ക്ക് പിടികിട്ടിയത്. ആദ്യം ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് ഷോക്കായിരുന്നു. രണ്ട് കാസ്റ്റായിരുന്നല്ലോ, അതിന്റെ ടെന്‍ഷനിലായിരുന്നു. അവള്‍ ഇങ്ങോട്ടേക്ക് ചേര്‍ന്നോളാം എന്നൊക്കെ പറഞ്ഞത് കൊണ്ടാണ് പിന്നീട് സമ്മതിച്ചതെന്ന് മമ്മി പറയുന്നു.

  പ്രണയിച്ച് വിവാഹിതരായവരാണ് സ്റ്റെബിന്റെ സഹോദരനായ ജോസഫും ഭാര്യ ഡെല്‍നയും. തന്റെ അവസ്ഥ പട്ടണത്തില്‍ സുന്ദരനിലെ ദിലീപിനെപ്പോലെയാണെന്നാണ് സഹോദരന്‍ പറയുന്നത്. ചേട്ടനും ചേച്ചിയ്ക്കും എന്നും എന്തേലും ഷൂട്ടും പ്രമോഷനുമൊക്കെയായി പരിപാടികളുണ്ടാവും. ഇവര്‍ റിസോര്‍ട്ടിലേക്ക് ഒക്കെയാവും പോവുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഡെല്‍ന അതും പറഞ്ഞാണ് എന്നെ കുത്താറുള്ളതെന്ന് സഹോദരന്‍ ഫറയുന്നു.

  Read more about: actor
  English summary
  Chembarathi Actor Stebin Jacob Opens Up About How He Reveal His Love Story At Home Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X