For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും ആദ്യ രാത്രി ലൈവാക്കി നടന്‍ സ്റ്റെബിനും ഭാര്യയും; സുഹൃത്തുക്കളൊരുക്കി പണിയില്‍ ഞെട്ടി താരദമ്പതിമാര്‍

  |

  ചെമ്പരത്തി സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സ്റ്റെബിന്‍ ജേക്കബ്. ലോക്ഡൗണ്‍ കാലത്താണ് നടന്‍ വിവാഹിതനാവുന്നത്. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയിരുന്നെങ്കിലും വീട്ടുകാരുടെ പിന്തുണയോടെ ആഘോഷമായി തന്നെ വിവാഹം നടത്തി. എന്നാല്‍ ആദ്യരാത്രി തങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്നാണ് നടന്‍ പറയുന്നത്.

  വിവാഹം കഴിഞ്ഞ അന്ന് രാത്രി സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഒരുക്കിയ പണി കാരണം ആദ്യരാത്രി നഷ്ടപ്പെട്ടുവെന്ന് സ്റ്റെബിന്‍ പറഞ്ഞിരുന്നു. ഞാനും എന്റാളും എന്ന ടെലിവിഷന്‍ ഷോ യില്‍ സ്‌റ്റെബിനും ഭാര്യ വിനീഷയും പങ്കെടുക്കുന്നുണ്ട്. അവതാരകയുടെ ചോദ്യത്തിനിടയിലാണ് മണിയറ കുളമാക്കിയ സുഹൃത്തുക്കളെ പറ്റി നടന്‍ പറഞ്ഞത്.

  Also Read: കുഞ്ഞ് ജനിക്കുന്നതെല്ലാം തൊട്ടടുത്ത് നിന്ന് കണ്ടു; ഭാര്യയുടെ കൂടെ ലേബര്‍ റൂമില്‍ കയറിയ അനുഭവം പറഞ്ഞ് യുവ കൃഷ്ണ

  ആദ്യരാത്രിയുടെ അന്ന് മണിയറയില്‍ ഫുള്‍ വെള്ളമായിരുന്നെന്നും തന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് അങ്ങനൊരു പണി ഒരുക്കിയതെന്നുമാണ് സ്റ്റെബിന്‍ പറഞ്ഞത്. എന്നാല്‍ നടന്റെ വാക്കുകള്‍ വിശ്വസിനീയമല്ലെന്നും അത് വ്യക്തമാക്കാന്‍ അതേ സുഹൃത്തുക്കള്‍ തന്നെ വരികയാണെന്നും അശ്വതി പറഞ്ഞു. ഒടുവില്‍ സ്റ്റെബിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരും ഇതേ വേദിയിലേക്ക് എത്തി. ഓരോരുത്തര്‍ക്കും വിവാഹദിവസം നല്‍കിയ പണികളെ പറ്റിയാണ് വേദിയില്‍ പറഞ്ഞത്.

  Also Read: ഭര്‍ത്താവിനൊപ്പമുള്ള ട്രെയിന്‍ യാത്രയിലുണ്ടായ ദുരനുഭവം; ഇപ്പോഴും ശരീരം വിറയ്ക്കുകയാണെന്ന് നടി റീന ബഷീർ

  കൂട്ടുകെട്ടില്‍ ആദ്യം വിവാഹം കഴിഞ്ഞ ആള്‍ക്ക് മേക്കപ്പ്മാനിലൂടെയാണ് പണി കൊടുത്തത്. വരനെ ഒരുക്കാന്‍ വന്ന മേക്കപ്പ്മാന്‍ സ്റ്റെബിന്റെ വീട്ടിലാണ് താമസിച്ചത്. ആദ്യം സ്റ്റെബിന്‍ പിന്നീട് ആ വീട്ടിലുണ്ടായിരുന്ന പത്തിരുപത് പേര്‍ക്ക് ഇദ്ദേഹം ഫേഷ്യല്‍ ചെയ്ത് കൊടുത്തു. അങ്ങനെ വലിയൊരു തുകയാണ് മേക്കപ്പ്മാന് നല്‍കേണ്ടി വന്നതെന്നാണ് ഒരു കൂട്ടുകാരന്‍ പറയുന്നത്. അങ്ങനെ ഗ്യാങ്ങിലുള്ള ഓരോരുത്തര്‍ക്കും കൊടുത്തത് പോലൊരു പണിയാണ് സ്റ്റെബിനും ഭാര്യയ്ക്കും നല്‍കിയത്.

  അന്ന് ചെയ്തതില്‍ കുറ്റബോധം തോന്നിയ സുഹൃത്തുക്കള്‍ സ്‌റ്റെബിന് വേണ്ടി വീണ്ടുമൊരു മണിയറ ഒരുക്കിയിരിക്കുകയാണ്. കട്ടിലും അതിന് മുകളില്‍ പൂക്കളുമൊക്കെ വിതറി, പാലും പഴവുമൊക്കെ വെച്ച് കിടിലനൊരു മണിയറയാണ് ഒരുക്കിയത്.

  മാത്രമല്ല വിവാഹരാത്രിയില്‍ നടക്കാതെ പോയത് ഞാനും എന്റാളും വേദിയില്‍ വച്ച് നടത്താനുള്ള അവസരവും ഒരുക്കിയിരുന്നു. 'ഈ ഷോ യില്‍ വന്നിട്ട് കാര്യമായ പ്രതിഫലം ഒന്നുമില്ല. ഇങ്ങനെ ചിലതൊക്കെ കാണുന്നതാണ് സമാധാനമെന്ന്', തമാശരൂപേണ സംവിധായകന്‍ ജോണി ആന്റണി പറയുന്നു.

  അങ്ങനെ മണിയറയില്‍ പ്രവേശിച്ച സ്റ്റെബിനും ഭാര്യയും പാല് പകുത്ത് കുടിക്കുകയും പഴങ്ങള്‍ കഴിയ്ക്കുകയുമൊക്കെ ചെയ്ത് അവരുടെ ആദ്യരാത്രി തുടങ്ങി. ശേഷ ലൈറ്റ് ഓഫാക്കിയതിന് ശേഷമാണ് ആദ്യരാത്രി അവസാനിച്ചത്. താരങ്ങളുടെ റൊമാന്റിക് നിമിഷം കണ്ട് ബാക്കിയുള്ള മത്സരാര്‍ഥികളും മൂക്കത്ത് വിരല്‍ വച്ചു. സുഹൃത്തുക്കള്‍ ജീവിതത്തിലുള്ള കാര്യത്തില്‍ താനൊരു ഭാഗ്യവാനാണെന്നാണ് സ്റ്റെബിന്‍ ഇതിന് ശേഷം അഭിപ്രായപ്പെട്ടത്.

  Read more about: actor
  English summary
  Chembarathi actor Stebin Jacob's First Night Video At Njanum Entalum Show Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X