മകനെ രണ്ടാമതും വിവാഹം കഴിപ്പിക്കാന്‍ അഖിലാണ്ഡേശ്ശരി;1000 എപ്പിസോഡിന് പിന്നാലെ ചെമ്പരത്തി സീരിയൽ അവസാനിക്കുന്നു

മലയാളത്തിലെ ഏറ്റവും ഹിറ്റുകളില്‍ ഒന്നായി മാറിയ സീരിയലാണ് ചെമ്പരത്തി. തമിഴില്‍ സൂപ്പര്‍ഹിറ്റിലെത്തിയ സെമ്പരത്തിയുടെ മലയാളം റീമേക്ക് ആയിരുന്നു ഈ സീരിയല്‍. കല്യാണി, ആനന്ദ് എന്നിവരുടെ പ്രണയവും വിവാഹവും കുടുംബബന്ധങ്ങളുമൊക്കെ ചേര്‍ത്തൊരുക്കിയ സീരിയലിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. എന്നാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി കൊണ്ട് ചെമ്പരത്തി അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ക്ലൈമാക്‌സ് സീന്‍ സൂചിപ്പിച്ച് കൊണ്ടുള്ള പ്രൊമോ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. നായകന്‍ രണ്ടാമതും വിവാഹം കഴിക്കാനൊരുങ്ങുന്നതും അതിനോട് അനുബന്ധിച്ച് നടക്കുന്ന പ്രശ്‌നങ്ങളും മറ്റുമാണ് പ്രൊമോ വീഡിയോയില്‍ ഉള്ളത്. എങ്കിലും അവിടെ ഒരു ട്വിസ്റ്റ് വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാവുന്നു. ഇതോടെ സീരിയല്‍ നല്ലൊരു ക്ലൈമാക്‌സില്‍ തന്നെ അവസാനിക്കുമെന്നുള്ള സൂചനകളും ലഭിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം...

തമിഴിൽ ഹിറ്റായ സീരിയൽ മലയാളത്തിലേക്ക് എത്തിയപ്പോൾ

തമിഴില്‍ നൂറ് ശതമാനം വിജയം നേടിയതിന് പിന്നാലെയാണ് സീ കേരളം ചാനലിലൂടെ ചെമ്പരത്തി മലയാളത്തിലേക്ക് എത്തുന്നത്. തൃശ്ചമ്പരം എന്ന തറവാടും അവിടുത്തെ അഖിലാണ്ഡേശ്ശരി എന്ന അമ്മയാണ് കഥയകള്‍ക്കെല്ലാം അടിസ്ഥാനം. വലിയ ബിസിനസ് നടത്തുന്ന കുടുംബത്തിലെ മൂത്തമകനാണ് ആനന്ദ്. ഒരു വിവാഹം മുടങ്ങി നില്‍ക്കുന്ന ആനന്ദ് വീട്ടിലെ ജോലിക്കാരിയായ കല്യാണിയുമായി പ്രണയത്തിലാവുന്നു. അമ്മയറിയാതെ അവളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ അമ്മയുമായി പിണങ്ങി ജീവിക്കേണ്ടി വരുന്നു.

ആനന്ദിനെ രണ്ടാമതും വിവാഹം കഴിപ്പിക്കാനൊരുങ്ങി അഖിലാണ്ഡേശ്ശരി

ഇതിനിടയില്‍ തൃശ്ചമ്പരം കുടുംബത്തിന്റെ ശത്രുക്കളായ നാഗമ്പടം കുടുംബത്തിലുള്ളവര്‍ പകയുമായി വരികയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ആനന്ദിനെയും കല്യാണിയെയും വേര്‍പിരിയിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയ അഖിലാണ്ഡേശ്ശരി അതില്‍ വിജയിക്കുന്നു. ശേഷം ആനന്ദിനെ കൊണ്ട് രണ്ടാമതും വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വൈജേന്തി എന്നൊരു പുതിയ കഥാപാത്രം കൂടി സീരിയലിലേക്ക് എത്തിയിരിക്കുകയാണ്. ആനന്ദ് വൈജേന്തിയെ താലി കെട്ടുന്നതിന് തൊട്ട് മുന്‍പ് അവര്‍ ഒരു കണ്ടീഷനുമായി എത്തിയിരിക്കുകയാണ്.

കല്യാണിയുടെ താലി വേണമെന്ന് പുതിയ വധുവിൻ്റെ ആവശ്യം

ആനന്ദുമായിട്ടുള്ള വിവാഹബന്ധത്തില്‍ നിന്നും പിന്മാറാന്‍ കല്യാണി ഡിവോഴ്‌സ് പേപ്പറില്‍ ഒപ്പിടണമെന്നാണ് പറയുന്നത്. കല്യാണി അതിന് തയ്യാറാവുന്നുണ്ട്. പക്ഷേ രണ്ടാമത്തെ ആവശ്യം ആനന്ദ് കെട്ടിയ താലി ഊരണം എന്നതാണ്. എന്നാല്‍ വൈകാരികമായിട്ടാണ് എല്ലാവരും ഇതിനോട് പ്രതികരിക്കുന്നത്. കല്യാണി താലി ഊരാന്‍ ശ്രമിക്കുമ്പോള്‍ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടാവുമെന്നും ശുഭമായി തന്നെ സീരിയല്‍ അവസാനിക്കുമെന്നുമാണ് ആരാധകര്‍ കരുതുന്നത്.

1000 എപ്പിസോഡുകൾ എത്തിയിട്ടും സീരിയൽ അവസാനിച്ചു

അടുത്തിടെയാണ് ചെമ്പരത്തി സീരിയല്‍ 900 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയത്. ആയിരത്തിലേക്ക് എത്താന്‍ ബാക്കി നില്‍ക്കവേയാണി ഇപ്പോള്‍ സീരിയല്‍ അവസാനിക്കുന്നത്. സ്‌റ്റെബിന്‍ ജേക്കബ്, അമല ഗീരിശന്‍, താര കല്യാണ്‍, പ്രഭിന്‍, യവനിക, ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ വലിയ താരനിരയാണ് സീരിയലിന്റെ പിന്നണിയിലുള്ളത്. അമലയും സ്റ്റെബിനും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയാണ് സീരിയലിനെ ജനപ്രിയമാക്കിയത്. ചെമ്പരത്തിയുടെ ക്ലൈമാക്‌സിലേക്ക് നീയും ഞാനും സീരിയലിലെ ജോഡികള്‍ എത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Recommended Video

Santhosh Varkey Talks About Nithya Menon | FilmiBeat Malayalam

പ്രൊമോ വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X