സ്വപ്നത്തിലേക്കുള്ള യാത്രയിൽ ഈ കുട്ടിയും ഉണ്ടാവും, പ്രണയിനിയെ വെളിപ്പെടുത്തി ചെമ്പരത്തി താരം പ്രബിൻ

സിനിമയിലേത് പോലെ തന്നെ പുതുമുഖ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മിനിസ്ക്രീനിൽ നിന്നും ലഭിക്കുന്നത്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ മിനിസ്ക്രീൻ താരങ്ങളെ കാണുന്നത്. ചെറിയ സമയത്തിനുള്ളിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രബിൻ. സ്വന്തം പേരിനേക്കാളും പ്രേക്ഷകരുട ഇടയിൽ അറിയപ്പെടുന്നത് അഖിലാണ്ഡേശ്വരിയുടെ ഇളയ മകൻ അരവിന്ദ് കൃഷ്ണനായിട്ടാണ്. സീ കേരളം സംപ്രേക്ഷണം ചെയ്ത ചെമ്പരത്തി എന്ന പരമ്പരയിലൂടെ പ്രബിൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

വളരെ ചെറിയ സമയം കൊണ്ടായിരുന്നു പ്രബിന്റെ താരത്തിന്റെ വളർച്ച. കുടുംബ പ്രേക്ഷകർക്കൊപ്പം യൂത്തിന്റേയും ഹൃദയം കീഴടക്കാൻ നടന് കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ പ്രബിൻ ഇപ്പോഴിത ഒരു സന്തോഷ വാർത്ത പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. ചെമ്പരത്തിയിലെ അരവിന്ദ് കൃഷ്ണന്റെ വിശേഷമല്ല പകരം പ്രബിന്റെ സ്വകാര്യ വിശേഷമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.

പ്രണയിനി

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് തയ്യാറെടുക്കുന്ന വിവരമാണ് പ്രബിൻ പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയതമയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രബിൻ ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളെ പങ്കുവെച്ചിട്ടില്ല. കൂടാതെ നടൻ പങ്കുവെച്ചത് ഭാവി വധുവിന്റെ ബാല്യകാല ചിത്രം കൂടിയാണ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതാണെന്ന് പറഞ്ഞു കൊണ്ടാണ് ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...

പ്രബിന്റെ  വാക്കുകൾ

പ്രബിന്റെ വാക്കുകൾ

ഈ കുട്ടിയില്ലേ!!??ദേ ഈ ഫോട്ടോയിൽ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാൻ എന്റെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചിരിക്കാ.. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകൾ പോസ്റ്റ്‌ ചെയ്തു എന്ന് മാത്രം എന്താണെന്നോ എങ്ങനെയായാണെന്നോ എന്ന ചോദ്യത്തിനേക്കാൾ ഞാൻ പ്രാധാന്യം കൊടുകേണ്ടത്‌ ഇനിയങ്ങോട്ട്..!!!എന്ന പദത്തിനെ കുറിച്ചാണ്... എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും..... നാളെ

അനുഗ്രഹം വേണം

PBN എന്നൊരു ആക്ടർ വളരുന്തോറും ചേർത്തുപിടിക്കുന്നവരിൽ ഒരു മുഖ്യപങ്കു ഇവരുടേത് കൂടിയായിരിക്കും അതെനിക്കുറപ്പാണ്. എന്റെ ജീവിതത്തില്ലേ ഈ ഒരു പ്രധാനകാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി. കാരണം നിങ്ങൾ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്നേഹവും പ്രോത്സാഹനവും. എല്ലാം എനിക്ക് ദൈവതുല്യമാണ്. എന്റെ ജീവിതത്തില്ലേ സന്തോഷങ്ങൾക്കും പ്രചോദനങ്ങൾക്കും കാരണക്കാരായവരിൽ ഒരു വലിയ പങ്ക് അതു നിങ്ങളുടേതാണ്. അതുകൊണ്ട് തന്നെ എന്റെ എല്ലാ അമ്മമാരുടെയും ചേട്ടന്മാരുടെയും അനിയൻമാരുടെയും പെങ്ങമ്മാരുടെയും............. നിങ്ങളെല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം.. എന്ന് സ്നേഹപൂർവ്വം #PBN," ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Recommended Video

ബിഗ്‌ബോസിലേക്ക് ഉണ്ടോ ? ബോബി ചെമ്മണ്ണൂർ പറയുന്നു
ആരാധകരുടെ ആവശ്യം

നടൻറെ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. താരത്തിന് ആശംസയുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ഭാവി വധുവിന്റെ ചിത്രം കാണിച്ചും തരണമെന്നും ആരാധകർ പറയുന്നുണ്ട്. ചിത്രത്തിനായി എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രബിനോട് ആരാധകർ പറയുന്നുണ്ട്. വളരെ വൈകാതെ തന്നെ ഭാവി വധുവിനെ പ പരിചയപ്പെടുത്തുമെന്നുള്ള വിശ്വസത്തിലാണ് ആരാധകർ.

Read more about: tv television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X