ചെമ്പരത്തി സീരിയൽ താരം പ്രബിന്റെ പ്രണയിനി ഇതാണ്, പ്രിയപ്പെട്ടവളുമായുള്ള ചിത്രം പങ്കുവെച്ച് നടൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രബിൻ. സ്വന്തം പേരിനെക്കാളും നടൻ മലയാളി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് അഖിലാണ്ഡേശ്വരിയുടെ ഇളയ മകൻ അരവിന്ദ് കൃഷ്ണനായിട്ടാണ്. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും നടന് കൈനിറയെ ആരാധകരുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്ത ചെമ്പരത്തി എന്ന പരമ്പരയിലൂടെയാണ് പ്രബിൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. ആദ്യ പരമ്പരയിലൂടെ തന്നെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ നടന് കഴിഞ്ഞിരുന്നു.

ജീവിതത്തിൽ പുതിയ തുടക്കത്തിന് തയ്യാറെടുക്കുകയാണ് പ്രബിൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹിതനാവാൻ പോകുന്ന വിവരം നടൻ തന്റെ ആരാധകരുമായി പങ്കുവെച്ചത്. ഭാവി വധുവിന്റെ ബാല്യകാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പ്രണയത്തെ കുറിച്ച് നടൻ തുറന്ന് പറഞ്ഞത്. ഇപ്പോഴിത തന്റെ പ്രണയിനിയെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് താരം. തങ്ങളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രണയിനിയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

പ്രണയിനിയുടെ ചിത്രം

ഭാവി വധുവിന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രബിൻ താൻ വിവാഹിതനാവാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. എന്നാൽ അന്ന് കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. നടൻ ഒരു രസകരമായ കുറിപ്പും പങ്കുവെച്ചിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതാണെന്ന് പറഞ്ഞു കൊണ്ടാണ് ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവെച്ചത്. നടന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. പെൺകുട്ടിയെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകരും അന്ന് രംഗത്തെത്തിയിരുന്നു.

പുതിയ  ചിത്രം

പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് പ്രബിൻ തന്റെ പ്രണയിനിയെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുകയാണ്. ആ പെൺകുട്ടി വലുതായാൽ ഇങ്ങനെ ഇരിക്കും എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുളള ചിത്രമാണ് നടൻ പങ്കുവെച്ചിരുക്കുന്നത്. ചിത്രത്തിനൊപ്പം പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം വെളിപ്പെടുത്തിയിട്ടില്ല. ഇരുവർക്കും ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ആശംസകൾ നേർന്ന്  ആരാധകർ

മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എല്ലാവർക്കും അറിയേണ്ടത് പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങളാണ്. പേര് ചോദിക്കുന്നതിനോടൊപ്പം തന്നെ പെൺകുട്ടിയെ നല്ല പരിചയമുണ്ടെന്നും ആരാധകർ പറയുന്നു. പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താനും ആരാധകർ നടനോട് അഭ്യർഥിക്കുന്നുണ്ട്. ചിത്രം പങ്കുവെച്ചത് പോലെ വരും ദിവസങ്ങളിൽപേരും മറ്റ് വിവരങ്ങളും നടൻ വെളിപ്പെടുത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

ശ്രുതി

ശ്രുതി എന്നാണ് പ്രബിന്റെ പ്രിയപ്പെട്ടവളുടെ പേര്. കോളേജ് ലക്ച്ചറാണ് ശ്രുതി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. 24 ന് തങ്ങളുടെ വിവാഹമെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. നേരത്തെ തന്നെ ശ്രുതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത് അടുത്തിടെയാണെന്നും അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു. . ഞാനൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരുപാട് സങ്കല്‍പ്പങ്ങളൊന്നും ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ല. പക്ഷെ ഭാര്യയാവുന്ന കുട്ടി എന്റെ കണ്ണാടി ആയിരിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒരു വ്യക്തി എന്ന നിലയിലോ, ഒരു ഭര്‍ത്താവ് എന്ന നിലയിലോ ഒരുപാട് ഡിമാന്‍ഡ് വെക്കുന്ന ഒരാളല്ല ഞാന്‍. എന്റെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ എന്നൊന്നും പറയാറുമില്ല. എങ്കിലും എന്റെ ഉള്ളിലെ അഭിനേതാവിനെ മനസ്സിലാക്കുന്ന, എന്റെ വിഷമങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരാള്‍ ആയിരിക്കണം ജീവിത പങ്കാളി എന്നൊരു ആഗ്രഹം ഉണ്ടെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു

Recommended Video

സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam

പ്രബിൻ ഇൻസ്റ്റഗ്രാം ചിത്രം

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X