കോടികൾ യൂട്യൂബില്‍ നിന്നും ലഭിക്കുന്നു; സംശയങ്ങള്‍ക്ക് മറുപടിയുമായി സീരിയല്‍ താരം സ്‌റ്റെബിനും ഭാര്യയും

ചെമ്പരത്തി സീരിയലിലെ ആനന്ദ് ആയി വന്ന് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സ്റ്റെബിന്‍ ജേക്കബ്. ഈ വര്‍ഷം താരം വിവാഹിതനാവുകയും ചെയ്തു. കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഭാര്യ വിനീഷയ്‌ക്കൊപ്പം വന്നാണ് സ്റ്റെബിന്‍ പറഞ്ഞിരുന്നത്. ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോയില്‍ യൂട്യൂബിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. കോടികള്‍ ലഭിക്കുന്നുണ്ടെന്ന പ്രചരണത്തിലാണ് ദമ്പതിമാര്‍ മറുപടി പറയുന്നത്.

 യൂട്യൂബില്‍ നിന്നും കോടികള്‍ കിട്ടുന്നുണ്ടോ?

'ഇപ്പോള്‍ ആരോടും കടം ചോദിക്കാന്‍ പോലും പറ്റില്ല. നിനക്ക് കിട്ടുന്ന കോടികള്‍ ഒക്കെ എന്താണ് ചെയ്യുന്നതെന്നാണ് ചോദിക്കുന്നത്. അതാണ് അവസ്ഥ. ഇന്‍സ്റ്റ്ഗ്രാമില്‍ ക്യൂ ആന്‍ഡ് എ ഇട്ടതാണ് ഇതിനെല്ലാം പ്രശ്‌നമായത്. യൂട്യൂബില്‍ നിന്നും കിട്ടുന്ന കോടികള്‍ എന്ത് ചെയ്യുന്നു എന്നൊരു ചോദ്യമുണ്ടായിരുന്നു. അതിന് ഞാനൊരു ഉത്തരവും കൊടുത്തിരുന്നു. അതിത്രയും വലിയ പുകിലാവുമെന്ന് കരുതിയിരുന്നില്ല. ലോകത്തുള്ള എല്ലാ മലയാളികളെയും പോലെ ആദ്യത്തെ ലോക്ഡൗണ്‍ സമയത്താണ് ഞാനും യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.

 ചാനല്‍ തുടങ്ങാനുണ്ടായ പ്രധാന കാരണം

സീരിയല്‍ ഷൂട്ട് ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന സമയത്ത് രാവിലെ എഴുന്നേല്‍ക്കുന്നു, വീണ്ടും ഉറങ്ങുന്നു എന്ന അവസ്ഥയായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് യൂട്യൂബ് ചാനലിനെ കുറിച്ച് ചിന്തിക്കുന്നത്. ചാനല്‍ തുടങ്ങി ആദ്യ ഇരുപത്തിനാല് മണിക്കൂറുകള്‍ കൊണ്ട് ആയിരം സബ്‌സ്‌ക്രൈബേഴ്‌സിനെ നമുക്ക് കിട്ടി. ആദ്യത്തെ വീഡിയോയ്ക്ക് വലിയ പ്രതികരണം ഉണ്ടായിട്ടില്ല. വളരെ പതുക്കെയാണ് വ്യൂസ് കൂടി വന്നത്. രണ്ടാമത്തെ വീഡിയോ നന്നായി ക്ലിക്ക് ആയി. അതൊരു ഒരു ലക്ഷം വ്യൂസ് വരെ എത്തി. അങ്ങനെ പോകുമ്പോഴാണ് ലോക്ഡൗണ്‍ മാറി, ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചത്. ഇതോടെ ചാനലിന്റെ കാര്യം തിരിഞ്ഞ് നോക്കാതെയായി.

 വീട്ടുകാര്‍ പോലും തെറ്റിദ്ധരിച്ചെന്ന് താരങ്ങള്‍

രണ്ടാമതും ലോക്ഡൗണ്‍ വന്നപ്പോഴാണ് വീണ്ടും ചാനലിലേക്ക് ശ്രദ്ധ കൊടുക്കുന്നത്. അന്നേരം ചാനലിന്റെ പേര് കുറച്ച് സ്‌റ്റൈലിഷാക്കി വീനിഷ മാറ്റി. നമ്മുടെ കണ്ടന്റൊക്കെ വല്യ സംഭവമാണെന്നൊക്കെ ആയിരുന്നു കരുതിയത്. എല്ലാം വെറുതെയായിരുന്നു. കണ്ടന്റ് ഉണ്ടാക്കണമെങ്കില്‍ കൂടുതല്‍ സമയം കൊടുക്കണം. അങ്ങനെ ഇരിക്കുമ്പോള്‍ ഞങ്ങള്‍ ചെറിയ രീതിയില്‍ വരുമാനം കിട്ടി തുടങ്ങി. കുറേ ആളുകള്‍ വിചാരിക്കുന്നത് ഞങ്ങള്‍ക്ക് യൂട്യൂബില്‍ നിന്നും കോടികള്‍ കിട്ടുന്നുണ്ടെന്നാണ്. നമ്മളത് കൊണ്ട് ട്രിപ്പൊക്കെ പോയി അടിച്ചു പൊളിച്ച് ജീവിക്കുകയാണെന്നും അവര്‍ വിചാരിക്കുന്നു. അതൊക്കെ വെറുതെയാണ്. ട്രിപ്പ് എല്ലാ മാസവും പോവാറുണ്ട്. സ്വന്തം വീട്ടില്‍ നിന്നും ഇതേ ചോദ്യമുണ്ട്. അവര്‍ നോക്കുമ്പോള്‍ എല്ലാ മാസവും ട്രിപ്പൊക്കെ പോവുകയാണ്. ഭയങ്കര ലാവിഷ് ആണെന്നാണ് എല്ലാവരും കരുതുന്നത്.

 ചില ശത്രുക്കളെയും കൂട്ടിന് കിട്ടി

യൂട്യൂബില്‍ നിന്നും ഒരുപാട് വരുമാനം കിട്ടുന്നുണ്ടല്ലോ. ഒന്ന് സഹായിക്കാമോ എന്നൊക്കെ ചോദിച്ച് പലരും മെസേജ് അയക്കുന്നുണ്ട്. അങ്ങനെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ കോടികളൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. വീഡിയോ കൊടുത്ത് പൈസ വാങ്ങിക്കാനല്ല ഉദ്ദേശിക്കുന്നത്. നല്ല കണ്ടന്റ് കൊടുക്കുക എന്നതാണ് പ്രധാനമായും കരുതുന്നത്. നമ്മള്‍ ഇടുന്ന വീഡിയോസിന്റെ വ്യൂസിനും അവര് കാണുന്ന പരസ്യത്തിനും അനുസരിച്ചാണ് വരുമാനം വരുന്നത്. വീഡിയോ ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം ഞങ്ങളാണ്. ഞങ്ങള്‍ പ്രമോഷന്‍ വീഡിയോ ചെയ്യാറുണ്ട്. സത്യസന്ധമായ കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ചില ശത്രുക്കള്‍ പോലും ഉണ്ടായിട്ടുണ്ടെന്ന് സ്‌റ്റെബിന്‍ പറയുന്നു. നിലവില്‍ മോശമില്ലാത്ത സബ്സ്‌ക്രൈബേഴ്സ് ഉണ്ട്.

 ചെമ്പരത്തി സീരിയലിനെ കുറിച്ച് ആരാധകരും

അതേ സമയം സ്റ്റെബിനും വിനീഷയ്ക്കും എല്ലാവിധ ആശംസകളും അറിയിച്ചാണ് ആരാധകര്‍ എത്തുന്നത്. ഒപ്പം സ്റ്റെബിന്‍ അഭിനയിക്കുന്ന ചെമ്പരത്തി സീരിയലിന കെുറിച്ചുള്ള അഭിപ്രായവും ചിലര്‍ പങ്കുവെച്ചു. 'എന്റെ പൊന്ന് സ്റ്റെബിന്‍, ആ ചെമ്പരത്തി കൊളമാക്കരുത് എന്ന് ആ ഡയറക്ടറോട് ഒന്നു പറയുമോ? ആനന്ദിനെയും കല്യാണിയേയും ഒരുപാട് ഇഷ്ടം ആണ്. നിങ്ങളെ കാണാനും നിങ്ങളുടെ പ്രണയം കാണാനും വേണ്ടിയാണ് ചെമ്പരത്തി കാണുന്നത്. ഇപ്പോള്‍ അതില്‍ ആനന്ദിന്റെയും കല്യാണിയുടെയും സീനുകള്‍ തീരെ ഇല്ല. മൊത്തം വില്ലത്തരം മാത്രം. പിന്നെ ഇപ്പോള്‍ സമയം മാറ്റിയതില്‍ പിന്നെ കാണാനും പറ്റുന്നില്ല. ചെമ്പരത്തി മാത്രം കാണുന്ന ഒരാള്‍ ആണ് ഞാന്‍. അതുകൊണ്ട് എന്റെ ഈ അഭിപ്രായം മാനിക്കണമെന്ന് പറയുകയാണെന്നും ഒരു ആരാധകന്‍ കുറിച്ചു.

Recommended Video

കന്നഡ നാടിന്റെ വികാരം..ആരാണീ പുനീത് രാജ്‌കുമാർ എന്ന ഇതിഹാസം

വീഡിയോ കാണാം

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X