ചെമ്പരത്തി താരം അമല വിവാഹിതയായി, വരൻ സീരിയൽ മേഖലയിൽ നിന്ന് തന്നെ, ചിത്രം പുറത്ത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമല ഗിരീശൻ. അമല എന്നതിനേക്കാൾ കല്യാണി എന്ന പേരിലാണ് താരം പ്രേക്ഷകർക്കിടയിൽ സുപരിചിത. . ഒരു ചെമ്പരത്തി ചെടിയുമായി പ്രേക്ഷകരുടെ സ്വീകരണ മുറിയിലെത്തിയ അമല വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. അധികം മലയാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമായിരുന്നില്ല അമലയുടേത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനായി.

ആനന്ദ് -കല്യാണി വിവാഹം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ കാതുകളിലേയ്ക്ക് മറ്റൊരു വിവാഹ വാർത്തയാണ് എത്തിയിരിക്കുന്നത്. കല്യാണിയ്ക്ക് മുമ്പെ തന്ന അമല വിവാഹിതയായിരിക്കുകയാണ്. മലയാളം സമയത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ ഇരുവരുടെ ചിത്രങ്ങളും വൈറലാണ്.

  സീരിയൽ മേഖലയിൽ  നിന്ന്  തന്നെ വരൻ

ഫ്രീലാൻസ് ക്യാമറ മാനായ പ്രഭുവാണ് അമലയുടെ വരൻ. കുറച്ച് നാൾ ഇയാൾ സീരിയൽ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയാണെങ്കിലും പ്രഭുവിന് മലയാളം നന്നായി അറിയാം. കൂടാതെ പ്രഭുവിന്റെ അമ്മയും മലയാളി ആണ്. രണ്ട് കുടുംബങ്ങളുടേയും അനുഗ്രഹത്തോടെ കഴിഞ്ഞ മാസമാണ് വിവാഹം നടന്നത്. ലോക്ക് ഡൗൺ ആയതിനാൽ അധികം ആരേയും വിവാഹത്തിന് പങ്കെടുപ്പിച്ചില്ലെന്നും അമല അഭിമുഖത്തിൽ പറയുന്നു.

 കല്യാണിയായി തുടരും

വിവാഹത്തിന് ശേഷവും കല്യാണിയായി തുടരുമെന്ന് അമല അറിയിച്ചിട്ടുണ്ട്. ഈ വർഷം വിവാഹമുണ്ടാകുമെന്ന് അമല നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വരനെ കുറിച്ചോ പ്രണയത്തെ കുറിച്ചോ അന്ന് താരം തുറന്ന് പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഇരുവരുടേയും ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് പ്രണയകഥ പുറം ലോകത്ത് എത്തിയത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് അമലയും-പ്രഭുവും വിവാഹിതരാകുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ വിവാഹാശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

  അമല കല്യാണി ആയത്

വളരെ യാദൃശ്ഛികമായിട്ടാണ് അമല അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനായതാണ് അഭിനയ ജീവിതത്തിലേക്കുളള വരവിന് കാരണം. കാസ്റ്റിങ് കോളിലൂടെയാണ് അമല ചെമ്പരുത്തിയിൽ എത്തുന്നത്. സ്മാർട്ടായ ഒരു നാടൻ പെൺകുട്ടിയെയായിരുന്നു അവർക്ക് ആവശ്യം. തന്നെ ഈ കഥയിലേയ്ക്ക് അടുപ്പിക്കാനുള്ള മറ്റൊരു കാരണം അച്ഛൻ മകൾ ബന്ധത്തിന്റെ ആഴമായിരുന്നെന്ന് അമല നേരത്തെ പറഞ്ഞിരുന്നു.

  കരിയർ

കോഴിക്കോട് സ്വദേശിയായ അമല വർഷങ്ങളായി കുടുംബവുമൊത്ത് തിരുവനന്തപുരത്ത് താമസിക്കുകയാണ്. ബിടെക് പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് നടി അഭിനയരംഗത്ത് എത്തുന്നത്. സ്പർശം എന്ന സീരിയലിലൂടെയാണ് അമല മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് കാട്ടുകുരങ്ങ്, നീർമാതളം, സൗഭാഗ്യവതി തുടങ്ങിയ പരമ്പകളിൽ മികച്ച വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടാണ് ചെമ്പരത്തിയിലെ കല്യാണിയായി എത്തുന്നത്. നീർമാതളത്തിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും അമലയ്ക്ക് ലഭിച്ചിരുന്നു.

Read more about: television actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X