ഇരുപത്തിയഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു; ഒടുവില്‍ അത് നടന്നു, എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ച് നടി ഹരിത

മോഡലിങ് രംഗത്ത് നിന്നും മിനിസ്‌ക്രീന്‍ നായികയായി മാറിയ നടിയാണ് ഹരിത നായര്‍. 2018 ലെ മിസ് കേരള മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ് ആയ ഹരിത ചെന്നൈ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയിരുന്നു. അങ്ങനെ മോഡലിങ്ങില്‍ കഴിവ് തെളിയിച്ച ഹരിത ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി പോസ്റ്റുകള്‍ ഇടാറുള്ള നടി ടിക് ടോക് അടക്കമുള്ള നവമാധ്യമങ്ങളിലും സജീവമായിരുന്നു.

പലപ്പോഴും ഹരിതയുടെ ഡബ്‌സ്മാഷ് വീഡിയോസ് വൈറാലാവറുമുണ്ട്. എന്നാല്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വന്തമായൊരു വീട് നേടി എടുത്ത സന്തോഷമാണ് നടിയിപ്പോള്‍ പങ്കുവെക്കുന്നത്. പണ്ടൊക്കെ കൂട്ടുകാരുടെ വീടുകളില്‍ പോകുമ്പോള്‍ സങ്കടപ്പെട്ടിരുന്ന തനിക്ക് സ്വന്തമൊന്ന് ഉണ്ടാക്കി എടുക്കാന്‍ ഇത്രയും കാലമെടുത്തു. കേവലം ഇരുപത്തിയഞ്ച് വയസില്‍ അത് നേടിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് വീടിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളടക്കം ഹരിത പങ്കുവെച്ചിരിക്കുന്നത്. നടിയുടെ എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം...

haritha-nair

ഇരുപത്തിയഞ്ച് വര്‍ഷമായി സ്വന്തമായൊരു വീട്ടില്‍ താമസിക്കുന്നതിന്റെ സുഖം അറിഞ്ഞിട്ടില്ല. 25 വര്‍ഷത്തോളമായി എന്റെ മാതാപിതാക്കള്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. 25 വര്‍ഷത്തോളം ഞങ്ങള്‍ വാടകക്കാരായി കഴിഞ്ഞു. ഈ വര്‍ഷങ്ങളില്‍ പത്തോളം വീടുകള്‍ മാറി താമസിച്ചു. അങ്ങനെയാണ് വീട് ഉണ്ടാക്കാന്‍ ഞാന്‍ തീരുമാനിച്ചത്. പതിനൊന്നാമത് താമസിക്കാന്‍ പോവുന്നത് സ്വന്തം വീട് ആയിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു. എനിക്കതിന് സാധിക്കുമെന്നും ഞാനത് ചെയ്യുമെന്നും പറഞ്ഞ് കൊണ്ടേ ഇരുന്നു. ഇത്തവണ ഞാനത് ചെയ്‌തെന്ന് എന്റെ അമ്മ തന്നെ പറഞ്ഞു.

ഒടുവില്‍ ഞങ്ങളുടെ തലയ്ക്ക് മുകളില്‍ ഒരു മേല്‍ക്കൂര. നമ്മുടെ വീട് എന്ന് വിളിക്കുന്ന ഒരു സ്ഥലം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ പോവുമ്പോള്‍ അവര്‍ക്ക് സ്വന്തമായിട്ടുള്ള ഒരു മുറി ഉണ്ടാവും. അതെനിക്ക് കാണിച്ച് തരികയും ചെയ്യും. ആ സമയത്ത് ഞാന്‍ താമസിക്കുന്നത് ഒരു മുറിയും ഹാളും അടുക്കളയും മാത്രമുള്ള വീട്ടിലാണ്. അതെന്നെ എല്ലായിപ്പോഴും സങ്കടപ്പെടുത്തി. അങ്ങനെ എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും ശക്തമായൊരു ലോകത്തേക്ക് കാലെടുത്ത് വെച്ചപ്പോഴാണ് ചെറിയ വീട്ടില്‍ എന്റെ കുടുംബത്തിനൊപ്പം താമസിക്കുന്നത് എത്രത്തോളം അടുപ്പമുണ്ടായിരുന്ന കാര്യമആണെന്ന് മനസിലാക്കുന്നത്.

haritha-nair

ഞാന്‍ ഈ കഥ പങ്കുവെക്കുന്നത് ആരുടെയും സഹതാപത്തിനോ സഹാനുഭൂതിയ്‌ക്കോ അതിന്റെ പേരില്‍ നാണിക്കുന്നതിന് വേണ്ടിയോ അല്ല. എങ്കിലും അങ്ങേയറ്റം അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ ചെയ്ത കാര്യം അറിയിക്കുകയാണ്. ഒപ്പം ആവശ്യമുള്ളതും അല്ലാത്തതുമായ കാര്യങ്ങള്‍ നല്‍കി എന്നെ വളര്‍ത്തിയ എന്റെ മാതാപിതാക്കളുടേത് വലിയൊരു അനുഗ്രഹമാണ്. 23 വയസില്‍ ഒരു കാര്‍ വാങ്ങി. 25 വയസില്‍ ഒരു വീടും ഉണ്ടാ്കി. ഇതുവരെ ഞാന്‍ നേടിയ എല്ലാത്തിനും അങ്ങേയറ്റം നന്ദിയുണ്ട്. എന്റെ വീട്ടിലേക്ക് നിങ്ങള്‍ എല്ലാവരെയും ക്ഷണിക്കുകയാണ്. ഇവിടുത്തെ ബാല്‍ക്കണിയില്‍ ഇരുന്ന് പുറത്തുള്ള കാഴ്ചകള്‍ കാണിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്നും ഹരിത വ്യക്തമാക്കുന്നു.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെയാണ് ഹരിത നായര്‍ ശ്രദ്ധിക്കപ്പെടുന്നത്. അഖിലാണ്ഡേശ്വരിയുടെ മൂത്തമരുമകളാവാന്‍ എത്തുന്ന ഗംഗ എന്ന കഥാപാത്രത്തെയാണ് ഹരിത അവതരിപ്പിച്ചത്. വില്ലത്തിയുടെ റോള്‍ ആയിരുന്നെങ്കിലും കുറഞ്ഞ കാലം കൊണ്ട് തന്നെ ഹരിത ശ്രദ്ധേയായി. ഇപ്പോള്‍ അഭിനയത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് നടി. പുതിയ ഭവനത്തിലേക്ക് താമസം മാറുന്ന ഹരിതയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് സീരിയൽ താരങ്ങളടക്കം നിരവധി പേരാണ് എത്തുന്നത്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X