'മതം മാറിയിട്ടും വിവാഹ​ത്തിന് പ്രശ്നങ്ങളായിരുന്നു, നവീനെ കല്യാണം കഴിച്ചതായും വാർത്തകൾ വന്നു'; സുമി റാഷിക്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സുമി റാഷിക്. സീ കേരളത്തിൽ മികച്ച റേറ്റിങ്ങ് ഉണ്ടായിരുന്ന സീരിയലായ ചെമ്പരത്തിത്തിൽ സുപ്രധാന കഥാപാത്രമായ ജയന്തിയെ സുമി റാഷിക്കാണ് അവതരിപ്പിച്ചത്. സ്റ്റെബിൻ, അമല ഗിരീശൻ, ബ്ലസി കുര്യൻ എന്നിവരും സുമിക്കൊപ്പം ചെമ്പരത്തിയിൽ അഭിനയിച്ചിരുന്നു. വൃന്ദാവനം എന്ന പരമ്പരയിലൂടെയാണ് സുമി അഭിനയരംഗത്തെത്തുന്നത്. ഏഴ് വർഷമായി സീരിയൽ രംഗത്ത് സജീവമാണ് താരം. ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടായിരുന്നു സുമിയുടെ തുടക്കം.

ദേവി മഹാത്മ്യം എന്ന സൂപ്പർഹിറ്റ് പരമ്പരയിലേക്ക് ഡബ്ബിങ് ചെയ്യാനാണ് ആദ്യം താരം എത്തിയത്. ആദ്യമൊക്കെ ഡബ്ബിങ് ശരിയാവില്ല എന്ന് കരുതി പിന്മാറിയിരുന്നു. എന്നാൽ പിന്നീട് ഒരുപാട് സിനിമകളും സീരിയലുകളും കണ്ട് സൗണ്ട് മോഡുലേഷൻ പഠിച്ചതിന് ശേഷമാണ് സുമി ഡബ്ബിങിലും അഭിനയത്തിലും സജീവമാകുന്നത്. സുമി അവതരിപ്പിച്ച ടിക് ടോക് വീഡിയോകൾ എല്ലാം വൈറലായിരുന്നു. ചെമ്പരത്തിക്ക് പുറമെ രാക്കുയിൽ എന്ന സീരിയലിലും സുമി അഭിനയിച്ചിരുന്നു. സുമിയുടേത് ഒരു പ്രണയവിവാഹമായിരുന്നു.

വിപ്ലവം സൃഷ്ടിച്ച പ്രണയം

ഒരു ഷോയ്ക്ക് വേണ്ടി ഡാൻസ് പഠിക്കാൻ പോയപ്പോഴാണ് സുമി റാഷിക്കിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ഡാൻസ് പഠനം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. മൂന്ന് കല്യാണമാണ് സുമിക്ക് നടന്നത്. സംഭവ ബഹുലമായിരുന്ന പ്രണയത്തിന്റേയും വിവാഹത്തിന്റേയും കഥ ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സുമി റാഷിക്ക്. 'ഭർത്താവ് റാഷി ക്രിസ്ത്യനായിരുന്നു. മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്. പുളളിയുടെ വീട്ടിൽ പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്റെ വീട്ടിലായിരുന്നു പ്രശ്‌നം. രണ്ട് മതമല്ലേ അതൊന്നും പറ്റില്ലേയെന്നായിരുന്നു പറഞ്ഞത്. മൂന്ന് കല്യാണമായിരുന്നു ഞങ്ങൾക്ക് നടന്നത്. ആദ്യം രജിസ്റ്റർ വിവാഹം. പിന്നെ മിന്നുകെട്ടി. അത് കഴിഞ്ഞ് നിക്കാഹ്.

മൂന്ന് വിവാഹം

ഇപ്പോൾ വീട്ടുകാരെല്ലാമായി നല്ല സെറ്റായിട്ട് പോവുന്നു. പ്രശ്‌നമൊന്നുമില്ല. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ പഠിത്തമൊക്കെ നിർത്തി എന്നെ വീട്ടിലാക്കി. പുള്ളി എനിക്ക് മൊബൈലൊക്കെ വാങ്ങിത്തന്നുവെങ്കിലും അതൊക്കെ പിടിച്ചു. ലാൻഡ് ഫോണൊക്കെ കട്ട് ചെയ്തു. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ വിടുന്നുണ്ടായിരുന്നില്ല. പ്രണയിച്ച് നിൽക്കാതെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനായിരുന്നു പുള്ളിയോട് സുഹൃത്തുക്കൾ പറഞ്ഞത്. അങ്ങനെയാണ് പുള്ളി എന്റെ വീട്ടിൽ വന്നത്. ഞാൻ മുസ്ലീമാവാം... എനിക്ക് സുമിയെ കെട്ടിച്ച് തരുമോയെന്ന് ചോദിച്ചപ്പോൾ വീട്ടുകാർ തരില്ലെന്ന് പറഞ്ഞു. അപ്പോൾ പുള്ളിക്ക് വാശിയായി. അവളെ വിളിച്ചിറക്കി കൊണ്ടുവരാനായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്. അങ്ങനെയാണ് വിവാഹത്തിലെത്തിയത്' സുമി റാഷിക്ക് പറയുന്നു.

Recommended Video

Dhanya Mary Varghese talks about Bigg Boss Malayalam Season 4
വൈറൽ ഫോട്ടോഷൂട്ട്

സീരിയൽ താരം നവീൻ അറയ്ക്ക‌ലിനൊപ്പം ചെയ്ത വൈറൽ ഫോട്ടോഷൂട്ടിനെ കുറിച്ചും സുമി റാഷിക്ക് മനസ് തുറന്നു. 'ഫോട്ടോഷൂട്ട് ഒരുപാടിഷ്ടമാണ്. നവീനൊപ്പമുള്ള ഫോട്ടോഷൂട്ട് വൈറലായിരുന്നു. നവീന്റെ ചുമലിൽ കാലുവെച്ചുള്ള ഫോട്ടോയുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ വിവാഹം ചെയ്തുവെന്നായിരുന്നു ആ ചിത്രങ്ങൾ വൈറലായപ്പോൾ പിന്നീട് വന്ന പ്രചാരണം. നെഗറ്റീവ് ചെയ്യുന്നവർ ഒന്നായി എന്നൊക്കെയായിരുന്നു പലരും പറഞ്ഞത്. ഈയൊരു ഫീൽഡാവുമ്പോൾ ഇതൊക്കെ പതിവല്ലേ.... നവീന്റെ മേലെ കാല് വെച്ചുള്ള പോസ് ആ ഐഡിയ ഭർത്താവിന്റെയായിരുന്നു. എക്‌സ്‌പോസ് ചെയ്തുള്ള ഫോട്ടോസിനോട് താൽപര്യമില്ല. ഞാൻ അങ്ങനെ ആഹാരം കഴിച്ചോണ്ടിരിക്കുന്നയാളല്ല. കഴിക്കാനെന്തേലും എടുക്കട്ടെയെന്നാണ് എന്നെ കാണുമ്പോൾ ആളുകൾ ചോദിക്കുന്നത്' സുമി പറയുന്നു.
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ടമാർ പാടാർ എന്ന ഹാസ്യ റിയാലിറ്റിഷോയിലൂടെയും നിരവധി സീരിയലുകളിലൂടെയും നവീൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. കൂടാതെ ബോഡി ബിൽഡിങിലും നവീൻ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ മത്സരാർഥി കൂടിയാണ് നവീൻ അറയ്ക്കൽ.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X