ചെമ്പരത്തി സീരിയലിലെ പുതിയ സന്തോഷത്തിന് നന്ദി പറഞ്ഞ് അമല ഗിരീശനും താര കല്യാണും! മികച്ച നേട്ടമാണ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പരകളിലൊന്നാണ് ചെമ്പരത്തി. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞതാണ്. സീരിയലിന്റെയും താരങ്ങളുടേയുമെല്ലാം പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളും സജീവമാണ്. പ്രമോ പുറത്തുവരുമ്പോള്‍ മുതല്‍ത്തന്നെ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കാറുണ്ട്.

സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരങ്ങളും എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ പോസ്റ്റുകളെല്ലാം വൈറലായി മാറാറുള്ളത്. കല്യാണിയും ആനന്ദും ഒന്നിക്കുന്നതിനായി അക്ഷമയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്. അഖിലാണ്ഡേശ്വരിയുടെ വീട്ടിലേക്ക് കല്യാണി എത്തുന്നതും പിന്നീടങ്ങോട്ട് നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയുമൊക്കെയാണ് പരമ്പര മുന്നേറുന്നത്. അമല ഗിരീശനാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. അമലയ്ക്ക് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

കല്യാണിയെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടവതിയാണ് താനെന്ന് താരം പറയുന്നു. അഭിനേത്രിയെന്ന നിലയില്‍ മികച്ച അവസരമാണ് കല്യാണി നല്‍കിയത്. ചെമ്പരത്തിയേയും തന്നേയും പിന്തുണയ്ക്കുന്ന ആരാധകരോടെല്ലാം നന്ദി പറയുന്നു. എന്നും ഈ പിന്തുണ ഒപ്പമുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ചെമ്പരത്തിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

Chembarathi

അടുത്തിടെയായിരുന്നു ഈ പരമ്പരയിലേക്ക് താര കല്യാണ്‍ എത്തിയത്. ഐശ്വര്യയായിരുന്നു അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. അപ്രതീക്ഷിതമായി ലോക് ഡൗണ്‍ വന്നതോടെ താരത്തിന് സെറ്റിലേക്ക് എത്താനാവാതെ വരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് താരം ഈ പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്. ചെമ്പരത്തിയില്‍ നിന്നും പിന്‍മാറുന്നതിനെക്കുറിച്ച് പറഞ്ഞ് ഐശ്വര്യ എത്തിയിരുന്നു. താര കല്യാണായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായെത്തിയത്. പകരക്കാരായെത്തുന്ന താരങ്ങളെ അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല ആരാധകര്‍. എന്നാല്‍ താര കല്യാണിന്റെ അഖിലാണ്ഡേശ്വരിയെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അഖിലാണ്ഡേശ്വരിയെ അവതരിപ്പിക്കാനായി വിളിച്ചപ്പോള്‍ ഇത്രയും വലിയ പ്രൊജക്ടാണെന്ന് അറിയില്ലായിരുന്നു. അഭിനയിച്ച് തുടങ്ങിയപ്പോഴാണ് ചെമ്പരത്തിയെക്കുറിച്ച് മനസ്സിലാക്കിയത്. ടീമിലെല്ലാവരും ശക്തമായ പിന്തുണയാണ് നല്‍കിയത്. എന്റെ വേഷത്തെക്കുറിച്ച് ആളുകള്‍ നല്ല കാര്യം പറയുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരവും അഖിലാണ്ഡേശ്വരിയെക്കുറിച്ച് പറഞ്ഞത്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X