കാർത്തുവിന്റേയും അരുണിന്റേയും കല്യാണം കൂടാൻ പ്രേക്ഷകരുടെ പ്രണയ ജോഡികൾ,ചിത്രം പുറത്ത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ ഒരുമിച്ച പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. സീ കേരള സംപ്രേക്ഷണ ചെയ്യുന്ന കാർത്തികദീപം എന്ന പരമ്പരയിലെ അരുണിന്റേയും കാത്തുവിന്റേയും വിവാഹത്തിനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ കല്യാണിയും ആനന്ദും, രവിവർമ്മനും ശ്രീലക്ഷ്മിയും എത്തുന്നത്. നവദമ്പതിമാർക്കൊപ്പം നിൽക്കുന്ന താരജോഡികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

karthikadeepam


ഏറെ പ്രശ്നങ്ങൾക്കൊടുവിലാണ് അരുണും കാർത്തികയും ഒന്നാകാൻ പോകുന്നത്. ഇവരുടെ വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത നീലകുയിൽ എന്ന പരമ്പരയ്ക്ക് ശേഷ സ്നിഷ ചന്ദ്രനും പരസ്പരത്തിന് ശേഷം വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയാണിത്. കാർത്തിക എന്ന കഥാപാത്രത്തെയാണ് സ്നിഷ അവതരിപ്പിക്കുന്നത്. കൃഷി ഓഫീസറായ അരുൺ എന്ന കഥാപാത്രത്തെയാണ് വിവേക് ഗോപൻ അവതരിപ്പിക്കുന്നത്.

കാർത്തികയുടെ വിവാഹവുമായി ബന്ധപ്പെട്ട എപ്പിസോഡുകൾ ആണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നത്. 2020 ജൂലൈ 15 ആണ് കാർത്തിക ദീപം ആരംഭിക്കുന്നത്.അനാഥയാകേണ്ടി വരുന്ന കാർത്തികയെ സ്വന്തം സഹോദരിയെ പോലെ കരുതി കണ്ണൻ എന്ന മനുഷ്യൻ അവളെ തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നതോടെയാണ് കഥ ആരംഭിക്കുന്നത് . കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യദുകൃഷ്ണനാണ്. നടി രശ്മി സോമനാണ് പരമ്പരയിൽ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. അൽപം നെഗറ്റീവ് കഥാപാത്രമാണിത്.

Recommended Video

Bigg Boss Malayalam Season 3 : മിഷേൽ ബിഗ്‌ബോസിന്‌ പുറത്തു പോകും ?

ദിവസങ്ങൾക്ക് മുൻപ് നടൻ ഷിജുവിനോടൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചിരുന്നു. കാർത്തികദീപം സീരിയൽ ലൊക്കേഷനിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. ഒരുപാട് കാലത്തിനുശേഷം എന്റെ ഹീറോയ്ക്കൊപ്പം. എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകന്മാരിൽ ഒരാളാണ്. വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രീത എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. താങ്കൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കാലം കടന്നുപോയതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നു''- ചിത്രം പങ്കുവെച്ച് രശ്മി കുറിച്ചു.. 1996 ൽ പുറത്തിറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലാണ് ഇരുവരും പ്രധാന വേഷത്തിലെത്തിയത്.

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X