വിവാഹം ഈ വര്‍ഷം തന്നെ നടത്തും! കല്യാണിയായി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയ നടി അമല പറയുന്നു

മലയാളത്തിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി. തമിഴിലും ഇതേ പരമ്പര വിജയകരമായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സീരിയലിലെ നായിക കഥാപാത്രമായ കല്യാണിയ്ക്കും നായകന്‍ ആനന്ദിനും വലിയൊരു വിഭാഗം ആരാധകരാണുള്ളത്. വിജയകരമായി മുന്നോട്ട് പോവുന്ന സീരിയലിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

അമല ഗിരീശന്‍ എന്നാണ് യഥാര്‍ഥ പേര്. കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണ് വളര്‍ന്നത്. ബി ടെക് പൂര്‍ത്തിയാക്കിയെങ്കിലും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ളത്. വളരെ യാദൃശ്ചികമായിട്ടാണ് താന്‍ അഭിനയ രംഗത്തേക്ക് വരുന്നതെന്നാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറയുന്നത്.

 amala-greeshan

അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനായതാണ് അഭിനയ ജീവിതത്തിലേക്കുള്ള വരവിന് കാരണം. ചെമ്പരത്തിയിലേക്കുള്ള പരസ്യം കണ്ടാണ് ഫോട്ടോ അയച്ച് കൊടുത്തത്. സെലക്ട് ആവുകയായിരുന്നു. താന്‍ ശരിക്കും കല്യാണിയെ പോലെ ആണ്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം തന്നെയാണ് ഈ പരമ്പര തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

വിവാഹത്തെ കുറിച്ചും അഭിമുഖത്തിലൂടെ താരം പറഞ്ഞിരുന്നു. ആലോചനകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം നടത്തണമെന്നാണ് അച്ഛനും അമ്മയും പറയുന്നതെന്നും നടി സൂചിപ്പിക്കുന്നു. സ്പര്‍ശം എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി, എന്നിങ്ങനെയുള്ളതിലും അഭിനയിച്ചു.

More from Filmibeat

Read more about: amala അമല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X