Just In
- 13 min ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 49 min ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 1 hr ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 2 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- News
മതേതരത്വം ആഗോളതലത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന് ഭീഷണി ഉയര്‍ത്തുന്നു; യോഗി ആദിത്യനാഥ്
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Finance
ജാഗ്രതൈ... ഫാസ്റ്റാഗ് തട്ടിപ്പിൽ മുന്നറിയിപ്പുമായി എൻഎച്ച്എഐ: വ്യാജകാർഡുകൾ എങ്ങനെ തിരിച്ചറിയും
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രബിന്. ചെമ്പരത്തി സീരിയലിലൂടെയായിരുന്നു ഈ താരം പ്രേക്ഷകമനം കവര്‍ന്നത്. താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നറിയിച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. സ്വാതിയുടെയും പ്രബിന്റേയും വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്.
അഖിലാണ്ഡേശ്വരിയുടെ ഇളയ മകനായ അരവിന്ദ് കൃഷ്ണനെ അവതരിപ്പിച്ചതോടെയായിരുന്നു പ്രബിന്റെ കരിയര്‍ മാറി മറിഞ്ഞത്. ആദ്യ സീരിയലിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം. ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ചുള്ള വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. അരവിന്ദിന്റെ വിവാഹത്തിന് ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അമ്പലത്തില്‍
തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വെച്ചായിരുന്നു പ്രബിന്റെ വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജനുവരി 24നാണ് വിവാഹമെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. സമയം മലയാളത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു പ്രബിന് വിവാഹവിശേഷങ്ങള്‍ പങ്കുവെച്ചത്. സ്വാതിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ചായിരുന്നു പ്രബിന് ആദ്യം പ്രണയത്തെക്കുറിച്ച് പറഞ്ഞത്.

പ്രണയവിവാഹം
കോളേജ് ലക്ചററാണ് സ്വാതി. പ്രണയവിവാഹമാണ് ഇവരുടേത്. എങ്ങനെയാണ് ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയതെന്ന് അറിയില്ല, എപ്പോഴാണ് പ്രണയം തുടങ്ങിയതെന്നറിയില്ല. ഒരുപാട് കാരണങ്ങളാണ് ഞങ്ങളെ ചേര്‍ത്തുനിര്‍ത്തിയത്. തന്രെ സ്വപ്നത്തിന് കൂട്ടായി ഇനി പ്രണയിനിയും കൂടെയുണ്ടാവും. പ്രബിനെന്ന അഭിനേതാവ് വളരുന്തോറും ചേര്‍ത്തുപിടിക്കാനായി ഇവരുമുണ്ടാവും. ഭാര്യയെന്ന നിലയില്‍ എല്ലാ കാര്യത്തിനും ഈ കുട്ടി കൂടെയുണ്ടാവുമെന്നുറപ്പുണ്ടെന്നും പ്രബിന് നേരത്തെ പറഞ്ഞിരുന്നു.

പ്രണയിക്കുമ്പോള്‍
അഭിനേതാവായി ആളുകള്‍ തിരിച്ചറിയുന്നതിന് മുന്‍പ് തുടങ്ങിയ ബന്ധമാണ്. അന്നേ അവള് എന്നെ പ്രണയിച്ച് തുടങ്ങിയതാണ്. മറ്റുള്ളവരിലൂടെ എന്റെ ആഗ്രഹങ്ങളെക്കുറിച്ച് അറിഞ്ഞ് എന്നെ പ്രണയിച്ചയാളാണ്. എന്രെ സ്വപ്നത്തിന് വേണ്ടി കൂടിയാണ് പ്രണയിനി ഇറങ്ങിത്തിരിച്ചതെന്നും തന്നെ വിവാഹം ചെയ്യുന്നത് അവളെ സംബന്ധിച്ചിടത്തോളം റിസ്ക്കാണെന്നും പ്രബിന് ചൂണ്ടിക്കാണിച്ചിരുന്നു.

അഭിനയത്തിലേക്ക്
അഭിനയത്തോട് അടങ്ങാത്ത പാഷനായിരുന്നു പ്രബിനുണ്ടായിരുന്നത്. നിരവധി ഓഡീഷനുകളില്‍ പങ്കെടുത്തിരുന്നു താനെന്ന് പ്രബിന് പറഞ്ഞിരുന്നു. സീ കേരളത്തിലെ ഓഡീനിലേക്കും പോയിരുന്നു. അങ്ങനെയാണ് ചെമ്പരത്തിയില്‍ സെലക്റ്റായത്. നമ്മുടെ ഉദ്ദേശശുദ്ധി നല്ലതാണെങ്കില്‍ ആഗ്രഹം നിറവേറ്റുന്നതിനായി ദൈവം കൂടെയുണ്ടാവുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും താരം പറഞ്ഞിരുന്നു. മിനിസ്ക്രീനില്‍ മാത്രമല്ല ബിഗ് സ്ക്രീനിലെ അവസരങ്ങള്‍ക്കായും താന്‍ കാത്തിരിക്കുന്നുണ്ടെന്നും താരം നേരത്തെ പറഞ്ഞിരുന്നു.