യൂട്യൂബ് ചാനലിൽ നിന്ന് കിട്ടുന്ന കോടികൾ എന്തു ചെയ്യുന്നു; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി സ്റ്റെബിൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചെമ്പരത്തി. സീകേരളം സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 2018 നവംബർ 26 നാണ് സീരിയൽ ആരംഭിച്ചത്. സീകേരളം ചാനൽ ആരംഭിച്ച സമയത്താണ് ചെമ്പരത്തി പരമ്പരയും തുടക്കുന്നത്. സീ തമിഴ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സെബരത്തിയുടെ മലയാളം പതിപ്പാണ് സീരിയൽ.അമല ഗിരീശൻ, സ്റ്റെബിൻ, പ്രബിൻ ,താരകല്യാൺ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ തെന്നിന്ത്യൻ താരം ഐശ്വര്യയും സീരിയലിന്റെ ഭാഗമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിനെ തുടർന്ന് രാജ്യത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നടി സീരിയലിൽ നിന്ന് പിൻമാറുകയായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ഐശ്വര്യയ്ക്ക് ലഭിച്ചത്. താര കാല്യാൺ ആണ് ഇപ്പോൾ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കുടംബ പശ്ചാത്തലത്തിലാണ് ചെമ്പരത്തി കഥ പറയുന്നത്. താരകാല്യാൺ അവതരിപ്പിക്കുന്ന അഖിലാണ്ഡേശ്വരിയുടെ മകനാണ് ആനന്ദ്. സ്റ്റെബിനാണ ആനന്ദായി എത്തുന്നത്. കല്യാണി എന്ന വീട്ടുജോലിക്കാരിയെ വിവാഹം കഴിക്കുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. അമല ഗിരീശനാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കല്യാണിയുമായുള്ള വിവാഹത്തെ അഖിലാണ്ഡേശ്വരി എതിർക്കുന്നു. ഇതിനെ തുടർന്ന് അമ്മയുടെ വാക്ക് ധിക്കരിച്ച് കല്യാണിക്കൊപ്പം വീട് വിറ്റ് ആനന്ദ് പോവുകയാണ്. വീടു വിട്ട് ഇറങ്ങിയതോടെ ആനന്ദിന് കഷ്ടകാലം തുടങ്ങുകയാണ്.
അപകടത്തിൽ ആനന്ദിന് കാഴ്ച ശക്തി നഷ്ടപ്പെടുന്നു കണ്ണിൻരെ കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും കാല്യാണിയുടെ സഹായത്തോടെ പുതിയ ബിസിനസ തുടങ്ങുകയാണ്. എന്നാൽ ബിസിനസ്സിലും തുടക്കത്തിൽ പരാജയമായിരുന്നു ആനന്ദിനും കല്യാണിക്കും നേരിടേണ്ടി വന്നത്. പരാജയങ്ങളെ അതിജീവിച്ച് ഇരുവരും മുന്നോട്ട് പോവുകയാണ്. ആനന്ദ് ആയി എത്തുന്ന സ്റ്റെബിന് കൈനിറയ ആരാധകരുണ്ട്. 2021 ഫെബ്രുവരിയിലായിരുന്നു നടന്റെ വിവാഹം. ഡോക്ടർ വിനീഷയെയാണ് നടൻ വിവാഹം കഴിച്ചിരിക്കുന്നത്. സ്റ്റെബിനെ പോലെ തന്നെ വിനീഷയ്ക്കും കൈനിറയെ ആരാധകരുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് സ്റ്റെബിനും വിനീഷയും. സ്വന്തമായി യുട്യൂബ് ചാനലുണ്ട്. പാചക വീഡിയോയും തങ്ങളുടെ യാത്ര വിശേഷവും പങ്കുവെച്ച് താരങ്ങൾ രംഗത്ത് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സ്റ്റെബിന്റ ക്യു. എ സെക്ഷനാണ്. യൂ ട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനമായ കോടികൾ എന്ത് ചെയ്യുന്നു എന്നായിരുന്നു ചോദ്യം. അതിനു മറുപടിയായി താൻ പിന്നീട് വരുന്നതായിരിക്കും എന്നാണ് സ്റ്റെബിൻ നൽകിയ മറുപടി. അതിനു മറുപടിയായി താൻ പിന്നീട് വരുന്നതായിരിക്കും എന്നാണ് സ്റ്റെബിൻ നൽകിയ മറുപടി. കൂടാതെ നടന്റെ യാത്രയെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്.
നീർമാതളം എന്ന പരമ്പരയിലൂടെയാണ് സ്റ്റെബിൻ മിനിസ്ക്രീനിലെത്തിയത്. പൊലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്റ്റൈബിന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി. ആദ്യത്തെ സീരിയലിലും എന്റെ കഥാപാത്രത്തിന്റെ പേര് ആനന്ദ് എന്ന് തന്നെ ആയിരുന്നു.ചെമ്പരത്തിയിലും ഞാൻ ആനന്ദായി തന്നെയാണ് എത്തുന്നത്. അതിന്റെ സന്തോഷം ഇല്ലേയെന്നു ചോദിച്ചാൽ സന്തോഷം ഉണ്ട്. ഈ മേഖലയിലേക്ക് എത്താൻ ആയതിൽ ഒരുപാട് സന്തോഷവും ഉണ്ട്. മാത്രവുമല്ല ഇപ്പോൾ ചെമ്പരത്തിയിൽ എത്തിയ ശേഷമാണ് കൂടുതൽ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങുന്നത്. അതിൽ ഒരുപാടധികം സന്തോഷം. ഇന്റീരിയർ ഡിസൈനറാണ് സ്റ്റൈബിൻ. സ്വന്തമായി സ്ഥാപനം നടത്തി വരുന്നതിനിടെയാണ് സീരിയലിലേക്ക് എത്തിയത്.


Click it and Unblock the Notifications