ചെമ്പരത്തിയിൽ ട്വിസ്റ്റ്!കല്യാണി നോക്കി നിൽക്കെ ഗംഗയുടെ കഴുത്തിൽ താലികെട്ടാൻ ഒരുങ്ങി ആനന്ദ്!വീഡിയോ
മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി. ചെറിയ സമയത്തിനുളളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ പരമ്പരക്ക് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്ത രീതിയിലാണ് ചെമ്പരത്തി കഥ പറഞ്ഞു തുടങ്ങിയത് . ഒരു റൊമാന്റിക് കുടുംബ പരമ്പരായാണിത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്. താരങ്ങളെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
അഖിലാണ്ഡേശ്വരി എന്ന സമ്പന്നയായ സ്ത്രീയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. തൃച്ഛമ്പലത്ത് അഖിലാണ്ഡേശ്വരിയുടെ കുടുംബത്തിൽ വീട്ടു ജോലിക്കാരിയായി കല്യാണി എത്തുകയും മൂത്ത മകൻ ആനന്ദുമായി പ്രണയത്തിലാകുന്നതോടെയാണ് കഥ മാറി മറിയുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കൈകളോടെ ആനന്ദിന്റേയും കല്യാണിയുടേയും പ്രണയത്തെ സ്വീകരിച്ചത്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇവരുടെ വിവാഹത്തിന്. ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ആ നിമിഷം വന്നെത്തിയിരിക്കുകയാണ്. ചെമ്പരത്തിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

മലായാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ചെമ്പരത്തിയിൽ അണിനിരക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരം ഐശ്വര്യ ആയിരുന്നു ആദ്യം അഖിലാണ്ഡേശ്വരിയായി എത്തിയത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഐശ്വര്യ സീരിയലിൽ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് നടി താരകല്യാൺ ഈ കഥാപാത്രത്തിലേയ്ക്ക് എത്തുകയായിരുന്നു. ആനന്ദ് ആയി സ്റ്റെബിൻ ജേക്കപ്പാണ് എത്തുന്നത്. അമല ഗീരിശനാണ് കല്യാണി. വളരെ പെട്ടെന്ന് തന്നെ ചെമ്പരത്തി പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാകുകയായിരുന്നു.

ചെമ്പരത്തി ഒരു റൊമാന്റിക് കുടുംബ പരമ്പരയാണ്. ആനന്ദ് കല്യാണി പ്രണയത്തോടെ സീരിയൽ പ്രേക്ഷകരുടെ ഇടയിൽ കുടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ആനന്ദ്- കല്യാണി പ്രണയം പൂവിടുമ്പോഴാണ് ഇവരുടെ പ്രണയം പറിച്ചെറിയാൻ ഗംഗ എത്തുന്നത്. പ്രതിസന്ധികൾക്കിടയിൽ കല്യാണിയും ആനന്ദും ഒന്നാകാൻ പോകുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആനന്ദിന്റെ വിവാഹ വിഡിയോയാണ്. എന്നാൽ വധുവായി കതിർ മണ്ഡപത്തിൽ ഇരിക്കുന്നത് കല്യാണിയല്ല.
Recommended Video

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആനന്ദിന്റെ കല്യാണ വീഡിയോയാണ്. സെപ്റ്റംബർ 5 ശനിയാഴ്ചയാണ് തൃച്ഛബംലത്തെ വിവാഹം എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. കല്യാണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുകയാണ് പുതിയ വീഡിയോ. കല്യാണി നോക്കി നിൽക്കെ ഗംഗയുടെ കഴുത്തിൽ താലികെട്ടാൻ പോകുന്ന ആനന്ദിനെയാണ് വീഡിയോയിൽ കാണുന്നത്. നിറ കണ്ണുകളായി വിവാഹം നോക്കി നിൽക്കുന്ന കല്യാണിയേയും വീഡിയോയിൽ കാണാം.
വലിയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകർ.

പ്രേക്ഷകർ മഹാഎപ്പിസോഡിനായി കാത്തിരിക്കുകയാണ്. ആനന്ദിന്റെ പ്ലാനിനെ കുറിച്ചുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ കനക്കുകയാണ്. കല്യാണിയെ കെട്ടുമെന്നാണ് ഗംഗയ്ക്ക് പണികിട്ടുമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്. സീ കേരളത്തിലെ ഏറ്റവും പ്രേക്ഷക സ്വീകര്യതയുള്ള പരമ്പരയാണ് ചെമ്പരത്തി. വിവാഹ വേദിയിൽ സംഭവിക്കാൻ പോകുന്നതിനെ കുറിച്ചും പ്രേക്ഷകർ പ്രവചിക്കുന്നുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7 മണിക്കാണ് ചെമ്പരത്തി സംപ്രേക്ഷണം ചെയ്യുന്നത്.


Click it and Unblock the Notifications