Just In
- 4 min ago
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രം ചെയ്തതാണ്; കരിയറില്‍ ബ്രേക്ക് സംഭവിച്ച സിനിമയെ കുറിച്ച് ഹരിശ്രീ അശോകന്
- 24 min ago
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
- 1 hr ago
ശൈലജ ടീച്ചര്‍ റോള്‍ മോഡലാണെന്ന് മഞ്ജു വാര്യര്‍, വിളിച്ചാല്‍ ചോദിക്കുന്നത് ഇക്കാര്യമെന്നും നടി
- 2 hrs ago
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
Don't Miss!
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- News
'റിപ്പബ്ലിക് ഡേ പരേഡ് 2021' ആപ് പുറത്തിറക്കി പ്രതിരോധ മന്ത്രാലയം; പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം..
- Automobiles
ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ
- Finance
ഇന്ന് മുതൽ നിങ്ങൾക്ക് വോട്ടർ ഐഡി കാർഡ് വീട്ടിലിരുന്ന് തന്നെ ഡൗൺലോഡ് ചെയ്യാം, എങ്ങനെ?
- Sports
'ബിസിസിഐയോടുള്ള അനാദരവ്'- ഇന്ത്യന്‍ പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് പീറ്റേഴ്സന്
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രണയിക്കാന്‍ തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല; പ്രണയിനിയെ കുറിച്ച് ചെമ്പരത്തി സീരിയല്‍ താരം പ്രബിന്
ചെമ്പരത്തി സീരിയലിലെ അരവിന്ദ് കൃഷ്ണന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന് പ്രബിന് വിവാഹിതനാവാന്‍ പോവുകയാണ്. അടുത്തിടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ എഴുതിയ കുറിപ്പിലാണ് ഈ പെണ്‍കുട്ടി തന്റെ ജീവിതപങ്കാളി ആവുകയാണെന്ന കാര്യം താരം വെളിപ്പെടുത്തിയത്. തന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന ആളാണ് പ്രതിശ്രുത വധുവെന്ന് പറയുകയാണ് പ്രബിനിപ്പോള്.
വിവാഹത്തെ കുറിച്ച് കാര്യമായ സങ്കല്‍പ്പങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും അതെല്ലാം ഒത്തിണങ്ങി വന്നിരിക്കുകയാണ്. തന്റെ പ്രണയത്തെ കുറിച്ചും പ്രണയിനിയെ പറ്റിയൊക്കെ സമയം മലയാളത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് പ്രബിന് തുറന്ന് പറഞ്ഞത്. വിശാദംശങ്ങള്‍ വായിക്കാം.

ഞാനൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരുപാട് സങ്കല്‍പ്പങ്ങളൊന്നും ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ല. പക്ഷെ ഭാര്യയാവുന്ന കുട്ടി എന്റെ കണ്ണാടി ആയിരിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒരു വ്യക്തി എന്ന നിലയിലോ, ഒരു ഭര്‍ത്താവ് എന്ന നിലയിലോ ഒരുപാട് ഡിമാന്‍ഡ് വെക്കുന്ന ഒരാളല്ല ഞാന്‍. എന്റെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ എന്നൊന്നും പറയാറുമില്ല. എങ്കിലും എന്റെ ഉള്ളിലെ അഭിനേതാവിനെ മനസ്സിലാക്കുന്ന, എന്റെ വിഷമങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരാള്‍ ആയിരിക്കണം ജീവിത പങ്കാളി എന്നൊര ആഗ്രഹം ഉണ്ട്.

വേറൊരു ആഗ്രഹവും ഇല്ലായിരുന്നു. ഇതുവരെ അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. നാളെയും അങ്ങനെ ആകട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. ഇതുവരെയുള്ള ജീവിതത്തില്‍ ഒരുപാട് പിന്തുണ ആ കുട്ടി നല്‍കിയിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു മനുഷ്യന് എന്ന നിലയിലും എന്നെ കുറിച്ചോര്‍ത്ത് നിനക്ക് അഭിമാനിക്കാമെന്ന ഒരു ഉറപ്പ് ഞാന്‍ അവള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് പ്രബിന് പറയുന്നു. ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല. അതിലൊരു കാരണം മാത്രം പറയാനും ആകില്ല.

ഞങ്ങള്‍ ഒരുമിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയാനേ ആകൂ. ഒരു പ്രത്യേക കാരണം കൊണ്ട് ഇഷ്ടമായി എന്ന് പറഞ്ഞാല്‍ ആ ഇഷ്ടം തീരുമ്പോള്‍ പ്രണയം ഇല്ലാതായി പോകുന്നതാണ്. പക്ഷെ അവളുടെ കാര്യത്തില്‍ എനിക്ക് അങ്ങനെ പ്രത്യേക സംഭവം എന്നൊന്നും പറയാന്‍ ആകില്ല. പക്ഷെ എടുത്തു പറയാനുള്ള കാരണം ആക്ടര്‍ ശങ്കരാടി സാര്‍ ആണ്. അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന ഒരു കാര്യം ആണ് ഞങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയതെന്ന് കൂടി താരം വെളിപ്പെടുത്തുന്നു.

നാളെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. നാളെ പ്രബിന് എന്നൊരു ആക്ടര്‍ വളരുന്തോറും ചേര്‍ത്ത് പിടിക്കുന്നവരില്‍ ഒരു മുഖ്യ പങ്ക് ഇവളുടേത് കൂടിയായിരിക്കും. അതെനിക്കുറപ്പുള്ള കാര്യമാണ്. ഒരുപാട് ആളുകള്‍ എന്റെ വളര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. എങ്കിലും എന്റെ ജീവിത പങ്കാളിയോ എന്റെ ഭാര്യ എന്ന നിലയിലോ ആ കുട്ടി എന്റെ കൂടെ ഉണ്ടാകും. ഞാന്‍ ഒന്നും അല്ലാതിരുന്ന കാലത്ത്, എന്ന് കരുതി ഇപ്പോള്‍ ഞാന്‍ വലിയ ആളായി എന്നല്ല പറയുന്നത്.

ചെമ്പരത്തി സീരിയലിലൂടെ ഇപ്പോള്‍ കുറച്ചു പേരെങ്കിലും എന്നെ അറിഞ്ഞു തുടങ്ങി. ഇതിനൊക്കെ മുന്‍പേ തന്നെ വട്ട പൂജ്യം ആയിരുന്ന സമയത്ത് എന്റെ ആഗ്രഹങ്ങളെ മറ്റുള്ളവരിലൂടെ പറഞ്ഞു കേട്ട്, ആ ഒരു ഭ്രാന്തമായ അവസ്ഥയെ പ്രണയിച്ച ഒരു കുട്ടിയാണ് അവള്. അവളെ സംബന്ധിച്ചിടത്തോളം എന്നെ വിവാഹം കഴിക്കുന്നത് ശരിക്കും ഒരു റിസ്ക്ക് ആണ്. ഒരുപാട് വലിയ ആലോചനകള്‍ വന്നിട്ടും എനിക്കു വേണ്ടി കാത്തിരുന്നു. എന്റെ സ്വപ്നത്തിനു വേണ്ടി ഇറങ്ങി തിരിച്ചവള്‍ കൂടിയാണ് എന്റെ പ്രണയിനിയെന്ന് പ്രബിന് പറയുന്നു.