For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇൻ്റർകാസ്റ്റ് മ്യാരേജ് കാരണം വീട്ടിൽ പ്രശ്‌നമായി; പ്രണയകഥ വെളിപ്പെടുത്തി സ്റ്റെബിനും ഭാര്യയും

  |

  ചെമ്പരത്തി സീരിയലിലെ നായകനായ ആനന്ത് കൃഷ്‌നെ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയാണ് നടന്‍ സ്റ്റെബിന്‍ ജേക്കബ്. സീരിയലില്‍ കല്യാണിയുമായിട്ടുള്ള വിവാഹം നടന്നതിനൊപ്പം താരം യഥാര്‍ഥ ജീവിതത്തിലും വിവാഹം കഴിച്ചിരുന്നു. കൊവിഡ് കാലം ആയത് കൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

  വീണ്ടും മനോഹരിയായി ജാക്വലിൻ ഫെർണാണ്ടസ്, ബോളിവുഡ് സുന്ദരിയുടെ പുത്തൻ ഫോട്ടോസ് കാണാം

  ഇത്രയും കാലം വിവാഹത്തെ കുറിച്ച് മറച്ച് വെച്ചത് എന്തിനാണ് എന്ന ചോദ്യവുമായി ആരാധകര്‍ വന്നിരുന്നു. അവര്‍ക്കെല്ലാമുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്‌റ്റെബിനും ഭാര്യ വിനീഷയും. സ്‌റ്റെബിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ഇന്റര്‍കാസ്റ്റ് മ്യാരേജിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ താരദമ്പതിമാര്‍ മനസ് തുറന്നത്.

  ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയത് കൊണ്ട് രണ്ട് വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാസ്റ്റ് എന്നതിലുപരി രണ്ട് പ്രൊഫഷന്‍ ആയത് കൊണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായി. എനിക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമാണ്. അന്നേരം ഞാനൊരു അഭിമുഖത്തില്‍ പ്രണയമുണ്ടെന്ന് പറഞ്ഞു. ഇതോടെ ആരാണെന്ന് അറിയാനുള്ള ചോദ്യവും പറച്ചിലുമൊക്കെയായി. അതുകൊണ്ട് പ്രണയത്തെ കുറിച്ച് കൂടുതല്‍ പറയാതെ ഇരുന്നത്. ഇടയ്ക്ക് പ്രണയം വെളിപ്പെടുത്തിയാലോ എന്ന് തീരുമാനിച്ചെങ്കിലും വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹം കഴിക്കാന്‍ രണ്ട് പേര്‍ക്കും താല്‍പര്യമില്ലായിരുന്നു.

  ഇയാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് ശേഷം നാളെ വിവാഹം കഴിക്കാന്‍ പറ്റാത്തൊരു സാഹചര്യം വന്നാല്‍ അത് ഇവള്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് സ്റ്റെബിന്‍ പറയുന്നു. എന്നാല്‍ താന്‍ വേറെ കെട്ടി പോവില്ലെന്നാണ് വിനീഷ പറയുന്നത്. പെട്ടെന്നാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. കല്യാണത്തിന് രണ്ട് ദിവസം മുന്‍പാണ് ഷൂട്ടിങ്ങ് നിര്‍ത്തി വിവാഹത്തിനെത്തിയത്. ശേഷം രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ച് പോവുകയും ചെയ്തു. നാല് ദിവസമേ എനിക്ക് ലീവ് കിട്ടിയിട്ടുള്ളുവെന്ന് സ്റ്റെബിന്‍ വ്യക്തമാക്കി.

  സ്റ്റെബിന്‍ ചേട്ടന്‍ കുറച്ച് ഇന്‍ട്രോവേര്‍ട്ടറാണ്. എന്നാല്‍ ഞാന്‍ വായാടി ടൈപ്പാണ്. ആരെ എങ്കിലും കണ്ടാല്‍ ഇടിച്ചു കയറി സംസാരിക്കുന്ന ടൈപ്പാണ് ഞാന്‍. പിന്നെ സ്റ്റെബിന്‍ അത്ര സീരിയസ് ക്യാരക്ടര്‍ ഒന്നുമല്ല. ഇടയ്ക്ക് ചളിയൊക്കെ പറയും. പരിചയപ്പെട്ട് കഴിഞ്ഞാല്‍ അവരുമായി നല്ല കമ്പനി ആവും. ചേട്ടായിയുടെ ഇഷ്ടപെടാത്ത സ്വഭാവം ദേഷ്യപെടുന്നത് ആണ്. ദേഷ്യപ്പെട്ടാല്‍ എനിക്ക് സങ്കടം വരും. അത് എന്റെ കുഴപ്പം തന്നെയാണ്. ഞാന്‍ ഇടയ്ക്കിടെ ചേട്ടായി, ചേട്ടായി എന്ന് വിളിച്ച് പുറകേ നടന്ന് ശല്യം ചെയ്യും. ആ സമയമാണ് സ്റ്റെബിന്‍ ദേഷ്യപ്പെടും അത് എനിക്ക് സങ്കടമാണ്.

  വിനീഷ ഭയങ്കര കെയറിങ് ആണ്. പൊസസ്സീവുമാണ്. അത് കൊണ്ടാണ് ഇഷ്ടപ്പെടാന്‍ കാരണം. ഇത് നേരത്തെയും പറഞ്ഞതല്ലേ, വേറെ ഒന്നും പറയാന്‍ ഇല്ലേ എന്ന് വിനീഷ ചോദിച്ചപ്പോള്‍ അത് താന്‍ മാത്രം അറിയേണ്ട കാര്യം ആണെന്നും മറ്റാരും അറിയേണ്ടതില്ലെന്നും സ്റ്റെബിന്‍ പറയുന്നു. വീട്ടുകാരും നാട്ടുകാരുമെല്ലാം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത് ഞങ്ങളുടെ ലവ് സ്‌റ്റോറിയാണ്. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് വിനീഷ. പുള്ളി വഴിയാണ് ഞാന്‍ പരിചയപ്പെടുന്നത്. പിന്നെ പല സ്ഥലങ്ങളിലും വച്ച് പലപ്പോഴും നേരിട്ട് കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഫോണ്‍ നമ്പര്‍ വാങ്ങി സംസാരമായി. ചേട്ടായി ആണ് ആദ്യം മെസേജ് അയക്കുന്നത്. ഫുള്‍ ടൈം കറക്കമായിരുന്നില്ല. അന്നും ഇന്നും അങ്ങനെ കറക്കമൊന്നുമില്ല. ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഒരിക്കലും കല്യാണം കഴിക്കുമെന്ന് കരുതിയില്ല.

  കല്യാണ ശേഷം മൃദുലയുടെ പ്രതികരണം | Mridula Yuva After Marriage Response

  പിന്നെ സംസാരിച്ച് സംസാരിച്ച് വന്നപ്പോള്‍ രണ്ടാള്‍ക്കും ഒരു വൈബ് കിട്ടി അതിവിടെ വരെ എത്തി നില്‍ക്കുന്നു. ഞങ്ങള്‍ പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ല. ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. ഒരിക്കല്‍ ഇവള്‍ എന്നോട് ചോദിച്ചു ചേട്ടായിക്ക് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടോ എന്ന്. അല്ലാതെ മറ്റൊരു പ്രൊപ്പോസല്‍ സീനും ഞങ്ങള്‍ക്കിടയിലും നടന്നിട്ടില്ല. കുറച്ച് കാലം സുഹൃത്തുക്കളായിരുന്നു. വളരെ കുറച്ചേ പ്രണയിച്ചിട്ടുള്ളു. കല്യാണത്തിന് ശേഷമാണ് ഭീകരമായി ഞങ്ങള്‍ പ്രണയിക്കുന്നത്.

  Read more about: serial സീരിയല്‍
  English summary
  Chembarathy Serial Fame Stebin Jacob And Wife Vineesha Opens Up About Therir Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X