റൊമാൻ‌സാണ് ഉദ്ദേശിച്ചത്, പക്ഷെ കോമഡിയായല്ലോ; ചെമ്പനീർപൂവ് പ്രൊമോയ്ക്ക് ട്രോൾ

ടെലിവിഷൻ സീരിയലുകളുടെ പ്രമേയവും അഭിനേതാക്കളുടെ അഭിനയവുമെല്ലാം സോഷ്യൽ മീഡിയ കാലത്ത് ട്രോളുകൾക്ക് വിഷയമാവുകയാണ്. ഒരു കാലത്ത് ചാനൽ റേറ്റിം​ഗുകളിൽ മുന്നിലുണ്ടായിരുന്ന ജനപ്രിയ സീരിയലുകൾ ഇന്ന് നെറ്റിസൺസിന് ട്രോൾ മെറ്റീരിയലാണ്. ചന്ദനമഴ, പരസ്പരം തുടങ്ങിയ സീരിയലുകളിലെ സീനുകൾ വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഈ സീരിയലുകളെക്കുറിച്ച് അഭിപ്രായം പങ്കുവെച്ചത്.

ഒരു കാലത്ത് ആസ്വദിച്ച് കണ്ട സീരിയലുകൾ ഇന്ന് ഉൾക്കൊള്ളാനേ പറ്റുന്നില്ലെന്ന് പലരും തുറന്ന് പറഞ്ഞു. അതി നാടകീയത, സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കഥാപശ്ചാത്തലം, സമൂഹത്തെ പിന്നോട്ട് വലിക്കുന്ന പ്രമേയം തുടങ്ങിയവയെല്ലാം വിമർശിക്കപ്പെട്ടു. കൂടുതലും ട്രോളുകളാണ് സീരിയലുകൾക്ക് വരാറ്. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ പരമ്പരയായ ചെമ്പനീർ പൂവിന്റെ പ്രൊമോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Chempaneerpoovu Serial

നായികാ കഥാപാത്രമായ രേവതി മാങ്ങയിൽ ചവിട്ട് തെന്നി നായകനായ സച്ചിയുടെ കെെകളിൽ വീഴുന്നതാണ് പ്രൊമോ. റൊമാന്റിക് രം​ഗമാണ് ഉദ്ദേശിച്ചതെങ്കിലും കയ്യിൽ നിന്ന് പോയെന്ന് സോഷ്യൽ മീഡിയ പറയുന്നു. മാങ്ങകളിൽ തട്ടിത്തടഞ്ഞ് നായകനെടുത്ത് വരെ എത്തുന്ന നായിക ചിരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

'മാങ്ങയിൽ ചവിട്ടി നീന്തുന്നോ', 'ഇപ്പോഴും ഇതൊക്ക തന്നെയാണോ സീരിയയലിൽ', 'അവൻ വരും വരെ അവൾ വീണില്ല ദൈവം കാത്തു', 'ഇതിന്റെ സ്ക്രിപ്റ്റ് എഴുതുന്നവനോ ബോധം ഇല്ല, അഭിനയിക്കുന്നവർക്ക് ലേശം തൊലികട്ടി ഉണ്ടെങ്കിൽ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു', 'ഓവറാക്കി ചളമാക്കി' എന്നിങ്ങനെ വിമർശനങ്ങൾ നീളുന്നു. റൊമാന്റിക് സീനാണ് സീരിയൽ ഉദ്ദേശിച്ചതെങ്കിലും കോമഡ‍ി സീനാക്കി സോഷ്യൽ മീഡിയ മാറ്റി. അതേസമയം ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ചെമ്പനീർപൂവ്. റെബേക്ക സന്തോഷ്, അരുൺ ഒളിമ്പ്യൻ എന്നിവരാണ് സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

നടി ​ഗോമതി പ്രിയയാണ് നേരത്തെ രേവതി എന്ന കഥാപാത്രം ചെയ്തിരുന്നത്. പിന്നീട് ഈ റോൾ റെബേക്കയിലേക്ക് എത്തുകയായിരുന്നു. ഗോമതി പ്രിയ ആദ്യ മലയാളം സീരിയലാണ് ചെമ്പനീർപൂവ്. നടിക്ക് പകരം റെബേക്ക എത്തിയപ്പോൾ തുടക്കത്തിൽ ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് റെബേക്കെയെ പ്രേക്ഷകർ സ്വീകരിച്ചു. എന്താണ് ഗോമതി പ്രിയ മാറിയതിന് കാരണം എന്ന് നടി വ്യക്തമാക്കിയിട്ടില്ല.

മലയാള സീരിയൽ രം​ഗത്ത് ഇന്ന് ഏറ്റവും തിരക്കുള്ള നായിക നടിയാണ് റെബേക്ക സന്തോഷ്. ചെമ്പനീർപൂവിലെ നായകനായ അരുൺ ഒളിമ്പ്യനെ ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. ബാം​ഗ്ലൂരിൽ ആർക്കിടെക്ടായി ജോലി ചെയ്തിരുന്ന അരുൺ ജോലി വിട്ടാണ് അഭിനയത്തിലേക്ക് വരുന്നത്. നേരത്തെ ടെെംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കരിയറിനെക്കുറിച്ച് അരുൺ സംസാരിച്ചിരുന്നു.

സീരിയലിലേക്ക് വരുന്നത് സിനിമകളിൽ അവസരം ഇല്ലാതാക്കുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ സച്ചിയെന്ന കഥാപാത്രം എനിക്കിഷ്ടമായി. പൊതുവെ മലയാളം സീരിയലുകളിൽ കാണുന്ന നായക കഥാപാത്രമല്ല അത്. പെർഫോമൻസിനുള്ള സാധ്യതയുണ്ട്. അങ്ങനെയാണ് താൻ ഈ റോൾ തെരഞ്ഞെടുത്തതെന്ന് അരുൺ ഒളിമ്പ്യൻ വ്യക്തമാക്കി. ആദ്യത്തെ പ്രൊജക്ട് തന്നെ ഇത്രയും സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല.

ഞാൻ അഭിനയിക്കുന്നത് ആളുകൾ കാണണമെന്ന് മാത്രമായിരുന്നു എന്റെ ആ​ഗ്രഹം. എന്നാൽ ഇത് വാക്കുകൾക്ക് അതീതമാണ്. ചെമ്പനീർപൂവും സച്ചിയും ഒരുപാട് സ്റ്റീരിയോടെെപ്പുകളെ ഇല്ലാതാക്കുമെന്ന് ആളുകൾ പറയുന്നുണ്ടെന്നും നടൻ വ്യക്തമാക്കി. ​ഗോമതി പ്രിയ ചെമ്പനീർപൂവിൽ നിന്ന് പിന്മാറിയതിനെക്കുറിച്ചും അരുൺ സംസാരിച്ചു. വർക്ക് കമ്മിറ്റ്മെന്റുകൾ കാരണമാണ് ​ഗോമതി പ്രിയ പിന്മാറിയത്. ഇപ്പോഴും എന്റെ സുഹൃത്താണെന്നും അരുൺ അന്ന് വ്യക്തമാക്കി.

Read more about: serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X