റിമി ടോമിക്കൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികളായി വിധുവും സിത്താരയും ജ്യോല്‍സനയും, വൈറലായി ചിത്രം

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഗായകരാണ് വിധുപ്രതാപും റിമി ടോമിയും ജ്യോല്‍സനയും സിത്താരയുമെല്ലാം. അടുത്തിടെയാണ് നാല് പേരും കൂടി ഒന്നിച്ചെത്തിയ ഒരു റിയാലിറ്റി ഷോ സംപ്രേക്ഷണം ആരംഭിച്ചത്. മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 സംഗീത റിയാലിറ്റി ഷോയിലാണ് ഗായകര്‍ വിധികര്‍ത്താക്കളായി എത്തുന്നത്. മികച്ച സ്വീകാര്യത നേടിയാണ് സൂപ്പര്‍ 4 മുന്നേറികൊണ്ടിരിക്കുന്നത്. റിയാലിറ്റി ഷോയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായകരെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ എത്താറുണ്ട്.

 super4

അതേസമയം ഇത്തവണ റിമി ടോമി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇക്കുറി ശിശുദിന സ്‌പെഷ്യല്‍ എപ്പിസോഡില്‍ നിന്നുളള ഒരു ചിത്രമാണ് റിമി പങ്കുവെച്ചിരിക്കുന്നത്. റിമിക്കൊപ്പം ജ്യോല്‍സനയും വിധുവും സിത്താരയുമൊല്ലം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വേഷത്തിലാണ് ചിത്രത്തിലുളളത്. ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ഈ സ്‌പെഷ്യല്‍ എപ്പിസോഡ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്. റിമി ടോമിക്കൊപ്പം സിത്താര കൃഷ്ണകുമാറും ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

സൂപ്പര്‍ ഫോറിന്റെ ആദ്യ സീസണില്‍ ഗായിക സുജാത മോഹന്‍, സംഗീതസംവിധായകരായ ശരത്ത്, ഷാന്‍ റഹ്മാന്‍, ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്. അന്ന് ആവേശം നിറഞ്ഞ ഫൈനലില്‍ ശ്രീഹരിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. അടുത്തിടെ സൂപ്പര്‍ ഫോര്‍ സെറ്റില്‍ നിന്നുളള മറ്റൊരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിധുവും സിത്താരയും റിമിയും ജ്യോല്‍സനയുമെല്ലാം സണ്‍ ഗ്ലാസ് വെച്ച്‌നില്‍ക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായത്.

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

രസകരമായ ഒരു ക്യാപ്ഷനോടെയായിരുന്നു വിധുപ്രതാപ് ഈ ചിത്രം പങ്കുവെച്ചിരുന്നത്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാണ് സാര്‍ എന്ന ഡയലോഗാണ് ചിത്രത്തിനൊപ്പം വിധു നല്‍കിയത്. അതേസമയം ശനി ഞായര്‍ ദിവസങ്ങളിലാണ് സൂപ്പര്‍ ഫോര്‍ പ്രേക്ഷകരിലേക്ക് എത്താറുളളത്. സോഷ്യല്‍ മീഡിയയിലും പരിപാടിയുടെ എപ്പിസോഡുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X