സാന്ത്വനം ചിത്രീകരണത്തിനിടയിലെ ഇടവേളയെക്കുറിച്ച് ചിപ്പി, കമന്‍റുമായി മകള്‍ അവന്തികയും

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന ഹിറ്റ് പരമ്പരകളിലൊന്നാണ് സാന്ത്വനം. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാളം റീമേക്കായാണ് പരമ്പര എത്തുന്നത്. മികച്ച സ്വീകാര്യതയാണ് സീരിയലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളായ ചിപ്പിയും ഈ സീരിയലിനായി അണിനിരക്കുന്നുണ്ട്. ചിപ്പിയുടെ ഭര്‍ത്താവായ രഞ്ജിത്താണ് പരമ്പര നിര്‍മ്മിക്കുന്നത്.

രാജീവ് പരമേശ്വര്‍, ഗിരീഷ് നമ്പ്യാര്‍, അച്ചു സുഗന്ദ്, ഗോപിക അനില്‍, ബിജേഷ് കവനൂര്‍ തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇടവേളയ്ക്ക് ശേഷം ചിത്രീകരണം പുനരാരംഭിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ചിപ്പി.

ചിപ്പിയുടെ പോസ്റ്റ്

ചിപ്പിയുടെ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ ചിപ്പി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സാന്ത്വനം ലൊക്കേഷനിലെ ഇടവേള സമയത്തെ ചിത്രം പങ്കുവെച്ചായിരുന്നു താരമെത്തിയത്. ചിപ്പി മാത്രമല്ല പരമ്പരയിലെ മറ്റൊരു താരമായ കണ്ണനും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോ ക്യൂട്ടാണെന്ന് പറഞ്ഞായിരുന്നു ചിപ്പിയുടെ മകളും എത്തിയത്. അവന്തിക മോഹന്റെ കമന്റിന് കീഴില്‍ മറുപടികളുമായി താരങ്ങളും എത്തിയിരുന്നു.

ലൊക്കേഷന്‍ വിശേഷങ്ങള്‍

ലൊക്കേഷന്‍ വിശേഷങ്ങള്‍

അടുത്തിടെയായിരുന്നു ചിത്രീകരണത്തിന് ബ്രേക്കായത്. തങ്ങളെല്ലാം ഇടവേള ആഘോഷിക്കുകയാണെന്ന് പറഞ്ഞ് താരങ്ങളെല്ലാം എത്തിയിരുന്നു. ലൊക്കേഷനില്‍ നിന്നും മാറി കുടുംബസമേതമായി യാത്രകള്‍ നടത്തുകയായിരുന്നു എല്ലാവരും. യാത്രയ്ക്കിടയിലെ മനോഹരനിമിഷങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. എന്നാണ് ചിത്രീകരണം പുനരാരംഭിക്കുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

അഞ്ജലിയും ശിവനും

അഞ്ജലിയും ശിവനും

സാന്ത്വനം വീട്ടിലെ വിശേഷങ്ങള്‍ അറിയാനായാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ബാലേട്ടനും ദേവിയും മാത്രമല്ല അഞ്ജലിക്കും ശിവനും ആരാധകരുണ്ട്. അപ്രതീക്ഷിതമായാണ് ഇവര്‍ വിവാഹിതരായത്. പരസ്പരം കാണുമ്പോഴെല്ലാം പോരടിക്കാറുള്ള ഇവര്‍ വിവാഹ ശേഷവും അത് തുടരുകയാണ്. മറ്റുള്ളവര്‍ക്ക് മുന്നില്‍ പോരുകോഴികളാവുമ്പോഴും ഉള്ളില്‍ സ്‌നേഹിക്കുന്നുണ്ട് ഇരുവരും. ശിവാഞ്ജലി ഫാന്‍സ് ഗ്രൂപ്പുകളും പേജുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബാലേട്ടനില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ഗോപികയാണ് അഞ്ജലിയായെത്തുന്നത്. പ്ലസ് ടുവെന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട സജിനാണ് ശിവനെ അവതരിപ്പിക്കുന്നത്.

ശിവാഞ്ജലി ഫാന്‍സ്

ശിവാഞ്ജലി ഫാന്‍സ്

അഞ്ജലിയേയും ശിവനേയും കാണുന്നതിന് വേണ്ടിയായാണ് തങ്ങള്‍ പരമ്പര കാണുന്നതെന്നായിരുന്നു പലരും പറഞ്ഞത്. അഞ്ജലിക്ക് ശിവനോട് സ്‌നേഹമുണ്ടെന്ന് വ്യക്തമാവുന്ന തരത്തിലുള്ള സംഭവവികാസങ്ങളായിരുന്നു അടുത്തിടെ നടന്നത്. മറ്റുള്ളവരെല്ലാം ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അമ്മയും അമ്മായിയും ശിവനെ കുറിച്ച് കുറ്റം പറയുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനിടയില്‍ ശക്തമായി പ്രതികരിച്ചിരുന്നു മഞ്ജലി. ഇതോടെയായിരുന്നു ഇക്കാര്യം വ്യക്തമായത്. ഇനിയും ഇവിടെ ജീവിക്കേണ്ടതാണെന്ന് അവള്‍ക്ക് അറിയാമെന്നും അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു ശിവന്‍ പറഞ്ഞത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X