പുതിയൊരു സന്തോഷം പങ്കുവെച്ച് അര്‍ജുന്‍ സോമശേഖറും ഭാര്യ സൗഭാഗ്യ വെങ്കിടേഷും; ചിത്രം വൈറല്‍
ചക്കപ്പഴം പരമ്പരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അര്‍ജുന്‍ സോമശേഖര്‍ പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആരാധകരെ നിരാശയിലാക്കി കൊണ്ട് തന്റെ പിന്മാറ്റത്തെ കുറിച്ച് താരം പറഞ്ഞത്. വൈകാതെ അതിന് പിന്നിലുള്ള കാരണം എന്താണെന്ന് കൂടി അര്‍ജുന്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അര്‍ജുന്‍.
ഞങ്ങളെ സീ കേരളം ചാനലിലെ മിസ്റ്റര്‍ ആന്‍ഡ് മിസിസില്‍ ഈ ഞായറാഴ്ച കാണം. എന്നായിരുന്നു അര്‍ജുന്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. 'തകര്‍പ്പന്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ രണ്ട് മണിക്കൂര്‍. നക്ഷത്ര വേദിയില്‍ ദമ്പതികള്‍ക്ക് ചലഞ്ചുമായി സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും എന്ന് പറഞ്ഞ് കൊണ്ട് വേദിയില്‍ നിന്നും പ്രൊപ്പോസ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

അവതാരകന്‍ ഗോവിന്ദ് പത്മസൂര്യ വിധി കര്‍ത്താവായി എത്തുന്ന പുത്തന്‍ റിയാലിറ്റി ഷോ ആണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ്. കേരളത്തില്‍ തരംഗമുണ്ടാക്കിയ വൈറല്‍ കപ്പിള്‍സിനെ മത്സരാര്‍ഥികളായി പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഷോ ആണിത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ പലരുമാണ് ഷോ യിലുള്ളത്. അവതാരകരായി ജീവയും ഭാര്യ അപര്‍ണ തോമസുമാണുള്ളത്.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
Recommended Video
കഴിഞ്ഞ ദിവസമാണ് ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയില്‍ നിന്നും അര്‍ജുന്‍ പിന്മാറുന്നത്. നൃത്ത ക്ലാസ് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാത്തത് കൊണ്ടാണ് ഈ മാറ്റമെന്ന് ഒരു അഭിമുഖത്തില്‍ താരം സൂചിപ്പിച്ചിരുന്നു. കുട്ടികളോട് ക്ലാസ് നിര്‍ത്തി, ഇനി വരണ്ടെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം മാസത്തില്‍ വളരെ കുറച്ച് ലീവ് മാത്രമേ തനിക്ക് കിട്ടുന്നുള്ളുവെന്നും അതുമായി മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications