twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    53ാം പിറന്നാൾ ദിനത്തിൽ മകനോടൊപ്പം മസിലും പിടിച്ച് രാജേഷ് ഹെബ്ബാർ, യൗവനത്തിന്റെ രഹസ്യം ഇതാണ്

    |

    ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാർ , വ്യത്യസ്ത അഭിനയ ശൈലിയുമായ മിനിസ്ക്രീനിലെത്തിയ താരം, വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും നടൻ സജീവമാണ്. 2003 ൽ ചിത്രകൂടം എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിൽ എത്തിയത്. അന്ന് കണ്ട അതേ രാജേഷിനെ തന്നെയാണ് 17 വർഷങ്ങൾ പിന്നിടുമ്പോഴും കാണാൻ കഴിയുന്നത്.

    കഴിഞ്ഞ ദിവസം രാജേഷിന്റെ 53ാം പിറന്നാളായിരുന്നു. മകൻ ആകാശിനോടൊപ്പമുള്ള ഒരു സ്റ്റൈലൻ ചിത്രം പിറന്നാൾ സ്പെഷലായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു ചേട്ടനും അനിയനുമാണോ എന്നാണ് അധികം ലഭിച്ച കമന്റും. ഇപ്പോഴിത തന്റെ യൗവനത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഫിറ്റ്നസ് രഹസ്യത്ത കുറിച്ച് വെളിപ്പെടുത്തിയത്

     അഭിനേതാവിന്റെ ആയുധം

    ഒരു അഭിനേതാവിന്റെ ആയുധം അയാളുടെ ശരീരവും മുഖവുമാണല്ലോ. ഏത് ഏജ് ഗ്രൂപ്പിൽ ഉള്ള കഥാപാത്രങ്ങള്‍ കിട്ടിയാലും ചെയ്യാൻ പറ്റണം. ഇപ്പോഴും ഞാൻ 35 മുതൽ 80 വയസ്സ് വരെയുള്ള വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ 35 - 40 വയസ്സൊക്കെയുള്ള റോളുകളിലേക്ക് എന്നെ തിരഞ്ഞെടുക്കണമെങ്കിൽ ലുക്ക് അങ്ങനെയായിരിക്കണം. അതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് എല്ലാം- രാജേഷ് പറയുന്നു.

     പണ്ട്  ശ്രദ്ധ കൊടുത്തിരുന്നില്ല

    ആകുന്നിടത്തോളം കാലം ശരീരം എന്ന ആയുധത്തെ മനോഹരമാക്കി വയ്ക്കുക. അത്രേയുള്ളൂ. പണ്ട് അഭിനേതാക്കൾ ശരീര സംരക്ഷണത്തിനൊന്നും വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല. ഇപ്പോൾ ആ രീതി മാറി. ഇതില്ലെങ്കിൽ മറ്റൊന്നും ഇല്ലെന്ന് എല്ലാവർക്കും അറിയാം.

    വർക്കൗട്ട് നേരത്തെ തുടങ്ങി

    അഭിനയരംഗത്തേക്കു വരും മുമ്പ തന്നെ വർക്കൗട്ട് തുടങ്ങിയതായി രാജേഷ് ഹെബ്ബർ പറയുന്നു. നേരത്തെ മുതൽ തന്നെ ഫിറ്റ്നസ്സിനോട് നല്ല താൽപര്യമാണ്. പ്രീഡിഗ്രി കഴിയും വരെ ഓട്ടവും ഗ്രൗണ്ട് എക്സർസൈസുകളും മാത്രമായിരുന്നു. പതിനെട്ടു വയസ്സു മുതൽ ജിമ്മിൽ പോകാൻ തുടങ്ങി. കോളജിൽ പഠിക്കുമ്പോൾ ഞാൻ പവർ ലിഫ്റ്റിങ് ടീമിൽ ഉണ്ടായിരുന്നു. മെലിഞ്ഞ ശരീരമാണെങ്കിലും കരുത്തുണ്ടായിരുന്നു. അഭിനയരംഗത്തേക്കു വന്നപ്പോൾ കുറച്ചു കൂടി ഹരം കയറി. തൊഴിലിന്റെ ഭാഗമാണല്ലോ. ശരീര സംരക്ഷണത്തിന് കൃത്യമായ ഒരു കാരണം കിട്ടി എന്നും പറയാം. ഈ പാഷന്‍ നിലനിർത്തിയാലേ ആ പാഷന്‍ നിലനിൽക്കൂ എന്ന ബോധ്യമുണ്ടായി.

    Recommended Video

    Devan criticize mohanlal and mammootty
    വൈകുന്നേരമുള്ള  വർക്കൗട്ട്

    രാത്രി വൈകി കിടക്കുന്ന ആളാണ് ഞാൻ. അതിനാൽ തന്നെ രാവിലെ വൈകിയാണ് എഴുന്നേൽക്കുന്നത്. സാധാര വൈകുന്നേരങ്ങളിലാണ് വർക്കൗട്ട് ചെയ്യുന്നത്. നാലര മുതല് ആറര വരെയാണ് വർക്കൗട്ട് സമയം. വർക്കുള്ളപ്പോൾ രാവിലെ വർക്കൗട്ട ചെയ്യും. ഭക്ഷണ ക്രമീകരണത്തിൽ കടുത്ത ചിട്ടകൾ ഇല്ല. ചോറ് മിതമായേ കഴിക്കൂ. ഭക്ഷപ്രിയനാണെങ്കിലും അളവിൽ കൂടുതൽ കഴിക്കില്ല. സ്വാദ് ഉള്ള ഭക്ഷണം കഴിക്കാനാണ് താൽപര്യം. എണ്ണയിൽ വറുത്തതൊന്നും അധികം കഴിക്കാറില്ല. കൊഴുപ്പ് ഉള്ള ഭക്ഷണവും കുറവാണ് കഴിക്കുക. പച്ചക്കറി ധാരാളമായി ഉപയോഗിക്കും- രാജേഷ് ഹെബ്ബാർ പറയുന്നു.

    Read more about: cinema serial
    English summary
    cinema Serial Actor Rajesh Hebbar about his family and birthday celebrations
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X