twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടല്‍ കാണാനും ഓണപ്പായസം കുടിക്കാനും അന്ന് വലിയ ആഗ്രമായിരുന്നു, ഇപ്പോഴത്തെ ആശയെ കുറിച്ച് ശരണ്യ

    |

    നടി ശരണ്യ ശശിയുടെ രോഗവിവരം ഏറെ വേദനയോടെയാണ് ആരാധകർ കേട്ടത്. ട്യൂമറിനോട് പൊരുതി ജയിച്ച നടിക്ക് ഇത് പുതുജന്മാണ്. ക്യാൻസറിനോട് പോരാടി ജീവിതം വിജയം നേടുകയായിരുന്നു. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ ശരണ്യ. ടെലിവിഷനിലും സിനിമയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ക്യാൻസർ ശരണ്യയുടെ ജീവിതം ഇരുട്ടിലാക്കിയത്. പിന്നീട് വർഷങ്ങളോളം അസുഖത്തോടുള്ള പോരാട്ടമായിരുന്നു . നടിക്കൊപ്പം സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.

    ഇന്ന് നിടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയതിന് പിന്നാലെ പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് നടി. തിരുവനന്തപുരം ചെമ്പഴന്തിയിലുള്ള പുതിയ വീട്ടിലാകും നടിയുടെ ബാക്കിയുള്ള ജീവിതം. നടി സീമ ജീ നായരിലുടെയാണ് ശരണ്യയുടെ അസുഖ വിവരം പ്രേക്ഷകരിൽ എത്തിയത്. അന്ന് മുതൽ ഇന്നു വരെ നടി ഒപ്പം തന്നെയുണ്ടായിരുന്നു. ഇപ്പോഴിത ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെയ്ക്കുകയാണ് നടി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നാളെയെ കുറിച്ചുളള പ്രതീക്ഷയും നടി പങ്കുവെയ്ക്കുന്നുണ്ട്. അഭിനയ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തണമെന്നുള്ള ആഗ്രഹവും നടി പ്രകടിപ്പിച്ചു.

        സീമ ജി നായരെ   അറിയില്ലായിരുന്നു

    ഈ രോഗം വരുന്ന സമയത്ത് എനിക്ക് സീമ ചേച്ചിയെയും സീമ ചേച്ചിക്ക് എന്നെയും അറിയില്ല. പക്ഷേ ഫോണിൽ എപ്പോഴും വിളിക്കുമായിരുന്നു. അങ്ങനെയാണ് ആ ബന്ധം വളരുന്നത്. രോഗത്തിന്റെ ആ സമയത്ത് കടല്‍ കാണാനും ഓണപ്പായസം കുടിക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നു. കാരണം നാളെ മരിക്കുമെന്ന ചിന്തയൊക്കെ വന്നിരുന്നു. പിന്നീട് രോഗമുക്തയായ ശേഷവും സർജറി വേണ്ടി വന്നു. വർഷങ്ങളോളം നീണ്ട ശസ്ത്രക്രിയകൾ. ഒടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു.'-ശരണ്യ പറയുന്നു.

    ഒരു പൈസപോലും   ഇല്ലായിരുന്നു

    ശരണ്യ എന്റെ സുഹൃത്തോ കുടുംബസുഹൃത്തോ ആയിരുന്നില്ല. 2012ൽ ശരണ്യയുടെ ആദ്യ സർജറിയുടെ സമയത്താണ് കൂടെ നിന്നു തുടങ്ങിയത്. ശരണ്യയ്ക്കൊപ്പം കുറച്ച് കൂടുതൽ നാൾ നീ നിൽക്കണം എന്ന് ദൈവം പറഞ്ഞതുപോലെയാണ് ഇപ്പോൾ തോന്നുന്നത്. പത്ത് ശസ്ത്രക്രിയകള്‍ ചെയ്തു കഴിഞ്ഞു. അതിൽ ഒൻപതാമത്തെ ശസ്ത്രക്രിയയുടെ സമയം വന്നപ്പോൾ ഞങ്ങൾ തളർന്നുപോയി. കാരണം പത്ത് രൂപ പോലും കയ്യിൽ എടുക്കാനില്ലായിരുന്നു. ഒരുപാട് വാതിലുകൾ മുട്ടിയെങ്കിലും ആരും സഹായിച്ചില്ല. അങ്ങനെയാണ് ആദ്യമായി സോഷ്യൽമീഡിയയുടെ മുന്നിൽ വരുന്നത്. സീമ ജി. നായർ മനോരമ ന്യൂസിനോട് പറയുന്നു.

    ശരണ്യയ്ക്ക് വിഷമം

    എന്നാൽ അത് ശരണ്യയ്ക്ക് അതൊരു വിഷമമായിരുന്നു, ശരണ്യയെ കാണിച്ചാൽ മാത്രമേ ആളുകൾ സഹായിക്കുള്ളുവെന്നൊരു ധാരണ ഉണ്ടായിരുന്നു, എന്നാൽ അതൊക്കെ മാറ്റി മറിച്ച് കൊണ്ടാണ് ശരണ്യയെ കൊണ്ട് വരാതെ ഞങ്ങൾ പ്രേക്ഷകരോട് സഹായം ആവശ്യപ്പെട്ടത്.
    ശരണ്യയെ സ്നേഹിക്കുന്ന ലോകത്തെ എല്ലാ മലയാളികളും സഹായിച്ചുതുടങ്ങി. പിന്നീട് വീടെന്ന സ്വപ്നമായി. അതും പൂർത്തിയായി. ഇപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു- സീമ പറയുന്നു.

    Recommended Video

    Actress saranya sasi back to life after surgeries
    വിഷുവിന്  ഗൃഹപ്രവേശനം

    വിഷുവിന് വീടിന്റെ പാലുകാച്ചൽ നടത്തണമെന്നായിരുന്നു വിചാരിച്ചത്. എന്നാൽ ആ സമയത്തായിരുന്നു കൊവിഡ് പ്രശ്നങ്ങൾ ഉണ്ടായത്. ഫിന്നീട് ശരണ്യയുടെ പത്താമത്തെ സർജറിയും വന്നു. അതിന് ശേഷ നടി പൂർണ്ണമായി തളർന്നു പോകുകയായിരുന്നു. എറണാകുളം പീസ്‌വാലി ആശുപത്രിയിലെ ചികിത്സ അവളുടെ ആരോഗ്യത്തെ മടക്കിക്കൊണ്ടുവന്നു.'-സീമ ജി. നായർ പറഞ്ഞു. പീസ് വാലിയിലെ ചികിത്സയ്ക്ക് ശേഷമുളള ശരണ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നടന്നു വരുന്ന നടിയെ ആയിരുന്നു പ്രേക്ഷകർ കണ്ടത്. തുടർന്ന് ആശുപത്രി അധികൃതർക്കും സീമ ജി നായർക്കും നന്ദി പറഞ്ഞ് നടി രംഗത്തെത്തിയിരുന്നു.

    Read more about: serial
    English summary
    Cinima Serial Actress Saranya Sasi Reveals Her Old Life, Saranya Sasi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X