ഇതെന്റെ രണ്ടാം ജന്മം... നന്ദി പറഞ്ഞ് നടി ശരണ്യ ശശി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ ശശി. നടിയായും സഹനടിയായും വില്ലത്തിയായും തിളങ്ങി നിൽക്കവെയാണ് ശരണ്യയെ ട്യൂമർ പിടി മുറുക്കുന്നത്. 2012 ലാണ് നടിയ്ക്ക് രോഗം ബാധിക്കുന്നത്. ഏഴു തവണ ബ്രെയിൻ ട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. സർജറിക്ക് ശേഷം നടിയുടെ ശരീരം തളർന്നു പോകുകയായിരുന്നു. ശരണ്യയുടെ ഏറെ ദുഃഖകരമായ അവസ്ഥ നടി സീമാ ജീ നായരിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. സഹായം അഭ്യർഥിച്ച് നടി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ ശരണ്യയിൽ നിന്ന് പോസിറ്റീവ് വാർത്തയാണ് വരുന്നത്. ശരീരം തളർന്നു പോയ ശരണ്യ ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങയിട്ടുമണ്ട്. പീസ് വാലിയിലെ ചികിത്സയിലൂടെ വിസ്മയകരമായ മാറ്റങ്ങളാണ് ശരണ്യക്ക് ഉണ്ടായത്. മറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് നടി ഇപ്പോൾ എത്തിയിട്ടുണ്ട്. ഇത് തന്റെ രണ്ടാം ജന്മമാണെന്നാണ് ശരണ്യ പറയുന്നത്.
ഇത് തന്റെ രണ്ടാം ജന്മമാണെന്നും ദൈവത്തെ താൻ കണ്ടത് പീസ് വാലിയിലാണെന്നും ശരണ്യ പറഞ്ഞു. സീമ ജി നായരും ഫിറോസ് കുന്നംപറമ്പിലും പീസ് വാലി ചെയർമാൻ പി എം അബൂബക്കറുമാണ് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് ഉള്ളതെന്ന് ശരണ്യയും അമ്മയും പറഞ്ഞു. ന്യൂസ് 18 കേരളയാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ട്രോളിയിൽ കിടത്തിയാണ് ശരണ്യയെ പീസ് വാലിയിൽ എത്തിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു അന്ന് എന്ന് അമ്മ ഗീത പറയുന്നു.ഇപ്പോൾ ഓർമയും തിരിച്ചു കിട്ടിയിട്ടുണ്ട്. പീസ് വാലി തങ്ങൾക്ക് നൽകിയത് പുതിയ ജീവിതമാണെന്ന് ഗീത കൂട്ടിചേർത്തു.
കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം.. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. നടി സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്കായി തിരുവനന്തപുരത്തു വീട് നിർമാണം അന്തിമ ഘട്ടത്തിലാണ്. മിനിസ്ക്രീനിൽ മാത്രമല്ല സിനിമയിലും ശരണ്യ അഭിനയിച്ചിരുന്നു. ഛോട്ടാ മുംബൈ, ബോംബെ മാർച്ച് 12 എന്നീ സിനിമകളിൽ മോഹൻലാലിനോടും മമ്മൂട്ടിയോടും ഒപ്പം അഭിനയിച്ചിട്ടുമുണ്ട്. സീനിമയിലും സീരിയലിലും തിളങ്ങി നിൽക്കുമ്പോഴായിരുന്നു ശരണ്യക്ക് രോഗം ബാധിക്കുന്നത്.


Click it and Unblock the Notifications











