സെറ്റിൽ ഭാമയുടെ കാര്യത്തില്‍ ഞാന്‍ ഓവര്‍പ്രൊട്ടക്റ്റീവാണ്, മകൾ; വിപിന്‍ മോഹന്‍ പറയുന്നു
മലയാള സിനിമയ്ക്ക് മികച്ച ഫ്രെയിമുകൾ സമ്മാനിച്ച സിനിമാറ്റോഗ്രാഫറാണ് വിപിൻ മോഹൻ. കന്നഡ സിനിമയിലൂടെയായിരുന്നു അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് സന്നാഹം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ചുവട് വയ്ക്കുകയായിരുന്നു. നാടോടിക്കാറ്റ്,കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, വരവേൽപ്പ്,തലയണമന്ത്രം എന്നിങ്ങനെ നൂറോളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഛായാഗ്രാഹകൻ എന്നതിൽ ഉപരി സംവിധായകൻ കൂടിയാണ് അദ്ദേഹം. ദിലീപ് നായകനായി എത്തിയ പട്ടണത്തിൽ സുന്ദരനാണ് വിപിൻ മോഹൻ സംവിധാനം ചെയ്ത ചിത്രം.

ഇപ്പോഴിത തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിപിൻ മോഹൻ. ഒരു അഭിമുഖത്തിലാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയെ കുറിച്ച് ഛായഗ്രാഹകൻ വെളിപ്പെടുത്തിയത്. തനിക്ക് മകൾ മഞ്ജിമയെ പോലെയാണ് ആ നടിയെന്നും വിപിൻ പറയുന്നു. ഭാമയാണ് പ്രിയപ്പെട്ട നടി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
ഭാമ നായികയായ ഒരു സിനിമയില്‍ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. എനിക്ക് എന്റെ മകളെ പോലെ തോന്നുന്ന കുട്ടിയാണ് ഭാമ. ആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും. അതുകൊണ്ട് തന്നെ സെറ്റില്‍ ഭാമയുടെ കാര്യത്തില്‍ ഞാന്‍ കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും. അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല.
എന്തായാലും മഞ്ജിമയെ പോലെ തോന്നുന്നത് കൊണ്ടു എനിക്ക് മകളോടെന്ന പോലെ ജീവനാണ്. 'ഈ പുസ്തകം വായിക്കണം', 'ആ സിനിമ കാണണം' എന്നൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും. നല്ല മെസേജ് ഒക്കെ കാണുമ്പോള്‍ എന്റെ ഫോണില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്യും. അങ്ങനെ ഒരു അച്ഛന്‍ - മകള്‍ സ്നേഹം പോലെയായിരുന്നു സെറ്റില്‍ ഞങ്ങള്‍. മഞ്ജിമയെ മിസ് ചെയ്യുന്നത് ഭാമ അടുത്തുവരുമ്പോള്‍ മാറിക്കിട്ടുമെന്നും വിപിൻ മോഹൻ പറഞ്ഞു.
Recommended Video
2007 ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ സത്യഭാമ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ആദ്യം ചിത്രം തന്നെ വൻ വിജയമായിരുന്നു. പിന്നീട് മലയാളത്തെ കൂടാതെ അന്യഭാഷ ചിത്രങ്ങളും നടിയെ തേടി എത്തുകയായിരുന്നു. സൗത്ത് ഇന്ത്യൻ സിനിമയിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് താരം


Click it and Unblock the Notifications