100 ദിവസം നിന്നിട്ടും നിസാര പ്രതിഫലം? അനീഷിന് 10 ലക്ഷം രൂപ ക്യാഷ് പ്രൈസ്! ബിഗ് ബോസിലൂടെ ഇതുവരെ നേടിയത്?
ബിഗ് ബോസ് സീസണ്‍ 7ലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയതാണ് അനീഷ്. സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ ഷോയിലെത്തി ശ്രദ്ധേയനായി മാറുകയായിരുന്നു അദ്ദേഹം. തുടക്കം മുതലേ മികച്ച പിന്തുണയും, അതിനൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഫിനാലെ വോട്ടിംഗില്‍ അനുമോള്‍ക്ക് വെല്ലവിളിയായി നിന്നതും അനീഷായിരുന്നു. അനീഷോ, അനുമോളോ, ഇവരിലാരായിരിക്കും വിജയി എന്നായിരുന്നു ചര്‍ച്ചകളെല്ലാം. അവസാനനിമിഷത്തിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞ് വിജയിയായി അനുവിനെ പ്രഖ്യാപിച്ചത്. ആ വിജയത്തില്‍ സന്തോഷം പങ്കിടാനും അനീഷുണ്ടായിരുന്നു.
കോമണറായെത്തി ഫിനാലെ വരെയുള്ള അനീഷിന്റെ യാത്ര പ്രേക്ഷകര്‍ക്കും പരിചിതമാണ്. മാതൃഭാഷയോട് വല്ലാത്തൊരു സ്‌നേഹമാണ്. തന്റെ മലയാളത്തെ സഹമത്സരാര്‍ത്ഥികള്‍ കളിയാക്കുമ്പോഴും ചിരിച്ച് നേടുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങളും, അഭിപ്രായവ്യത്യാസങ്ങളുമൊക്കെയുണ്ടായിരുന്നുവെങ്കിലും പക്വതയോടെ എല്ലാം നേരിടുകയായിരുന്നു അദ്ദേഹം. ഫസ്റ്റ് റണ്ണറപ്പായ അനീഷിന് നിരവധി സമ്മാനങ്ങളും, അവസരങ്ങളും ലഭിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ദുബായിലെ ഫ്‌ളാറ്റും, ഗോള്‍ഡന്‍ വിസയെക്കുറിച്ചുമൊക്കെ കുറേപേര്‍ ചോദിച്ചിരുന്നു. വ്യാജപ്രചാരണങ്ങളാണ്, അങ്ങനെയൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അനീഷ് എത്തിയതോടെയായിരുന്നു ചര്‍ച്ചകള്‍ അവസാനിച്ചത്.

കോമണറായി ഫിനാലെ വരെയെത്തിയ അനീഷിന് 10 ലക്ഷം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെ വ്യക്തമാക്കിയിരുന്നു. ക്യാഷ് പ്രൈസാണ്, അതാണ് ഇന്നത്തെ കാര്യം. സാധാരണക്കരാന് അതൊരു നല്ല തുകയാണ്. ഒരുപാട് ആവശ്യങ്ങളുണ്ടാവുമല്ലോ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യ ആഴ്ചയില്‍ പുറത്തുപോയ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച തുക പോലും ഫിനാലെ വരെ എത്തിയ അനീഷിന് ലഭിച്ചില്ല എന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇരുപതിനായിരം രൂപയായിരുന്നു അനീഷിന് കിട്ടിയതെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടില്ലെന്നായിരുന്നു റോയ് മറുപടി നല്‍കിയത്. സോഷ്യല്‍മീഡിയയിലൂടെയായി അദ്ദേഹത്തിന്റെ പ്രതികരണവും വൈറലായിരിക്കൊണ്ടിരിക്കുകയാണ്.
ഒരു റിയാലിറ്റി ഷോയില്‍ റണ്ണറപ്പായി വന്നൊരാള്‍ക്ക് ഇത്രയും വലിയ തുക ലഭിക്കുന്നത് ഇതാദ്യമായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ അത് ആദ്യത്തേത് തന്നെയാണ്. അദ്ദേഹം നമ്മുടേത് പോലെ സാധാരണക്കാരന്‍, അതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ശരിക്കും വിന്നറാവേണ്ടിയിരുന്നത് അനീഷാണെന്ന് ഇപ്പോള്‍ വ്യക്തമായി. പുള്ളിക്ക് വരെ കാര്യം മനസിലായി.സത്യത്തില്‍ അനീഷായിരുന്നു ജയിക്കേണ്ടിയിരുന്നത്. കോമണറെന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ നേട്ടമാണ്. ഫിനാലെ വരെ എത്തിയത് വലിയ കാര്യം.
ഇത് അര്‍ഹതക്കുള്ള അംഗീകാരമാണ് തുടങ്ങി അനീഷിനെ വിമര്‍ശിച്ചും, പിന്തുണച്ചുമുള്ള പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെയുള്ളത്. പിആര്‍ വര്‍ക്കിലൂടെയാണ് അനുമോള്‍ വിജയിച്ചത് എന്നുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ഞാന്‍ പൊരുതി നേടിയ വിജയമാണെന്നായിരുന്നു അനുമോള്‍ പ്രതികരിച്ചത്. പിആര്‍ വര്‍ക്കിലൂടെ നേടാവുന്ന വിജയമല്ല ഇത്. ജനങ്ങളാണ് എന്നെ വിജയിയാക്കിയതെന്നും താരം പറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയിലൂടെയായി അനീഷും സന്തോഷം പങ്കുവെച്ചിട്ടുണ്ട്. നിറഞ്ഞ ഹൃദയത്തോടെ, നിറഞ്ഞ സന്തോഷത്തോടെ കോണ്‍ഫിഡന്റ് ഗ്രൂപ്പിനും, പ്രിയപ്പെട്ട റോയ് സാറിനും നന്ദി പറയുകയാണ്. എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല എന്നതാണ് സത്യംയ എന്നെപ്പോലെയൊരാളെ ചേര്‍ത്തുപിടിച്ചതിന് നന്ദിയെന്നായിരുന്നു അനീഷിന്റെ കുറിപ്പ്. സിജെ റോയി ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ ഓഡിയോയും കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു.


Click it and Unblock the Notifications











