»   » ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലുവിനെ മുള്‍മുനയില്‍ നിര്‍ത്തിയ ചോദ്യം! സൈബര്‍ ആക്രമണം അഭിലാഷിന് നേരെ!

ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലുവിനെ മുള്‍മുനയില്‍ നിര്‍ത്തിയ ചോദ്യം! സൈബര്‍ ആക്രമണം അഭിലാഷിന് നേരെ!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ന്യൂജനറേഷന്‍ സംവിധായകന്മാരില്‍ ഒരാളാണ് ഒമര്‍ ലുലു. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും അവസാനമിറങ്ങിയ ചങ്ക്‌സിലൂടെ ശ്രദ്ധേയനായ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവിധായകരില്‍ ഒരാളാണ്. ഒമറിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ പാട്ട് ലോകം മുഴുവന്‍ വൈറലായിരുന്നു.

abhilash-omar

ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലുവായിരുന്നു പങ്കെടുത്തത്. സമൂഹ്യ വിരുദ്ധമായിട്ട് പോസ്റ്റിട്ട് ഫേസ്ബുക്കില്‍ വന്‍ വിവാദമുണ്ടാക്കിയ ഗ്രൂപ്പായിരുന്നു ഫാന്‍ ഫൈറ്റ് ക്ലബ്ബ്. അതില്‍ സജീവ പ്രവര്‍ത്തകന്‍ എന്ന നിലയിലായിരുന്നു ഒമര്‍ ലുലുവിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. ഒമര്‍ ലുലുവിനെ ഉത്തരം മുട്ടിച്ച് മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു പരിപാടിയിലുണ്ടായിരുന്നത്.

സോഷ്യല്‍ മീഡിയ വഴി ഒമറിനെതിരെ ട്രോളുകളും വന്നിരുന്നു. തൊട്ട് പിന്നാലെ അഭിമുഖം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന് നേരെ ആക്രമണം നടന്നിരിക്കുകയാണ്. ഫാന്‍ ഫൈറ്റ് ക്ലബ്ബില്‍ നിന്ന് തന്നെയാണ് അഭിലാഷിനെ വ്യക്തിപരമായി അധിഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകളും കമന്റുകളും വന്നിരിക്കുന്നത്.

സ്റ്റൈല്‍ മന്നന്റെ ആക്ഷന്‍, കൂടെ ഹെവി ബിജിഎം! കബാലിയല്ല കാല ആണ്, ഈ പ്രായത്തിലും ഇങ്ങനെ..!

രാജാവിന്റെ മകന്റെ സ്വപ്‌നം സിനിമയല്ല, പ്രണവ് ഹിമാലയത്തില്‍ പോയതിന്റെ കാരണം തുറന്ന് പറഞ്ഞ് കല്യാണി!!

English summary
Close Encounter with Omar Lulu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam