twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉർവശി ചേച്ചിയുടെ വാക്ക് എന്റെ ജീവിതം മാറ്റി, 9 വർഷം മുൻപ് സംഭവിച്ച ആ നല്ല വാക്കിനെ കുറിച്ച് നടി

    |

    അഭിനേത്രി, നർത്തകി , ഡബ്ബിങ്ങ് ആർട്ടിസ്റ്റ് എന്നിങ്ങനെ ചെറിയ സമയത്തിനുള്ള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് ഉണ്ണിമായ. നൃത്തം ചെയ്യാൻ എത്തിയ പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഉണ്ണിമായ. നടി ഉർവശിയുടെ ഒറ്റവാക്കാണ് തന്റെ കരിയറിൽ നിർണ്ണായകമായതെന്നാണ് താരം പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിമായ ഇക്കാര്യം വെളിപ്പെടുത്തിയത്. നടി ഉർവശിക്കും സംവിധായകൻ സിദ്ദിഖിനോടുമുള്ള കടപ്പാടും നടി ആദ്യമെ പങ്കുവെയ്ക്കുന്നുണ്ട്.

    തന്റെ അഭിനയ ജീവിതത്തിന് മഴവിൽ മനോരമയുടെ പ്രായമുണ്ടെന്നാണ് ഉണ്ണിമായ പറയുന്നത്. മഴവില്ല് മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഉണ്ണിമായ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. നൃത്തം ചെയ്യാനെത്തിയ താരം അവിചാരിതമായി സ്കിറ്റിന്റെ ഭാഗമാകുകയായിരുന്നു. ഇതോട് കൂടിയാണ് നടിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

    ഉർവശി ചേച്ചിയുടെ  വാക്ക്

    അന്ന് സ്കിറ്റ് കണ്ട ഉർവശി ചേച്ചി ആ പ്രോഗ്രാമിന്റെ പിന്നണി പ്രവർത്തകരോട് എന്നെക്കുറിച്ച് അന്വേഷിച്ചു.‘‘ഏതാണ് ആ കുട്ടി''എന്നു ചേച്ചി ചോദിച്ചു. ഡാൻസ് ചെയ്യാൻ വന്നതാണ്, സ്കിറ്റിൽ പകരക്കാരിയായാ കയറിയതാണ് എന്നു ഗ്രൂമേഴ്സ് പറഞ്ഞപ്പോൾ ‘അവൾ തരക്കേടില്ലാതെ ചെയ്യുന്നുണ്ടല്ലോ. അങ്ങനെയാണെങ്കിൽ സ്കിറ്റിൽ ചെറിയ ചെറിയ വേഷങ്ങൾക്കായി അവളെ വിളിക്ക്, അവൾ ചെയ്യട്ടെ' എന്നു ചേച്ചി പറഞ്ഞു. കൃത്യമായി പറഞ്ഞാൽ 9 വർഷം മുൻപ് സംഭവിച്ച ആ നല്ല വാക്കിലൂടെയാണ് എന്റെ കരിയറിന്റെ തുടക്കം.

     ഉർവശി  എന്ന വ്യക്തിയേയും ഏറെ ഇഷ്ടം

    ഉർവശി ചേച്ചി എന്ന വ്യക്തിയെ മാത്രമല്ല അവരുടെ അഭിനയത്തെയും ഒരുപാടിഷ്ടമാണ്. ഹാസ്യമായാലും സെന്റിമെന്റ്സ് ആയാലും കാക്കത്തൊള്ളായിരത്തിലേതു പോലെ കുറുമ്പുള്ള കഥാപാത്രമായാലും, വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന രീതിയെനിക്കേറെയിഷ്ടമാണ്. അത്തരം വേഷങ്ങൾ ഉർവശി ചേച്ചിക്ക് മാത്രം ചെയ്യാൻ കഴിയുന്നവയാണെന്ന് തോന്നിയിട്ടുണ്ട്. ഏറെ സ്വപ്നം കണ്ട അഭിനയജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ വ്യക്തി എന്ന നിലയിൽ ഉർവശി ചേച്ചിയോട് വ്യക്തിപരമായി ഇഷ്ടക്കൂടുതലുണ്ട്.

      കരിയറിൽ നിന്ന്  ലഭിച്ച മറക്കാനാകാത്ത അഭിനന്ദനം

    ഡാൻസ് ചെയ്യും എന്നല്ലാതെ സ്കിറ്റ് എന്താണെന്നു പോലും തനിക്ക് അറിയില്ലായിരുന്നു ഉണ്ണിമായ പറയുന്നു. ആദ്യത്തെ സ്കിറ്റ് കണ്ട് ഉർവശി ചേച്ചിയും സംവിധായകൻ സിദ്ദീഖ് സാറുമൊക്കെ നല്ല അഭിപ്രായം പറഞ്ഞതു തന്നെയാണ് ഏറ്റവും വലിയ അഭിനന്ദനം. അവിടെ നിന്നാണ് അഭിനയമെന്ന കരിയറിന് തുടക്കമാകുന്നത്. അംഗീകാരങ്ങളുടെ കാര്യം പറയുകയാണെങ്കിൽ മലയാള പുരസ്കാരം, ജെ.സി. ഡാനിയേൽ പുരസ്കാരം, ഇപ്പോൾ പ്രോഗ്രാം അവതരിപ്പിക്കുന്ന ചാനലിൽ നിന്നു കിട്ടിയ പുരസ്കരം ഒക്കെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. സിദ്ദീഖ് സാറിന്റെ രണ്ടു ചിത്രങ്ങളിൽ അഭിനയിക്കാൻ പറ്റി. ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും ഇതുവരെ അഭിനയ ജീവിതത്തിൽ സംഭവിച്ചതെല്ലാം സന്തോഷങ്ങളുള്ള കാര്യങ്ങളാണ്.

    Recommended Video

    എന്തായിരുന്നു ഉർവശിയും കല്‍പ്പനയും തമ്മിലുള്ള പ്രശ്നം?
    ഭഗ്യത്തിൽ വിശ്വസിക്കുന്നുണ്ടോ

    ഭാഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാളുടെ സമയത്തെക്കുറിച്ചാണെങ്കിൽ തീർച്ചയായും അതിൽ വിശ്വസിക്കുന്നുണ്ടെന്നും ഉണ്ണിമായ അഭിമുഖത്തിൽ പറയുന്നു. സിനിമ പോലെയുള്ള മാധ്യമങ്ങളിൽ വന്ന് ഒരുപാട് വർഷങ്ങളായിട്ടും തിരിച്ചറിയപ്പെടാതെ പോയവരുണ്ട്. ചിലപ്പോൾ ഒരു സീൻ മാത്രം ചെയ്തു പ്രശസ്തരാകുന്നവരുമുണ്ട്. അതൊക്കെ ഓരോരുത്തരുടെയും സമയത്തെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുന്നത് എന്നാണെന്റെ വിശ്വാസം. പിന്നെ മറ്റൊരു കാര്യം നമ്മുടെ ആഗ്രഹങ്ങളാണ്. നമ്മുടെ മനസ്സിൽ എന്തെങ്കിലും തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ എന്നെങ്കിലും അത് സ്വന്തമാക്കാൻ സാധിക്കും. എന്റെ കാര്യത്തിൽ അതു നൂറു ശതമാനം സത്യമാണ്.

    Read more about: urvashi
    English summary
    Comedy Actress Unnimaya Revealed How Urvashi Helped Her In Career,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X