സീരിയല്‍ ലോകത്തെ മിന്നും താരങ്ങള്‍ക്കൊപ്പം ജഗതി ശ്രീകുമാര്‍! ആഘോഷ ചിത്രങ്ങള്‍ വൈറലാവുന്നു!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ പിന്തുടരുന്ന പരിപാടികളിലൊന്നാണ് കോമഡി സ്റ്റാര്‍. ശുദ്ധഹാസ്യത്തെ മനോഹരമായി അവതരിപ്പിക്കുന്ന പരിപാടി 1000 എപ്പിസോഡും പിന്നിട്ട് കുതിക്കുകയാണ്. ജഗതി ശ്രീകുമാര്‍, റിമി ടോമി, ഇന്നസെന്റ്. തുടങ്ങിയവര്‍ക്കൊപ്പം അതിഥികളായി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ എത്താറുണ്ട്. മീരയാണ് പരിപാടിയുടെ അവതാരക. ഈ പരിപാടിയിലൂടെ തുടക്കം കുറിച്ചവരില്‍ പലരും ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള രസക്കൂട്ടുകളുമായാണ് ഓരോ തവണയും പരിപാടി എത്താറുള്ളത്.

കോമഡി സ്റ്റാര്‍ 1000ലേക്ക് കടക്കുകയാണെന്നുള്ള സന്തോഷം പങ്കുവെച്ച് നേരത്തെ റിമി ടോമി എത്തിയിരുന്നു. എന്നായിരിക്കും അതാഘോഷിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. സിനിമ-സീരിയല്‍ താരങ്ങളെ അണിനിരത്തിലായിരുന്നു 1111 സന്തോഷം ആഘോഷിച്ചതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ താരങ്ങളും ഈ സന്തോഷം പങ്കുവെച്ചിരുന്നു.

ജഗതി ശ്രീകുമാറിനൊപ്പം

മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യ താരമായ ജഗതി ശ്രീകുമാറും കോമഡി സ്റ്റാര്‍സിന്റെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അപകടത്തെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന താരം അടുത്തിടെ പരസ്യ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. അധികം വൈകാതെ അദ്ദേഹത്തെ സിനിമയിലും കാണാനാവുമെന്നായിരുന്നു അന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയത്. അദ്ദേഹം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജഗതിക്കൊപ്പം വേദി പങ്കിടാനായതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രാജേഷ് ഹെബ്ബാര്‍.

തിരിച്ചുവരവിനായുള്ള കാത്തിരിപ്പ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജേഷ് ഹെബ്ബാര്‍ ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. കോമഡി സ്റ്റാര്‍ 1111 എപ്പിസോഡിനിടയില്‍ ജഗതി സാറിനെ കാണാനും അദ്ദേഹത്തിനൊപ്പം കുറച്ച് സമയം ചെലവഴിക്കാനുമായി സാധിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം സിനിമയിലും സീരിയലിലുമൊക്കെ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നു. എല്ലാവരും കാത്തിരിക്കുന്ന പോലെ താനും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നായിരുന്നു അ്‌ദ്ദേഹം കുറിച്ചത്. ഇതിനകം തന്നെ രാജേഷിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

 സീരിയല്‍ ലോകം ഒരുമിച്ചു

വിവിധ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയവരെല്ലാം പരിപാടിക്കായി ഒരുമിച്ചിരുന്നു. വില്ലത്തികളും നായികമാരുമൊക്കെ ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്കായിരുന്നു സന്തോഷം. പതിവില്‍ നിന്നും വ്യത്യസ്തമായി നൃത്തത്തിലും ഹാസ്യത്തിലുമുള്ള മികവും പലരും പ്രകടിപ്പിച്ചിരുന്നു. വിനയപ്രസാദ്, ബീന ആന്റണി, മൃദുല വിജയ്, അര്‍ച്ചന സുശീലന്‍, രൂപ, സ്വാസിക തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

ജയറാമും ഇന്നസെന്റും

സീരിയിലെ മിന്നും താരങ്ങള്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലെ പ്രിയപ്പെട്ടവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജയറാമും ഇന്നസെന്റും ഇത്തവണത്തെ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. വിധികര്‍ത്താക്കളായ ജഗദീഷും റിമി ടോമിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജഗതി ശ്രീകുമാറിനരികിലായി നില്‍ക്കുന്ന താരങ്ങളുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X