എല്ലാവരും 20 മിനുറ്റോളം കരയുകയായിരുന്നു, മറക്കാനാവാത്ത ആ ഓണത്തെ കുറിച്ച് മീര അനിൽ
കോമഡി സ്റ്റാർ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര അനിൽ. വ്യത്യസ്ത അവതരണ ശൈലിയാണ് മീരയെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത് ചെറിയ സമയം കൊണ്ട് തന്നെ ഷോയുടെ വിജയ ഭാഗമായി മീര അനിൽ മാറുകയായിരുന്നു. ഈ വർഷത്തെ ഓണം മീരയ്ക്ക് വളരെ സ്പെഷലാണ്. വിവാഹത്തിന് ശേഷമുളള ആദ്യ ഒണമാണിത്. ഇപ്പോഴിത തന്റെ ഓണം വിശേഷം പങ്കുവെയ്ക്കുകയാണ് താരമിപ്പോൾ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മറക്കാൻ കഴിയാത്ത ഓണത്തെ കുറിച്ച് മീര വെളിപ്പെടുത്തിയത്.

ബാല്യകാലത്തെ ഓണം അനുഭവമായിരുന്നു മീര അനിൽ വെളിപ്പെടുത്തിയത്. എനിക്ക് 10 വയസുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സ്കൂളില്‍ ക്ലാസ് തിരിഞ്ഞ് അത്തപ്പൂക്കള മത്സരം നടക്കുമായിരുന്നു. ഒളിമ്പിക്സിനു പോലുമില്ലാത്ത വാശിയായിരുന്നു അതിനൊക്കെ. കഴിഞ്ഞ കൊല്ലത്തെ കണക്ക് തീര്‍ക്കലുമൊക്കെയായി ഭയങ്കര വാശിയായിരിക്കും എല്ലാവര്‍ക്കും. അന്ന് അടുത്ത കാല്സിലെ ക്ലാസിന്റെ പൂക്കളത്തിന്റെ ഡിസെന്‍ കണ്ട് ഞങ്ങള്‍ക്ക് അസൂയ ആയി. അങ്ങനെ അവരുടെ പ്രധാന പൂവ് മോഷ്ടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനായി അവരുടെ ക്ലാസില്‍ കയറിപ്പറ്റി പൂവ് മോഷ്ടിച്ചു. ആ കൊല്ലം ഞങ്ങൾക്കായിരുന്നു പൂക്കള മത്സരത്തിന് ഒന്നാം സമ്മാനം. എന്നാൽ പക്ഷെ മറ്റൊന്നായിരുന്നു പിന്നീട് സംഭവിച്ചത് .
പൂക്കളത്തിലെ പൂവെല്ലാം വാരി പരസ്പരം എറിഞ്ഞ് ഞങ്ങള്‍ വിജയം ആഘോഷിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞതും എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ദേഹത്ത് പൊള്ളുന്നത് പോലെ തോന്നി. അപ്പോഴാണ് ഞങ്ങളെ തോല്‍പ്പിക്കാനായി എതിര്‍ ക്ലാസുകാര്‍ ഞങ്ങളുടെ പൂക്കളില്‍ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നുവെന്ന് മനസിലായത്. എല്ലാവരും നേരെ ബാത്ത് റൂമിലേക്ക് ഓടി. പക്ഷെ ടാപ്പെല്ലാം പൂട്ടിയിരിക്കുകയായിരുന്നു. 20 മിനുറ്റോളം എല്ലാവരും കരയുകയായിരുന്നു'' മീര സമയത്തിനോട് പറഞ്ഞു.
വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ ഓണമാണ് മീരയുടേത്. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർ വളരെ ആഘോഷമാക്കിയ വിവാഹമായിരുന്നു മീരയുടേയും വിഷ്ണുവിന്റേയു. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ചിത്രങ്ങളു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന് ശേഷമുള്ള തന്റെ ഏറ്റവും വലി. സ്വപ്നമായ വീടിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു, മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മീര ഇക്കാര്യം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications