അടുത്ത മാസം കോമഡി സ്റ്റാര്‍സ് ആയിരം എപ്പിസോഡ് തികയുമെന്ന് റിമി ടോമി! വൈറലായി പോസ്റ്റ്
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരിപാടികളില്‍ ഒന്നാണ് കോമഡി സ്റ്റാര്‍സ്. നടന്‍ ജഗദീഷ്, ഗായിക റിമി ടോമി, എന്നിവര്‍ വിധികര്‍ത്താക്കളായി എത്തുന്ന ഷോയുടെ രണ്ടാം സീസണ്‍ ആണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കോമഡി സ്റ്റാര്‍സിനെ കുറിച്ചുള്ള രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് റിമി ടോമി.

അടുത്ത മാസം കോമഡി സ്റ്റാര്‍സ് ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കുമെന്നാണ് റിമി ടോമി പറയുന്നത്. നിങ്ങളുടെയെല്ലാം സ്‌നേഹത്തിനും പിന്തുമയ്ക്കും നന്ദി പറയുകയാണ്. ഇതിന്റെ വിജയത്തിന് പിന്നിലുള്ള ആള്‍ നിര്‍മാതാവ് ബൈജു മെല്ലില ആണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ റിമി പറയുന്നു. ജഗദീഷിനും അവതാരകയ്‌ക്കൊപ്പവും നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് റിമി ഇക്കാര്യം വ്യക്തമാക്കിയത്.
ഹാസ്യത്തിന് പ്രധാന്യം നല്‍കി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കോമഡി സ്റ്റാര്‍സിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. തുടക്കം മുതല്‍ ജഗദീഷാണ് കോമഡി സ്റ്റാര്‍സിന്റെ അമരത്ത് ഇരിക്കുന്നത്. ഷോ യുടെ ആരംഭത്തില്‍ ജഗദീഷ് പാട്ട് പാടുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. റിമി ടോമി കൂടി പരിപാടിയില്‍ സജീവമായതോടെ ഓരോ എപ്പിസോഡും രസകരമായിട്ടാണ് മുന്നോട്ട് പോയിരുന്നത്. ഇവരെ കൂടാതെ സിനിമയില്‍ നിന്നുള്ള മറ്റ് നിരവധി താരങ്ങള്‍ അതിഥികളായി എത്താറുണ്ട്.


Click it and Unblock the Notifications