വേദികയെ ഉപേക്ഷിച്ച് സൂര്യയെ വിവാഹം ചെയ്ത് സിദ്ധാർത്ഥ്, സുമിത്ര കൂടി വേണമായിരുന്നു എന്ന് ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളാണ് കുടുംബവിളക്കും കുടെവിടേയും. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിലെ താരങ്ങൾക്ക് ലഭിക്കുന്നത്. സ്വന്തം പേരിക്കാളും കഥാപാത്രങ്ങളുടെ പേരിലാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. നെഗറ്റീവ് കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. റേറ്റിംഗിൽ ഏറ്റവും ആദ്യ സ്ഥാനത്ത് നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സീരിയിൽ നെഗറ്റീവ് വേഷമായ വേദികയെ അവതരിപ്പിക്കുന്നത് സിനിമാ താരം ശരണ്യ ആനന്ദാണ്. സീരിയലിൽ വില്ലത്തിയാണെങ്കിലും സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നടിയുടെ അഭിനയത്തെ പുകഴ്ത്തി കൊണ്ട് പ്രേക്ഷകർ എത്താറുണ്ട്.

കുടുംബവിളക്ക് പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാർ മേനോൻ. കെകെ എന്നാണ് സഹതാരങ്ങളുടെ ഇടയിൽ അറിയപ്പെടുന്നത്. എന്നാൽ ഇദ്ദേഹത്തെ പ്രേക്ഷകരുട ഇടയിൽ അറിയപ്പെടുന്നത് സിദ്ധാർത്ഥ് എന്ന പേരിലാണ്. നായികയായ സുമിത്രയെ ഉപേക്ഷിച്ചിട്ട് സിദ്ധാർത്ഥ് വില്ലത്തിയായ വേദികയെ വിവാഹം കഴിക്കുകയായിരുന്നു. തുടക്കത്തിൽ നെഗറ്റീവ് ഷെയിഡുളള കഥാപാത്രത്തെയായിരുന്നു നടൻ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ സുമിത്രയെ പോലെ സിദ്ധുവിനും ആരാധകരുണ്ട്. വേദികയെ എതിർക്കാൻ തുടങ്ങിയതോടെയാണ് സിദ്ധാർത്ഥിന് ആരാധകരുടെ എണ്ണം വർധിച്ചത്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.
ഏഷ്യനെറ്റ് പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. അൻഷിത ബിബിൻ എന്നിവരാണ് സീരിയലിൽ പ്രധാന വേഷത്തിലെത്തിുന്നത്. സൂര്യ എന്ന പാവം കുടുംബത്തിലെ പെൺകുട്ടിയെയാണ് അൻഷിത അവതരിപ്പിക്കുന്നത്. ഋഷി എന്ന കഥാപാത്രമായിട്ടാണ് ബിബിൻ എത്തുന്നത്. സൂര്യയുടെ അധ്യാപകനാണ് ഋഷി. ഇരുവരും തമ്മിലുള്ള പിണക്കവും വീട്ടുകാരുടെ എതിർപ്പുമൊക്കെയാണ് കൂടെവിടെയുടെ പ്രമോയം സംഭവ ബഹുലമായി സീരയൽ മുന്നോട്ട് പോവുകയാണ്. രണ്ട് വ്യത്യസ്ത കഥകളാണ് രണ്ട് പരമ്പരകളും പറയുന്നത്. ബംഗാളി സീരിയലുകളുടെ മലയാളം പതിപ്പാണ് ഇവ രണ്ടും.
ഇപ്പോഴിത കൂടെവിടെയിലെ സൂര്യയും സിദ്ധാർത്ഥും വേദികയും ഒന്നിച്ച് എത്തുകയാണ് . കോമഡി സ്റ്റാർ സീസൺ 3 യുടെ വേദിയിലാണ് മൂവരും രസകരമായ സ്കിറ്റുമായി എത്തിയിരിക്കുന്നത്. വേദികയെ ഒഴിവാക്കിയിട്ട് സൂര്യയെ വിവാഹം കഴിക്കാൻ ഒരുങ്ങിന്ന സിദ്ധുവിന്റെ പ്ലാൻ പൊളിച്ച് അടുക്കി കൊടുക്കുകയാണ് വേദിക. താരങ്ങളുടെ സ്കിറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. സുമിത്ര കൂടി വേണമായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
സിദ്ധു സൂപ്പർ നടൻ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. സുമിത്രേച്ചി കൂടി ഉണ്ടായിരുന്നെങ്കിൽ പൊളി ആയേനെ എന്നും പ്രേക്ഷകർ പറയുന്നു. കൂടാതെ നടൻ മുകേഷിനേയും പരാമർശിക്കുന്നുണ്ട്. കേരളം മുഴുവൻ കല്യാണം കഴിച്ചവൻ എന്നു മുകേഷിന്റെ മുൻപിൽ വച്ചു പറഞ്ഞപ്പോൾ കറക്ടായി എന്നു വീഡിയോയുടെ ചുവട ആരാധകർ പറയുന്നു.ല്ലാം കേൾക്കുന്ന മുകേഷ്,ലെ മുകേഷ് :എവിടെയോ എന്തോ തകരാറു പോലെ എന്നിങ്ങനെയുളള കമന്റുകളാണ് ലഭിക്കുന്നത്. സൂര്യ ഋഷി സാറിനുളളതാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്
ഒക്ടോബർ 2 ശനി ആഴ്ചയായിരുന്നു പരിപാടി ആരംഭിച്ചത്. ടിനോ ടോം, മുകേഷ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് വിധി കർത്താക്കൾ. റായി ലക്ഷ്മി ലോഞ്ച് എപ്പിസോഡിൽ എത്തിയിരുന്നു. നോബി മാർക്കോസ്, സൈജു കുറുപ്പ്, ബിജു കുട്ടൻ എന്നിവരും ലോഞ്ച് എപ്പിസോഡിൽ ഉണ്ടായിരുന്നു. നിരവധി താരങ്ങളേയും റെക്കോർഡും സ്വന്തമാക്കിയ ഷോ ആയിരുന്നു കോമഡി സ്റ്റാർസിന്റെ ആദ്യത്തെ രണ്ട് ഭാഗങ്ങൾ. നെൽസൺ, ബിനു അടിമാലി, നോബി മാർക്കോസ്, സാജു നവോദയ, തുടങ്ങിവർ ഈ ഷോയിലൂടെ ആയിരുന്നു വെളളിത്തിരയിൽ എത്തിയത്. രണ്ടാം സീസണിൽ മലയാളം ടിവിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിയാലിറ്റി ഷോ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications