കോമഡി ഉത്സവം ഇരുനൂറാം എപ്പിസോഡിലേക്ക്! അതിഥിയായി മേരിക്കുട്ടി എത്തുന്നു! കാണൂ
മലയാള ടെലിവിഷന്‍ ചാനല്‍ പരിപാടികളില്‍ റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന പ്രോഗ്രാമാണ് കോമഡി ഉത്സവം. ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് വളരെ പെട്ടെന്നായിരുന്നു മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയിരുന്നത്. അവതരണത്തിലെ പുതുമയും പുതിയ കലാകാരന്‍മാരെ പ്രേല്‍സാഹിപ്പിച്ചുകൊണ്ടുളള രീതിയുമാണ് കോമഡി ഉല്‍സവത്തെ ജനപ്രിയ പരിപാടിയാക്കി മാറ്റിയിരുന്നത്.
കോമഡി ഉത്സവത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക എപ്പിസോഡുകള്‍ക്കും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. പരിപാടിയുടെ പല എപ്പിസോഡുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മലയാളത്തിലെ ജനപ്രിയ പരിപാടികളിലൊന്നായ കോമഡി ഉത്സവം ഇരുനൂറാം എപ്പിസോഡിലേക്ക് കടക്കുകയാണ്..

കോമഡി ഉത്സവം
കലാകാരന്മാരുടെ വ്യത്യസ്ഥമാര്‍ന്ന പ്രകടനങ്ങളാണ് കോമഡി ഉത്സവത്തെ എപ്പോഴും ജനകീയമാക്കാറുളളത്. കഴിവുണ്ടായിട്ടും അറിയപ്പെടാതെ പോയെ നിരവധി പ്രതിഭകളെ കോമഡി ഉത്സവം പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയിരുന്നു. ഈ പരിപാടി കൊണ്ട് ഒട്ടുമിക്ക പേര്‍ക്കും വലിയ മാറ്റമാണ് ജീവിതത്തിലുണ്ടായിരുന്നത്. മിമിക്രി കലാകാരന്‍മാര്‍ക്കു പുറമെ വ്യത്യസ്ഥ മേഖലകളിലുളള മറ്റു പ്രതിഭകള്‍ക്കും
പ്രാധാന്യം നല്‍കിയായിരുന്നു കോമഡി ഉത്സവം ഇതുവരെ ഒരുക്കിയിരുന്നത്. അവതരണത്തിലെ പുതുമ തന്നെയാണ് ഈ പരിപാടിയെ മലയാളം ചാനലുകളിലെ ജനപ്രിയ പ്രോഗ്രാമുകളിലൊന്നായി മാറ്റിയിരുന്നത്.

മിഥുന്‍ രമേശിന്റെ അവതരണം
നടനും റേഡിയോ ജോക്കിയുമായ മിഥുന്‍ രമേശിന്റെ അവതരണമാണ് പരിപാടിയെ മറ്റൊരു ലെവലിലെത്തിച്ചിരുന്നത്. കേരളത്തില്‍ ആദ്യമായി ഒരു അവതാരകന് ഫാന്‍സ് അസോസിയേഷന്‍ രൂപികരിച്ചത് മിഥുന്‍ രമേശിനറെ പേരിലായിരുന്നു. വേദിയിലെത്തുന്ന കലാകാരന്‍മാര്‍ക്ക് മികച്ച പ്രോല്‍സാഹനം നല്‍കുന്നതും അവതരണമികവുമാണ് മിഥുന് നിരവധി ആരാധകരെ ലഭിക്കുവാന്‍ കാരണമായിരുന്നത്. കോമഡി ഉത്സവത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് അവതാരകനായ മിഥുന്‍ രമേശിന്റെ സാന്നിദ്ധ്യം തന്നെയാണ്.

വിധികര്‍ത്താക്കള്‍
ടിനിടോം,ഗിന്നസ് പക്രു,ബിജുക്കുട്ടന്‍,കലാഭവന്‍ പ്രചോദ് തുടങ്ങിയവരാണ് കോമഡി ഉത്സവത്തില്‍ സ്ഥിരം വിധികര്‍ത്താക്കളായി എത്താറുളളത്. ഇവരുടെ സാന്നിദ്ധ്യവും പരിപാടിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. കലാകാരന്‍മാര്‍ക്ക് പ്രചോദനമാവുന്ന തരത്തിലുളള ഇവരുടെ വിധിനിര്‍ണയും എപ്പോഴും ശ്രദ്ധേയമാവാറുണ്ട്.

ഇരുനൂറാം എപ്പിസോഡ്
മലയാളത്തിലെ ജനപ്രിയ പരിപാടികളിലൊന്നായ കോമഡി ഉത്സവം ഇരുനൂറാം എപ്പിസോഡിലേക്ക് കടക്കുകയാണ്. നേരത്തെ പരിപാടിയുടെ നൂറാം എപ്പിസോഡ് ഗംഭീരമായിട്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. കോമഡി ഉത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാകാരന്‍മാരെയും അണിനിരത്തിയായിരുന്നു അന്ന് നൂറാം എപ്പിസോഡ് ചിത്രീകരിച്ചിരുന്നത്. മികച്ച സ്വീകാര്യതയായിരുന്നു ആ എപ്പിസോഡിന് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. കോമഡി ഉത്സവത്തിന്റെ ഇരുനൂറാം എപ്പിസോഡ് ഇത്തവണ മികച്ച പരിപാടികളുമായിട്ടാണ് എത്തുന്നത്.

അതിഥിയായി മേരിക്കുട്ടി
കോമഡി ഉത്സവത്തിന്റെ ഇരൂനൂറാം എപ്പിസോഡില്‍ അതിഥിയായി ജയസൂര്യയും എത്തുന്നുണ്ട്. മേരിക്കുട്ടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ജയസൂര്യ എത്തുന്നത്. ജൂണ്‍ 15നാണ് ജയസൂര്യയുടെ മേരിക്കുട്ടി തിയ്യേറ്ററുകളിലേക്കെത്തുന്നത്. ജയസൂര്യയ്‌ക്കൊപ്പം ടിനി ടോം,ഗിന്നസ് പക്രു,ബിജുകുട്ടന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഇരുനൂറാം എപ്പിസോഡിന് മാറ്റുകൂട്ടും.

വൈറലായി പ്രൊമോ വീഡിയോ
കോമഡി ഉത്സവം ഇരുനൂറാം എപ്പിസോഡിന്റെ പ്രൊമോ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇരുനൂറാം എപ്പിസോഡിലെ പ്രധാന നിമിഷങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പ്രൊമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.പുതിയ എപ്പിസോഡില്‍ ഒരു കലാകാരന്‍ മേരിക്കുട്ടിയായി രൂപമാറ്റം നടത്തി ജയസൂര്യയെ ഞെട്ടിപ്പിക്കുന്നതും പ്രൊമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്. പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











