500 ന്‍റെ സന്തോഷം ആഘോഷിച്ച് കോമഡി ഉത്സവം! സന്തോഷനിമിഷം പങ്കുവെച്ച് മിഥുന്‍ രമേഷ്!
അഭിനേതാവ്, ഡബ്ബിംഗ് ആര്‍ടിസ്റ്റ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചതിന് ശേഷമായിരുന്നു മിഥുന്‍ രമേഷ് അവതാരകനായെത്തിയത്. അവതരണത്തില്‍ വേറിട്ട ശൈലിയായിരുന്നു താരം സ്വീകരിച്ചത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവമെന്ന പരിപാടിയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു താരം. മികച്ച സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പരിപാടിയിലേക്കെത്തുന്ന മത്സരാര്‍ത്ഥികളോട് അദ്ദേഹം ഇടപഴകുന്ന രീതിയും വ്യത്യസ്തമാണ്. വ്യത്യസ്തമായ കഴിവുകളുള്ളവര്‍ പരിപാടിയിലേക്ക് എത്താറുണ്ട്. അവരുടെ പാട്ടിനും നൃത്തത്തിനുമൊക്കെ കൈയ്യടിക്കുക മാത്രമല്ല ഒപ്പമിരുന്നും മിഥുന്‍ ശക്തമായ പോത്സാഹനമാണ് നല്‍കാറുള്ളത്.
സ്ഥിരം വിധികര്‍ത്താക്കളില്‍ നിന്നും മാറി ഇടയ്ക്കിടയ്ക്ക് പരിപാടിയിലേക്ക് അതിഥികളും എത്താറുണ്ട്. അതിഥികളുമായുള്ള മിഥുന്‍രെ ഇടപെടലുകളും ശ്രദ്ധ നേടാറുണ്ട്. ട്രോളുകളും മറ്റുമായി ഇടയ്ക്കിടയ്ക്ക് രസകരമായ പണിയും മിഥുന് കിട്ടാറുണ്ട്. അവതരണത്തില്‍ തികച്ചും വ്യത്യസ്തനാണ് മിഥുനെന്നാണ് ആരാധകര്‍ പറയുന്നത്. മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകളുമൊക്കെ താരങ്ങളാണ്. ടിക് ടോക് വീഡിയോയുമായി ഇടയ്ക്കിടയ്ക്ക് എത്താറുണ്ട്. കുടുംബത്തില്‍ എല്ലാവരും താരങ്ങളാണ്. ഭാര്യയ്ക്കും മോള്‍ക്കുമിടയില്‍ താനൊന്നുമല്ലെന്നാണ് മിഥുന്‍ പറയാറുള്ളത്.

കോമഡി ഉത്സവത്തിന്റെ 500ാമത്തെ എപ്പിസോഡ് ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഈ സന്തോഷം പങ്കുവെച്ചാണ് മിഥുന്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സന്തോഷനിമിഷത്തിന്റെ ചിത്രം പങ്കുവെച്ചത്. കോമഡി ഉത്സവം ഫാമിലി എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇന്‍സ്ര്റ്റഗ്രാമിലൂടെ ഇതിനകം തന്നെ മിഥുന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിസിഷ്ടാതിഥികളൊക്കെ എവിടെയെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.


Click it and Unblock the Notifications











