ഉപ്പും മുളകും 1000 എപ്പിസോഡ് പൂര്‍ത്തിയാക്കിയെങ്കില്‍ കോമഡി ഉത്സവം 500! എങ്ങും ആഘോഷം തന്നെ
ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പര ഉപ്പും മുളകും ആയിരം എപ്പിസോഡ് പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുകളിലായി ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ആഘോഷ പരിപാടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പിന്നാലെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറ്റൊരു സന്തോഷ കാര്യം കൂടി ചാനല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
കോമഡി ഉത്സവം അഞ്ഞൂറ് എപ്പിസോഡ് പൂര്‍ത്തിയാവാന്‍ പോവുന്നു. മിഥുന്‍ രമേഷ് അവതാരകനായിട്ടെത്തുന്ന ഷോ പാവപ്പെട്ടവരെയും അവശത അനുഭവിക്കുന്നവരെയെല്ലാം സഹായിക്കുന്ന ഒരു ഷോ കൂടിയായിരുന്നു. വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധേയരായവരെ പരിപാടിയില്‍ എത്തിച്ചതോടെ കോമഡി ഉത്സവം ജനകീയമായി. അഞ്ഞൂറ് എപ്പിസോഡിലേക്ക് എത്തുന്ന ഷോ യില്‍ പങ്കെടുക്കാനുള്ള അവസരവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുകയാണ്.

പ്രേക്ഷക ലക്ഷങ്ങളുടെ സ്വീകരണമുറികളില്‍ ചിരിവിരുന്നൊരുക്കുന്ന ഫ്ളവേഴ്സ് കോമഡി ഉത്സവം 500-ആം എപ്പിസോഡിലേക്ക്. വിജയ തേരോട്ടം തുടരുന്ന ചിരി ഉത്സവത്തിന്റെ 500-ആം എപ്പിസോഡ് നേരിട്ട് കണ്ട് ആസ്വദിക്കാനും ആഘോഷവേളയില്‍ സാക്ഷ്യം വഹിക്കാനും പ്രേക്ഷകര്‍ക്ക് സുവര്‍ണാവസരം.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഫ്‌ളവേഴ്സ് ടിവി-യെക്കുറിച്ചുള്ള അഭിപ്രായം കുടുംബത്തോടൊപ്പമുള്ള ഒരു സെല്‍ഫി വീഡിയോയിലൂടെ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പങ്കുവയ്ക്കുക. #cu500 #flowerstv എന്ന ഹാഷ് ടാഗ് ചേര്‍ക്കാന്‍ മറക്കല്ലേ. വീഡിയോ പങ്കുവയ്ക്കേണ്ട അവസാന തീയതി: ഡിസംബര്‍ 17


Click it and Unblock the Notifications











