ഒന്ന് ഒളിച്ചോടി, 2 മാസം ലിവിംഗ് ടുഗദറുമായിരുന്നു; പ്രണയവിവാഹമാണോ എന്ന് ചോദിക്കുന്നവരോട് മീര അനില്‍ പറയുന്നു

കഴിഞ്ഞ വര്‍ഷം ലോക്ഡൗണിലായിരുന്നു അവതാരക മീര അനിലിന്റെ വിവാഹം. സോഷ്യല്‍ മീഡിയ പേജിലൂടെ താന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം മീര തന്നെയാണ് ആരാധകരെ അറിയിച്ചത്. മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ട് ഇഷ്ടപ്പെട്ട വിഷ്ണു ആയിരുന്നു മീരയുടെ വരന്‍. വിവാഹത്തോട് അനുബന്ധിച്ച് വിഷ്ണുവിനെ കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു. എന്നാല്‍ ഇരുവരുടേതും അറേഞ്ച്ഡ് വിവാഹമാണോ എന്ന സംശയം പലര്‍ക്കുമുണ്ടെന്ന് പറയുകയാണ് താരങ്ങളിപ്പോള്‍.

പ്രണയിച്ച് വിവാഹം കഴിച്ചതല്ലേ എന്ന് ചോദിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നാണ് ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മീര പറയുന്നത്. സ്വന്തം വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലുള്ളവര്‍ക്കും വരെ ഇതേ സംശയം നിലനില്‍ക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു. വിശദമായി വായിക്കാം...

എന്നെ പോലെയുള്ളവർ കല്യാണം കഴിക്കേണ്ടെന്ന് മീര

ഞങ്ങളെ പോലെയുള്ളവര്‍ക്കൊന്നും മാട്രിമോണിയയില്‍ കൊടുത്തിട്ട് കല്യാണം കഴിക്കാന്‍ പറ്റില്ലേ എന്നായിരുന്നു മീര അനില്‍ ചോദിക്കുന്നത്. പലരും പറയുന്നത് ഇവരൊന്നും അങ്ങനെ ആയിരിക്കില്ലെന്നാണ്. മിനിമം ഒരു പത്ത് ലൈനും പത്ത് സെറ്റപ്പും ഒക്കെ ഉണ്ടാവുമെന്നാണ്. എനിക്ക് മനസിലാവാത്തത് എന്നെ പോലെയുള്ള മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ കല്യാണം കഴിക്കണ്ടേ എന്നാണ്. അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല.

ഒളിച്ചോടിയെന്ന് വരെ പറയേണ്ടി വന്നു

അവസാനം പത്ത് വര്‍ഷമായി പ്രണയമായിരുന്നു എന്നും ഞങ്ങള്‍ ഒന്ന് ഒളിച്ചോടിയതാണെന്നും രണ്ട് മാസത്തോളം ലിവിങ് ടുഗദര്‍ ആണെന്നും പറഞ്ഞു. അപ്പോള്‍ എല്ലാവരും അതാണെന്ന് വിശ്വസിച്ചു. ഇപ്പോഴും എന്റെ വീട്ടില്‍ അച്ഛനും അമ്മയ്ക്കും വിഷ്ണുവിന്റെ വീട്ടിലെ അച്ഛനും അമ്മയ്ക്കും ഇതൊരു അറേഞ്ച്ഡ് ആയിരുന്നോ എന്നൊരു സംശയം ഉണ്ടെന്നും മീര പറയുന്നു. ആദ്യം മാട്രിമോണിയല്‍ വഴി കണ്ടു. പിന്നെ മീരയുടെ ചേട്ടത്തിയാണ് ആദ്യം വിളിച്ച് സംസാരിക്കുന്നത്. അതുകഴിഞ്ഞ് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. പിന്നെ ഒരു മാസം കൊണ്ട് എല്ലാം റെഡിയായി. മീരയുടെ പിറന്നാളിന്റെ അന്നാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത്.

ഭർത്താവിനെ പേര് വിളിക്കുന്നതിനെ കുറിച്ച് മീര

ഒരു കഫേ കോഫി ഡേ യില്‍ വെച്ചു കണ്ടു. അവിടുന്ന് നേരെ മീരയുടെ വീട്ടിലേക്കാണ് പോയത്. വീട്ടില്‍ അച്ഛനും അമ്മയും ഞെട്ടി പോയി. മകള്‍ ഒരാളെയും കൂട്ടി കാറില്‍ വന്നിറങ്ങുകയാണ്. ഇയാളെ ആണ് കല്യാണം കഴിക്കാന്‍ പോവുന്നതെന്ന് ഒക്കെ പറഞ്ഞപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷന്‍ ആയി. പിന്നെ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഏകദേശം ഒരേ പ്രായമാണ്. മാസങ്ങളുടെ വ്യത്യാസമേ ഉള്ളു. എത്രയും വേഗം കല്യാണം കഴിക്കണം എന്നാണ് വിചാരിച്ചിരുന്നത്. പ്രായം അധിക വ്യത്യാസം ഇല്ലാത്തത് കൊണ്ടാണ് ഭര്‍ത്താവിനെ എടാ എന്നൊക്കെ വിളിക്കുന്നത്.

Recommended Video

കാരവനിൽ നിൽ നൃത്തം ചെയ്ത് മീര ജാസ്മിൻ, വമ്പൻ തിരിച്ചു വരവ് | FilmiBeat Malayalam
അപ്പാ എന്ന് വിളിക്കുന്നതിനെ കുറിച്ച്

ഭര്‍ത്താവിനെ വിഷ്ണുവേട്ടാ, അല്ലെങ്കില്‍ വിച്ചു എന്നൊക്കെ വിളിക്കാനാണ് എല്ലാവരും പറയുന്നത്. എന്നാല്‍ വിഷ്ണുവിനെ അപ്പാ എന്നാണ് വിളിക്കുന്നതെന്ന് മീര തമാശരൂപേണ പറയുന്നു. എങ്കില്‍ പിന്നെ അചഛാ എന്ന് വിളിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരുണ്ടെന്നും താരം സൂചിപ്പിക്കുന്നു. അതേ സമയം മീരയും വിഷ്ണും നന്നായി സംസാരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Read more about: meera മീര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X