»   »  ഒരുപാടുകാര്യങ്ങൾ പഠിച്ചു, വെറുമൊരു റിയാലിറ്റി ഷോ അല്ല കോമഡി ഉത്സവം! മിഥുൻ പറഞ്ഞത് ഇങ്ങനെ....

ഒരുപാടുകാര്യങ്ങൾ പഠിച്ചു, വെറുമൊരു റിയാലിറ്റി ഷോ അല്ല കോമഡി ഉത്സവം! മിഥുൻ പറഞ്ഞത് ഇങ്ങനെ....

Posted By:
Subscribe to Filmibeat Malayalam

ചുരുങ്ങിയ നാളു കൊണ്ട് പ്രേക്ഷക കൈയടി വാങ്ങിക്കൂട്ടിയ ഒരു റിയാലിറ്റി ഷോയാണ് ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവം. ഷോയുടെ വിജയത്തിന്റെ മുഖ്യഘടകം അവതാരകാൻ മിഥുൻ രമേഷ് തന്നെയാണ്. അതു പറയാതിരിക്കാൻ പറ്റില്ല. അവതാരകൻ എന്ന നിലയിൽ മരണ മാസാണ് മിഥുൻ.

mithun

അനുഷ്കയോ നയൻസോ.. ആരാണ് യഥാർഥ ലേഡി സൂപ്പർസ്റ്റാർ! വടംവലി തുടങ്ങി

ഏഷ്യനെറ്റിൻ നിന്നാണ് മിഥുൻ തന്റെ കരിയർ ആരംഭിച്ചത്. സിരിയൽ, സിനിമ,  ആർജെ , അവതാരകൻ,  എന്നീ മേഖലയിൽ മിഥുൻ തൻരെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ കരിയറിനെ കുറിച്ചും കോമഡി ഉത്സവത്തിനെ കുറിച്ചു കുറിച്ചും മിഥുൻ മനസ് തുറക്കുന്നു.

ആകെ 2440 വാക്കുകൾ, എല്ലാവരും കണ്ടത് ആ ഒറ്റ വാക്ക് മാത്രം! വിമര്‍ശകർക്ക് മറുപടിയുമായി സ്വര

വളരെ ചെറുപ്പത്തിലെ തുടങ്ങി

മീഡിയയുമായുള്ള ബന്ധം വളരെ ചെറുപ്പം മുതലെ മിഥിനുണ്ടായിരുന്നു. കോളേജിൽ നിന്ന് പഠനം അവസാനിച്ച സമയത്താണ് ടെലിവിഷനൻ ഷോ ആദ്യമായി ചെയ്യുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ തന്നെ തേടിയെത്തുകയായിരുന്നു.

ആദ്യ അഭിമുഖം ക്ലിക്കായി

തന്റെ കരിയറിലെ ആദ്യ അഭിമുഖം സൂര്യടിവിയ്ക്കു വേണ്ടിയുള്ളതായിരുന്നു. സിനിമ താരം അഭിരാമിയിൽ നിന്നാണ് തുടക്കം. അത് തന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു പ്രോഗ്രാമായിരുന്നുവെന്നും മിഥുൻ പറയുന്നുണ്ട്. അതിനുശേഷം എഷ്യനെറ്റിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചു.

സിനിമയിൽ

സിരിയലുകളിൽ നിന്നാണ് തുടക്കം. നായകൻ, പ്രതിനായകൻ എന്നീ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇവിടെ നിന്നാണ് വെള്ളിത്തിരയിലേയ്ക്ക് ചുവട് വയ്ക്കുന്നതെന്ന് താരം പറഞ്ഞു. ദുബായിൽ പ്രവർത്തിക്കുന്ന റോഡിയോ സ്റ്റേഷന്റെ ആർജെയാണ് മിഥുൻ. കഴിഞ്ഞ 14 വർഷമായി ദുബായിലാണ് താമസം.

കോമഡി ഉത്സവം

കോമഡി ഉത്സവം ഒരുപാടു പ്രത്യേകതകൾ നിറഞ്ഞ ഒരു റിയാലിറ്റി ഷോയാണ്. കഴിവുള്ള 100 ഓളം കലാകാരന്മാരാണ് വേദിയിലെത്തുന്നത്. ഇവിടെ നിന്ന് ഒരുപാടുകാര്യങ്ങൾ മനസിലാക്കാൻ സാധിച്ചുവെന്നും മിഥുൻ പറഞ്ഞു. വർഗമോ, ഭാഷയോ, വ്യത്യാസമില്ലാതെ മികച്ച കലാകാരന്മാരാണ് വേദിയിലെത്തുന്നത്. ഇതെല്ലാം ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇപ്പോൾ കോമഡി ഉത്സവം നൂറാം നിറവിൽ നിൽക്കുകയാണ്. അതിൻറെ ആഘോഷ പരിപാടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും മിഥുൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

English summary
Comedy Utsavam has taught me many lessons: Mithun

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam