»   » വിമന്‍സ് ഓണ്‍ലി മിമിക്‌സ് പരേഡുമായി വേദിയെ പുളകം കൊള്ളിച്ച് പെണ്‍തരികള്‍, വീഡിയോ വൈറല്‍!

വിമന്‍സ് ഓണ്‍ലി മിമിക്‌സ് പരേഡുമായി വേദിയെ പുളകം കൊള്ളിച്ച് പെണ്‍തരികള്‍, വീഡിയോ വൈറല്‍!

Written By:
Subscribe to Filmibeat Malayalam

ചാനലുകളുടെ ചരിത്രത്തില്‍ സുപ്രധാനമായൊരു വരവായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിന്റേത്. ഉള്ളടക്കത്തിലും അവതരണത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു ഈ ചാനല്‍. പല പരിപാടികളെയും പ്രേക്ഷകര്‍ വളരെ പെട്ടെന്ന് തന്നെ സ്വീകരിച്ചതിന് പിന്നിലെ കാരണവും ഇതാണ്. അത്തരത്തില്‍ ഈ ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന വ്യത്യസ്തമാര്‍ന്ന പരിപാടിയാണ് കോമഡി ഉത്സവം. സോഷ്യല്‍ മീഡിയയിലെ ഡബ്‌സ്മാഷ് വീഡിയോയിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ട കലാകാരന്‍മാര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള ഒരു വേദി കൂടിയാണ് ഈ പരിപാടി.

'കിരീട'ത്തിന് ശേഷം കീരിക്കാടന് സംഭവിച്ചത്? മോഹന്‍ലാല്‍ കുത്തിക്കൊന്ന ആ വില്ലന്‍ എവിടെ?

ഗിന്നസ് പക്രു, ടിനി ടോം, ഷാജോണ്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരാണ് പരിപാടിയുടെ മോഡറേറ്റര്‍. വിധികര്‍ത്താക്കള്‍ എന്നതിനേക്കാളുപരി മോട്ടിവേറ്റര്‍ എന്ന രീതിയിലാണ് വിശേഷിപ്പിക്കാവുന്നത്. കാലാകരന്‍മാര്‍ക്ക് ഇവര്‍ നല്‍കുന്ന പോത്സാഹനത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് പലരും വ്യക്തമാക്കിയിരുന്നു. മിമിക്രിയിലെയും സിനിമയിലെയും പ്രമുഖരും പരിപാടിയില്‍ അതിഥിയായി എത്താറുണ്ട്.വളര്‍ന്നുവരുന്ന കലാകാരന്‍മാരെ സംബന്ധിച്ച് അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ ലഭിക്കുന്ന മികച്ചൊരു അവസരം കൂടിയാണ് ഫ്‌ളവേഴ്‌സ് ഒരുക്കുന്നത്.

Comedy Utsavam

പെണ്‍കുട്ടികള്‍ മാത്രമായി അവതരിപ്പിച്ച മിമിക്‌സ് പരേഡ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുരുഷന്‍മാരെ വെല്ലുന്ന തരത്തിലുള്ള പ്രകടനമാണ് ഇവര്‍ പുറത്തെടുത്തത്. പരിപാടിയുടെ വീഡിയോ കാണൂ. ചാനലിന്‍രെ ഫേസ്ബുക്ക് പേജില്‍ പരിപാടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

English summary
Comedy Utsavam ladies only mimicry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X