തളരാതെ മിഥുനും സംഘവും! കോമഡി ഉത്സവം ഗിന്നസ് റെക്കോര്‍ഡിലേക്ക്! 10 മുതല്‍ 10 വരെ ലൈവ്! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. ഫ്‌ളവേഴ്‌സ് ചാനലില്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരിപാടിയെ നയിക്കുന്നത് മിഥുന്‍ രമേഷാണ്. അഭിനേതാവായും ഡബ്ബിംഗ് ആര്‍ടിസ്റ്റായും തിളങ്ങിയ താരം ഇപ്പോള്‍ അവതാരകനായി നിറഞ്ഞുനില്‍ക്കുകയാണ്. പരിപാടി അവതരിപ്പിക്കാനെത്തുന്നവര്‍ക്ക് മിഥുന്‍ നല്‍കുന്ന പിന്തുണയെ അഭിനന്ദിച്ച് നിരവധി പേരെത്തിയിരുന്നു. ചരിത്രത്തിലാദ്യമായി ഒരരു അവതാരകന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയതും മിഥുന്റെ പേരിലായിരുന്നു. ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യവുമായി ഡിസംബര്‍ 23ന് രാവിലെ 10 മുതല്‍ രാത്രി 10 വരെ പരിപാടി ലൈവായി സംപ്രേഷണം ചെയ്യുകയാണ്.

പരിപാടിയുടെ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവിധ ഷോകളെ നയിച്ചവരും കോമഡി ഉത്സവത്തിന്റെ അമരക്കാരും വിവിധ മേഖലകളിലെ കലാകാരന്‍മാരുമുള്‍പ്പടെ ലക്ഷണക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്. നൃത്തവും ഗാനങ്ങളും അനുകരണവുമൊക്കെയായി ഗംഭീര ദൃശ്യവിരുന്നാണ് ലൈവായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഫ്‌ളവേഴ്‌സിന്റെ ഒഫീഷ്യല്‍ പേജിലൂടെ പരിപാടിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് സാധിക വേണുഗോപാലും എത്തിയിട്ടുണ്ട്.

Comedy Utsavam

തുടങ്ങിയ കാലം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയാണ് ഫ്‌ളവേഴ്‌സിന് ലഭിക്കുന്നത്. അടുത്തിടെയായിരുന്നു ഇവരുടെ വാര്‍ത്താചാനല്‍ തുടങ്ങിയത്. ഉള്ളടക്കിലും സമീപനത്തിലുമുള്ള വ്യത്യസ്തതയാണ് ചാനലിനെ നയിക്കുന്നത്. ഗിന്നസ് ലക്ഷ്യവുമായി മുന്നേറുകയാണ് കോമഡി ഉത്സവം. നേരത്തെ പരിപാടിയിലെത്തി താരമായി മാറിയവരും പുതിയ കലാകാരന്‍മാരുമൊക്കെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വാട്‌സാപിലൂടെ ലഭിക്കുന്ന വീഡിയോകളില്‍ നിന്നും ഓരോ മണിക്കൂറിലൂം ഭാഗ്യശാലികളെ കണ്ടെത്തുന്ന പരിപാടിയും തകൃതിയായി നടക്കുന്നുണ്ട്. കോമഡി ഉത്സവം ലൈവായി കാണൂ. ഫ്‌ളവേഴ്‌സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X