»   » അവതാരകന്‍ മിഥുന്‍ രമേഷ് അത്ഭുതപ്പെട്ടു, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഗംഭീര ശബ്ദം!!

അവതാരകന്‍ മിഥുന്‍ രമേഷ് അത്ഭുതപ്പെട്ടു, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഗംഭീര ശബ്ദം!!

Posted By: Akhila KS
Subscribe to Filmibeat Malayalam

വ്യത്യസ്തമായ മികച്ച പ്രകടനങ്ങളാണ് മത്സരാര്‍ത്ഥികള്‍ കോമഡി ഉത്സവത്തിലൂടെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുടെ അവതരണവും അവതാരകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. മഹാരാജാസ് കോളേജിലെ സിജിനും സുഹേവുമാണ് നിറക്കൂട്ടിലെ മമ്മൂട്ടിയെയും പുലിമുരുകനിലെ മോഹന്‍ലാലിനെയും ചാര്‍ലിയിലെ ദുല്‍ഖറിനെയും ഗംഭീരമായി അനുകരിച്ചത്.

സിനിമാ താരങ്ങള്‍ക്ക് പുറമെ രാഷ്ട്രീയക്കാരുടെ വേഷവും അവര്‍ അവതരിപ്പിച്ചു. മികച്ച രീതിയിലുള്ള അവതരണം ശരിക്കും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി. അവതാരകനായ മിഥുന്‍ രമേഷ് അല്പ നേരം അത്ഭുതപ്പെട്ട് നിന്ന് പോയി.

cats

കോമഡി ഉത്സവത്തില്‍ പങ്കെടുത്തതോടെ ഇരുവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. സിനിമാ താരങ്ങളെ അനുകരിച്ച് ഇവരുടെ വീഡിയോയ്ക്ക് ഒട്ടേറെ ലൈക്കുകളും ഷെയറുമാണ് ലഭിക്കുന്നത്.
മിഥുന്‍ രമേഷാണ് പരിപാടിയുടെ അവതാരകന്‍. ടിനി ടോം, ഉണ്ണി മുകുന്ദന്‍, ഇന്നസെന്റ് എന്നിവരാണ് പ്രോഗ്രാമിന്റെ ജഡ്ജസ്. 2016ലാണ് പരിപാടിയുടെ ആദ്യ എപ്പിസോഡ്.

English summary
comedy utsavam television show viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X