ആ നിലപാടിനാണ് കൈയ്യടി! നെഹ്‌റു ചരിത്രം തുള്ളലിലൂടെ അവതരിപ്പിച്ച ടീച്ചറെ വിമര്‍ശിച്ചവര്‍ ഇത് കാണണം!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. കലാരംഗത്ത് മികവുണ്ടെങ്കിലും വിവിധ സാഹചര്യങ്ങളാല്‍ അവയെ അടക്കിനിര്‍ത്തി കഴിയുന്നവരേയും അറിയപ്പെടാതെ പോവുന്നവരുമായ കലാകാരന്‍മാര്‍ക്ക് മികച്ചൊരു അവസരമാണ് ഈ പരിപാടി നല്‍കുന്നത്. സീരിയലിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ മിഥുന്‍ രമേഷാണ് പരിപാടി അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ മിഥുന്‍ നല്ലൊരു അവതാരകനാണ് താനെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. അവശത അനുഭവിക്കുന്നവരെ വേദിയിലേക്കെത്തിക്കാനും അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനുമൊക്കെയായി മുന്നിലുണ്ട് ഈ താരം. മിനിസ്‌ക്രീനിലെ പ്രിയപ്പെട്ട അവതാരകരുടെ ലിസ്റ്റില്‍ ഏറെ മുന്നിലാണ് ഇദ്ദേഹത്തിന്‍രെ സ്ഥാനം. ചരിത്രത്തിലാദ്യമായി ഒരു അവതാരകന്‍രെ പേരില്‍ ഫാന്‍സ് പ്രവര്‍ത്തിക്കുന്നതും മിഥുന്റെ പേരിലാണ്.
ശിശുദിനത്തില്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി നെഹ്‌റു ചരിത്രം ഓട്ടന്‍തുള്ളലിലൂടെ പകര്‍ന്നുനല്‍കിയ ഉഷ ടീച്ചറായിരുന്നു വൈറല്‍ വീഡിയോ സെഗ്മെന്റില്‍ എത്തിയത്. നെഹ്‌റു ചരിത്രം ഓട്ടന്‍തുള്ളലിലൂടെ വൈറലായി മാറിയതിന് പിന്നാലെയാണ് ടീച്ചറും ശ്രദ്ധ നേടിയത്. കുഞ്ഞുമക്കളുടെ ദിനമാണ് ശിശുദിനം, അന്നവര്‍ ആര്‍ത്തുചിരിക്കണം, ആ ചിരിയിലൂടെ കുറച്ച് കാര്യങ്ങളും അവരറിയണം, അതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. കുട്ടികളോടൊപ്പം കളിക്കാന്‍ ഏറെയിഷ്ടമാണ്. താന്‍ പഠിച്ച സ്‌കൂളിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ആള്‍ക്കാരെന്ത് പറയുമെന്നുള്ള ചിന്ത തന്നെ അലട്ടുന്നില്ലെന്നും അവര്‍ പറയുന്നു. ഉയരക്കുറവും തടിയുമൊന്നും തന്നെ അലട്ടുന്നില്ല. കോമഡി ഉത്സവം വേദിയില്‍ നെഹ്‌റു ചരിത്രം അവതരിപ്പിച്ചിരുന്നു ഈ ടീച്ചര്‍.

ടീച്ചറെ നേരില്‍ കാണാനും ആ പെര്‍ഫോമന്‍സ് നേരിട്ടാസ്വാദിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നായിരുന്നു മെന്റേര്‍സ് പറഞ്ഞത്. എല്ലാ ശിശുദിനത്തിലും ഇനി ഈ ടീച്ചറേയും എല്ലാവരും ഓര്‍ക്കും. നെഹ്‌റുവിന്റെ ജന്മദിനത്തില്‍ അവതരിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട ടീച്ചറെ വിമര്‍ശിച്ചവരെല്ലാം തലതാഴ്ത്തുന്ന തരത്തിലായിരുന്നു ടീച്ചറുടെ തുറന്നുപറച്ചില്‍. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം.


Click it and Unblock the Notifications